amazon
ആമസോണില്‍ സൂപ്പര്‍ വാല്യൂ ഡേയ്‌സിന് തുടക്കമായി. ഫെബ്രുരി 1 മുതല്‍ 7 വരെയാണ് സെയില്‍ ഉണ്ടായിരിക്കുക. പ്രമുഖ ബ്രാന്‍ഡുകളുടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണുള്ളത്. വില കൂടുതലായതു കൊണ്ട് വാങ്ങാന്‍ മാറ്റി വെച്ച പല ഗാഡ്ജറ്റുകളും ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ ഓഫറുകളാണുള്ളത്. അതില്‍ തന്നെ തിരഞ്ഞെടുത്ത സ്മാര്‍ട്ട് ഉല്‍പ്പന്നങ്ങളുമുണ്ട്. ഇതാ സൂപ്പര്‍ വാല്യൂ ഡേയ്‌സില്‍ വിലക്കുറവില്‍ അവതരിപ്പിക്കുന്ന മികച്ച ഗാഡ്ജറ്റുകള്‍.
4500mAh ബാറ്ററി കപ്പാസിറ്റിയുള്ളയിവയ്ക്ക് ആസ്സലറേറ്റഡ് ചാര്‍ജ്ജ് വേലോസിറ്റിയുണ്ട്. അതുകൊണ്ട തന്നെ 15 മിനിറ്റ് ഫാസ്റ്റ് ചാര്‍ജ്ജിവയുറപ്പാക്കുന്നു. 6.43 ഇഞ്ച് 90Hz FHD+ അമോള്‍ഡഡ് ഡിസ്പ്ലേയാണിവയ്ക്കുള്ളത്. കൂടാതെ ഷീല്‍ഡ് കോര്‍ണ്ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 5 നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന് ഉറച്ച സംരക്ഷണം നല്‍കുന്നു. 64MP യോട് കൂടിയ Al-ഇന്‍ഫ്യൂസ്ഡ് ട്രിപ്പിള്‍ ക്യാമറ മികച്ച ക്യാമറ പെര്‍ഫോമെന്‍സുറപ്പാക്കുന്നു. മാത്രമല്ല 119 ഡിഗ്രി വൈഡ് ആങ്കിള്‍ 16 MP സെല്‍ഫി ഷൂട്ടര്‍ എന്നിവയും ക്യാമറയുടെ മറ്റു ഫീച്ചറുകളാണ്. 3.mm ഹെഡ്ഫോണ്‍ ജാക്കുള്ളയിവയ്ക്ക് ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ടുകളുമുണ്ട്. ഓക്സിജന്‍ ഓഎസ് ടെക്‌നോളജിയുമിവയുടെ മറ്റു സവിശേഷകളിലൊന്നാണ്.
മികച്ച കപ്പാസിറ്റിയുളള ലിഥിയം പോളിമര്‍ ബാറ്ററിയാണ് പവര്‍ ബാങ്കിലുളളത്. ട്രിപ്പിള്‍ പോര്‍ട്ട് ഔട്ട്പുട്ട്, ഡുവല്‍ ഇന്‍പുട്ട് പോര്‍ട്ട് എന്നിവയാണ് പവര്‍ ബാങ്കിനെ മികച്ചതാക്കുന്നത്. ഒരേ സമയം മൂന്ന് ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാനാകുന്ന പവര്‍ ബാങ്കില്‍ 18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുണ്ട്. പവര്‍ ബാങ്ക് ചാര്‍ജ് ചെയ്യാനായി മൈക്രോ യുഎസ്ബി, ടൈപ്പ് സി പോര്‍ട്ടുകളുണ്ട്. ലോ പവര്‍ ചാര്‍ജിങിനായി സ്മാര്‍ട്ട് പവര്‍ മാനേജ്‌മെന്റ് സംവിധാനമുണ്ട്. ഓവര്‍ ഹീറ്റിംഗ്, ഓവര്‍ കറന്റ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്ന് ഡിവൈസുകളെ സംരക്ഷിക്കാന്‍ 12 ലെയര്‍ അഡ്വാന്‍സ്ഡ് സര്‍ക്യൂട്ട് പ്രൊട്ടക്ഷന്‍ ഫീച്ചറുമുണ്ട്.
