ഓഫറുകൾ അവസാനിക്കുന്നില്ല; തരംഗമായി ആമസോണ്‍ ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍


amazon tv
നിങ്ങളിപ്പോഴും പഴയ ടിവിയാണോ കാണുന്നത് ? പുത്തന്‍ സിനിമകളും സീരീസുകളും ആസ്വദിക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്നുണ്ടോ ? മികച്ച ദൃശ്യാനുഭവം വേണമെന്ന് തോന്നാറില്ലേ ?
എങ്കില്‍ വിപണികളില്‍ നിങ്ങളെ കാത്ത് സ്മാര്‍ട്ട് എല്‍ഇഡി ടിവികളുണ്ട്. വിവിധ ഫീച്ചറുകളില്‍ ആകര്‍ഷകമായ ഡിസ്‌പ്ലേകളുളളവ.മികച്ച ഓഫറോടെ. ആമസോൺ റിപ്പബ്ലിക് ഡേ സെയിൽ അവസാനിച്ചെങ്കിലും സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ക്ക് ഇപ്പോഴും ഓഫർ ലഭ്യമാണ് ഇനി കണ്ണിമ ചിമ്മാതെ പുതിയ പരിപാടികള്‍ ആസ്വദിക്കാം. മിഴിവോടെ.

Starting 15,999, Smart LED TVs Amazon basics | ഓഫറോടെ വാങ്ങാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക

ആമസോണ്‍ ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ വിപണികളില്‍ തരംഗം സൃഷ്ടിക്കുകയാണ്. ടോപ്പ് റേറ്റഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവികളാണിവ. ഉപഭോക്താക്കളെ ടിവി സ്‌ക്രീനുകളില്‍ പിടിച്ചിരുത്തുന്ന തരത്തില്‍ മികവുറ്റ ദൃശ്യങ്ങളാണ് സ്മാര്‍ട്ട് എല്‍ഇഡി ടിവികളുടെ പ്രത്യേകത.

AmazonBasics 127cm (50 inch) 4K Ultra HD Smart LED Fire TV AB50U20PS (Black)

ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യകളുളളവയാണ് ആമസോണ്‍ ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍. കളര്‍ ഡെപ്ത്, സ്റ്റാര്‍ക്ക് കോണ്ട്രാസ്റ്റ് എന്നിവ ക്രമീകരിച്ച് ദൃശ്യതീവ്രത വര്‍ധിപ്പിക്കാന്‍ സാധിക്കും. സാധാരണ ടിവികളില്‍ ദൃശ്യങ്ങളുടെ തെളിച്ചം കുറവായിരിക്കും. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയും 20 വാട്‌സ് പവര്‍ഫുള്‍ സ്പീക്കറുകളും മികച്ച ശ്രവ്യാനുഭവമാണ് കേള്‍വിക്കാര്‍ക്ക് സമ്മാനിക്കുക. ചെറിയ ശബ്ദം പോലും വ്യക്തമായി കേള്‍ക്കാനും കാണുന്ന ദൃശ്യങ്ങളിലേക്ക് പ്രേക്ഷകനെ ചേര്‍ത്തുവെക്കാനും കഴിയുന്നു. എച്ച്ഡിആര്‍ 10, എച്ച്എല്‍ജി ടെക്‌നോളജി കൂടെയാകുമ്‌പോള്‍ അനിതരസാധാരണമായ വിഷ്വല്‍ ക്വാളിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക. ആന്റി-എലിയാസിംഗ്, ഡൈനാമിക് കോണ്ട്രാസ്റ്റ്, ബാക്ക്‌ലൈറ്റ്, എംപിഇജി നോയിസ് റിഡക്ഷന്‍ എന്നിവ എറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും.

