amazon
ആമസോണ്‍ സമ്മര്‍ സെയിലില്‍ ഓഫറുകളിന്ന് അവസാനിക്കുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്ക അത്യാകര്‍ഷകമായ ഓഫറുകളാണ് വിപണി നിറയേ. 5 ദിവസം നീണ്ട് നിന്ന സമ്മര്‍ സ്മാര്‍ട്ട് സെയില്‍ ഇന്നവസാനിക്കുമ്പോള്‍ ഉത്പന്നങ്ങള്‍ക്ക് കാര്യമായ ഡിസ്‌ക്കൗണ്ടുകള്‍ തന്നെയുണ്ട്. ഇത്തരത്തില്‍ വണ്‍പ്ലസ്സിന്റെ സ്മാര്‍ട്ട് ഫോണുകള്‍ക്കും അത്യാകര്‍ഷകമായ ഓഫറുകള്‍. ഇന്ന് തന്നെ വാങ്ങാം
വിപണികളിലെ മികച്ച സ്മാര്‍ട്ട് ഫോണുകളിലൊന്നാണ് വണ്‍പ്ലസ് 9ആര്‍ടി 5ജി. 6.62 ഇഞ്ച് 120ഹെര്‍ട്സ് ഫ്ളൂയിഡ് അമോല്‍ഡ് ഡിസ്പ്ലേയുളള സ്മാര്‍ട്ട് ഫോണില്‍ മികച്ച ക്യാമറ ഫീച്ചറുകളുണ്ട്. സോണി ഐഎംഎക്സ് 766 ലെന്‍സുളള 50എംപി മെയിന്‍ ക്യാമറയാണുളളത്. 16എംപി അള്‍ട്രാ വൈഡ് ആങ്കിള്‍ ക്യാമറയും 2എംപി മാക്രോ ലെന്‍സുമുണ്ട്. 16എംപി സെല്‍ഫി ക്യാമറയാണ്. ഡുവല്‍ എല്‍ഇഡി ഫ്ളാഷുളള സ്മാര്‍ട്ട് ഫോണില്‍ നൈറ്റ് മോഡ്, മാക്രോ മോഡ്, പ്രോ മോഡ്, സ്ലോ മോഷന്‍ തുടങ്ങിയ വിവിധ ക്യാമറ ഫീച്ചറുകളാണുളളത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി + 256 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 888 പ്രൊസസ്സറാണ് ഫോണിന് ശക്തി പകരുന്നത്. 4500 എംഎഎച്ച് ബാറ്ററിയുമുണ്ട്.
മികച്ച ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുമാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട് ഫോണിനെ വേറിട്ട് നിര്‍ത്തുന്നത്. 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോല്‍ഡ് ഡിസ്പ്ലേയാണ് ഫോണിന്റേത്. ട്രിപ്പിള്‍ ക്യാമറയും ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ട് ഫീച്ചറുകളും ഫോണിനെ മികച്ചതാക്കുന്നു. 64എംപി മെയിന്‍ സെന്‍സര്‍, 119 ഡിഗ്രി വൈഡ് ആങ്കിള്‍, 16എംപി സെല്‍ഫി ഷൂട്ടര്‍ ക്യാമറകളുണ്ട്. ഡുവല്‍ സ്ലിം സോട്ടുകളും മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്. മെമ്മറി എക്സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. മീഡിയ ടെക് ഡൈമെന്‍സിറ്റി 900 5ജി പ്രൊസസ്സറാണ്. 4500എംഎഎച്ച് ബാറ്ററിയുളള ഫോണില്‍ ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുമുണ്ട്.
മികച്ച പെര്‍ഫോമന്‍സും ഡിസൈനുകളുമായി ഉപഭോക്താക്കളെ ആകര്‍ഷിക്കുകയാണ് വണ്‍പ്ലസ് നോര്‍ഡ് 2 5ജി. 6.43 ഇഞ്ച്, 90 ഹെര്‍ട്സ് ഫ്ളൂയിഡ് അമോല്‍ഡ് ഡിസ്പ്ലേയുളള ഫോണിന് മീഡിയാ ടെക് ഡൈമെന്‍സിറ്റി 1200 എഐ പ്രൊസസ്സറാണുളളത്. 50എംപി + 8 എംപി + 2 എംപി എഐ ട്രിപ്പിള്‍ ക്യാമറയും 32 എംപി സെല്‍ഫി ക്യാമറയുമാണ് സ്മാര്‍ട്ട് ഫോണിലുളളത്. ഡുവല്‍ സെല്‍ 4500 എംഎഎച്ച് ലിഥിയം അയോണ്‍ ബാറ്ററിയാണ്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി + 256 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്.
4500mAh ബാറ്ററി കപ്പാസിറ്റിയുള്ളയിവയ്ക്ക് ആസ്സലറേറ്റഡ് ചാര്‍ജ്ജ് വേലോസിറ്റിയുണ്ട്. അതുകൊണ്ട തന്നെ 15 മിനിറ്റ് ഫാസ്റ്റ് ചാര്‍ജ്ജിവയുറപ്പാക്കുന്നു. 6.43 ഇഞ്ച് 90Hz FHD+ അമോള്‍ഡഡ് ഡിസ്പ്ലേയാണിവയ്ക്കുള്ളത്. കൂടാതെ ഷീല്‍ഡ് കോര്‍ണ്ണിങ്ങ് ഗൊറില്ല ഗ്ലാസ്സ് 5 നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന് ഉറച്ച സംരക്ഷണം നല്‍കുന്നു. 64MP യോട് കൂടിയ Al-ഇന്‍ഫ്യൂസ്ഡ് ട്രിപ്പിള്‍ ക്യാമറ മികച്ച ക്യാമറ പെര്‍ഫോമെന്‍സുറപ്പാക്കുന്നു. മാത്രമല്ല 119 ഡിഗ്രി വൈഡ് ആങ്കിള്‍ 16 MP സെല്‍ഫി ഷൂട്ടര്‍ എന്നിവയും ക്യാമറയുടെ മറ്റു ഫീച്ചറുകളാണ്. 3.mm ഹെഡ്ഫോണ്‍ ജാക്കുള്ളയിവയ്ക്ക് ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ടുകളുമുണ്ട്. ഓക്സിജന്‍ ഓഎസ് ടെക്‌നോളജിയുമിവയുടെ മറ്റു സവിശേഷകളിലൊന്നാണ്.
Content Highlights: amazon summer sale ends today buy one plus smart phones at exciting offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..