ബില്‍ട്ട്-ഇന്‍ സ്പീക്കറുകളുട സഹായത്തോടെ കോളുകള്‍ എളുപ്പത്തില്‍ എടുക്കാന്‍ സാധിക്കുന്നു. കൂടാതെ ഇവയ്ക്ക് കൂടുതല്‍ സ്‌റ്റൈല്‍ ഔട്ട്ലുക്ക് നല്‍കാനായി ഹൈ റെസലൂഷന്‍ ഡിസ്പ്ലേ സഹായിക്കുന്നു. ഓരോ ദിവസത്തെ പ്രവര്‍ത്തനങ്ങളും ശരിയായി വിലയിരുത്താന്‍ സ്മാര്‍ട്ട് വാച്ച് ആക്ടിവിറ്റി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിന്റെ ആരോഗ്യം വിലയിരുത്താനും സഹായിക്കുന്നു. വളരെ കാലത്തെ ഈടു നില്‍പ്പുറപ്പാക്കാന്‍ മികച്ച മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്.
മുന്‍നിര ശബ്ദോപകരണ നിര്‍മാതാക്കളായ നോയ്സിന്റെ വിലക്കുറവിലുള്ള ബ്ലൂടൂത്ത് ഹെഡ്സെറ്റാണ് നോയ്സ് ഫ്ലെയര്‍ ഇന്‍ വയര്‍ലെസ് ബ്ലൂടൂത്ത് സ്മാര്‍ട് നെക്ക്ബാന്‍ഡ്. പൂര്‍ണമായും ടച്ച് കണ്‍ട്രോള്‍ ആണിതിന്. 35 മണിക്കൂര്‍ നേരം ഇതിലൂടെ കേള്‍ക്കാന്‍ സാധിക്കും. ഡ്യുവല്‍ മൈക്ക് ഉപയോഗിച്ചുള്ള പരിസരത്തെ ശബ്ദം കുറയ്ക്കാനുള്ള സൗകര്യം, അതിവേഗ ചാര്‍ജിങ് എന്നിവ ഇതിലുണ്ട്. 55 ശതമാനം ഓഫറില്‍ ഇവ വിപണിയിലുണ്ട്.
ഉപഭോക്താക്കള്‍ക്ക് മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇയര്‍ബഡാണ് സാംസങ് ഗാലക്സി ബഡ്സ് പ്രോ. ആക്ടീവ് നോയിസ് കാന്‍സലേഷന്‍ ഫീച്ചറാണ് ഇയര്‍ബഡിനെ വ്യത്യസ്തമാക്കുന്നത്. 99% നോയിസ് റിഡക്ഷന്‍ സാധ്യമായേക്കും. മികച്ച സൗണ്ട് ക്വാളിറ്റി ലഭ്യമാക്കുന്ന ട്രൂ വയര്‍ലെസ് ഇയര്‍ബഡ് കുറഞ്ഞ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. ഓട്ടോമാറ്റിക് വോയിസ് ഡിറ്റക്ഷന്‍, വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുകളും ഇയര്‍ബഡിനെ മികച്ചതാക്കുന്നു.
മികച്ച ബ്ലൂടൂത്ത് ഇയര്‍ഫോണാണ് ബോട്ട് റോക്കേഴ്സ് 255 ബ്ലൂടൂത്ത് വയര്‍ലെസ് ഇന്‍ ഇയര്‍ഫോണ്‍. ആകര്‍ഷകമായ ഡിസൈനും ഫീച്ചറുകളും ഇയര്‍ഫോണിനെ മികച്ചതാക്കുന്നു. 10എംഎം ഓഡിയോ ഡ്രൈവറുകളുളള ഇയര്‍ഫോണില്‍ ബ്ലൂടൂത്ത് 5.0 ടെക്നോളജിയാണുളളത്. വോയിസ് അസിസ്റ്റന്റ് ഫീച്ചറാണ് ഇയര്‍ഫോണിന്റെ മുഖ്യ ആകര്‍ഷണം. മാഗ്‌നറ്റിക് ഇയര്‍ബഡുകളുളള ഇയര്‍ഫോണില്‍ വാട്ടര്‍, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുകളുണ്ട്. എളുപ്പത്തില്‍ ഉപയോഗിക്കാന്‍ പ്ലേ, പോസ്, വോളിയം കണ്‍ട്രോള്‍ സംവിധാനങ്ങളുണ്ട്.
മെറ്റല്‍ കോട്ടഡ് ഹൗസിങ്ങാണ് ഇവയ്ക്കുള്ളത്. നിങ്ങളുടെ ദൈനംദിന ഓഫീസ് ജീവിതത്തില്‍ ഏറ്റവും മികച്ച ഓപ്പ്ഷനാണിവ. യുഎസ്ബി 3.1 ഹൈസ്പീഡുള്ള ഇവയ്ക്ക് യുഎസ്ബി 3.0 , 2.0 എന്നിവയോടൊപ്പം ബാക്ക്വേഡ് കമ്പാറ്റിബിലിറ്റിയുമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട ഫോട്ടോകള്‍ വീഡിയോകള്‍ എന്നിവ സുരക്ഷിതമായി സേവ് ചെയ്യാന്‍ വളരെ മികച്ച് ഓപ്പ്ഷനാണിവ. മാത്രമല്ല അഞ്ച് വര്‍ഷത്തെ വാറണ്ടിയും സ്ട്രോണിയം നിങ്ങള്‍ക്ക് നല്‍കുന്നു.
ഓഫീസിലേക്കും വീടിലേക്കും പര്‍ച്ചേസ് ചെയ്യാവുന്ന ഏറ്റവും മികച്ച ഓപ്പ്ഷനാണ് ടിപി-ലിങ്ക് ടിഎല്‍-MR100 300Mbps വൈഫൈ റൂട്ടറുകളാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് കസ്റ്റം ചെയ്യാന്‍ ഈ വൈഫൈ റൂട്ടറുകള്‍ക്ക് പേരന്റല്‍ കണ്ട്രോള്‍ ഗസ്റ്റ് നെറ്റ് വര്‍ക്ക് എന്നിങ്ങനെയുള്ള സവിശേഷകളുണ്ട്. 32 ഡിവൈസുകള്‍ വരെ ഒരേ സമയത്തില്‍ കണക്ട് ചെയ്യാനായി ഹൈ സ്പീഡ് ഇന്റര്‍നെറ്റ് സര്‍വീസിനാകുന്നു. ഇവ ഉപയോഗിക്കാനായി പ്രത്യേക കോണ്‍ഫിഗറേഷന്റെ ആവശ്യമില്ല.
ഓള്‍ മോഷണ്‍ ഡിറ്റക്ഷന്‍ അലേട്ടുള്ള ഇവയുടെ ക്യാമറ ആങ്കിള്‍ 110 ഡിഗ്രി വരെയുണ്ട് 16ജിബി-64 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുമായി സപ്പോര്‍ട്ടാവുന്നതാണ്. അഞ്ച് വോട്ട് ഇന്‍പുട്ട് പവര്‍, 10ഡിഗ്രി മുതല്‍ 50 ഡിഗ്രി വര്‍ക്കിങ്ങ് ടെമ്പറേച്ചര്‍ എന്നിവയൊക്കെ ഇവയുടെ പ്രത്യേകതകളാണ്. ഇന്‍ഫ്രേഡ് നൈറ്റ് വിഷണ്‍, ടോക്ക്ബാക്ക് ഫീച്ചര്‍, വീഡിയോ എന്‍കോഡിങ്ങ്, ആന്‍ഡ്രോയിഡ് കണ്ട്രോളര്‍ ടൈപ്പ് എന്നിവയൊക്കെയാണിവയുടെ മറ്റു സവിശേഷതകള്‍.
ഏഴ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന 45വാട്ട് ബാറ്ററിയാണിവയ്ക്കുള്ളത്. കൂടാതെ ഒരു മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജാവുന്നതും ഇവയുടെ സവിശേഷതയാണ്. ടിഎന്‍ ടെക്ക്നോളജി, 220 നിറ്റ്സ് ബ്രൈറ്റ്നസ്, ആന്റി ഗ്ലെയര്‍ ഡിസ്പ്ലേയുമിവയ്ക്കുണ്ട്. 11th ജെന്‍ ഇന്റല്‍ കോര്‍ i3 -1115G4, 3.0 GHz ബേസ്, 4.1 GHz മാക്സ്, 2 കോര്‍, 4 ത്രെഡ്, 6MB ക്യാഷേ പ്രോസ്സസറാണ്. എച്ച് ഡി ക്യാമറ 720P, ഫിക്സഡ് പ്രോസ്സസ്സ്, പ്രൈവസി ഷട്ടര്‍, ഇന്റഗ്രേറ്റഡ് ഡുവല്‍ അറേ മൈക്രോഫോണ്‍ ക്യാമറ ബില്‍ട്ട് ഇനാണിവയ്ക്ക്.
Content Highlights: amazon super value days February purchase gadgets at offer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..