AmazonBasics 127cm (50 inch) 4K Ultra HD Smart LED Fire TV AB50U20PS (Black)

ആയിരക്കണക്കിന് സിനിമകളും ടിവി സീരീസുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. യൂട്യൂബ്,പ്രൈം വീഡിയോ, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍ തുടങ്ങി നിരവധി ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാം. ഡിടിഎച്ച് സെറ്റ്-ടോപ്പ് ബോക്‌സ് കണ്ടന്റ് ഇന്റഗ്രേഷന്‍ വഴി ഡിടിഎച്ച് ടിവി ചാനലുകളും ഒടിടി ആപ്പുകളും ഹോം സ്‌ക്രീനില്‍ നിന്ന് തന്നെ സ്വിച്ച് ചെയ്യാം.

പരിപാടികള്‍ എളുപ്പത്തില്‍ സെര്‍ച്ച് ചെയ്യാനും ബ്രൗസ് ചെയ്യാനും പ്ലേ ചെയ്യാനുമൊക്കെ വോയിസ് കമാന്‍ഡ് സംവിധാനവുമുണ്ട്. ക്വാഡ് കോര്‍ പ്രൊസസ്സറുകള്‍ മികച്ച പെര്‍ഫോമന്‍സും ലഭ്യമാക്കുന്നു.ഡിസ്‌പ്ലേ മിററിങ്, പാരന്റല്‍ കണ്ട്രോള്‍, ഡാറ്റ മോണിറ്ററിംഗ്, ടൈമറുകള്‍ എന്നീ ഫീച്ചറുകളും ആമസോണ്‍ ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികളിലുണ്ട്.

ആമസോണ്‍ ബേസിക്‌സ് 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഫയര്‍ ടിവി 43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നീ സ്‌ക്രീന്‍ സൈസുകളില്‍ ലഭ്യമാണ്. 43 ഇഞ്ച് സ്‌ക്രീന്‍ സൈസുളള ടിവി 30,999 രൂപക്കും 50 ഇഞ്ച് സ്‌ക്രീന്‍ സൈസുളള ടിവി 29,699 രൂപക്കും 55 ഇഞ്ച് സ്‌ക്രീന്‍ സൈസുളള ടിവി 37,699 രൂപക്കും ലഭിക്കും. മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകളും യുഎസ്ബി 3.0, യുഎസ്ബി 2.0, ഐആര്‍ പോര്‍ട്ടുകളും ടിവിയില്‍ ക്രമീകരിച്ചിട്ടുണ്ട്. എ പ്ലസ് ഗ്രേഡ് എല്‍ഇഡി പാനല്‍ ഡിസ്‌പ്ലേയാണ്.

AmazonBasics 109 cm (43 inches) Full HD Smart LED Fire TV AB43E10DS (Black)

ആമസോണ്‍ ബേസിക്‌സ് എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ഫയര്‍ ടിവിയില്‍ രണ്ട് എച്ച്ഡിഎംഐ പോര്‍ട്ടുകളും രണ്ട് യുഎസ്ബി പോര്‍ട്ടുകളും ഐആര്‍ പോര്‍ട്ടും ക്രമീകരിച്ചിട്ടുണ്ട്. 32 ഇഞ്ച്, 43 ഇഞ്ച് സ്‌ക്രീന്‍ സൈസുകളില്‍ വിപണിയിലുണ്ട്. 32 ഇഞ്ച് സ്‌ക്രീന്‍ സൈസുളള ടിവി 15,999 രൂപക്കും 43 ഇഞ്ച് സ്‌ക്രീന്‍ സൈസുളള ടിവി 23,499 രൂപക്കും ലഭിക്കും. എ പ്ലസ് ഗ്രേഡ് എല്‍ഇഡി പാനല്‍ ഡിസ്‌പ്ലേയാണ്.

ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ്, എച്ച്ഡിആര്‍ 10, എച്ച്എല്‍ജി ടെക്‌നോളജികളും മൂന്ന് എച്ച്ഡിഎംഐ പോര്‍ട്ടുകളും ആമസോണ്‍ ബേസിക്‌സ് 4കെ അള്‍ട്രാ എച്ച്ഡി സ്മാര്‍ട്ട് എല്‍ഇഡി ടിവികളില്‍ മാത്രമേ ലഭ്യമാകൂ.

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented