പ്രമുഖ ബ്രാന്‍ഡുകളുടെ ചര്‍മ്മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വൻ വിലക്കുറവിൽ വാങ്ങാം


amazon

തിളങ്ങുന്ന ചര്‍മ്മം ആഗ്രഹിക്കാത്തവരായി ആരുമില്ല. മുഖക്കുരുവും കറുത്തപാടുകളുമില്ലാതെ ചര്‍മ്മം സംരക്ഷിക്കാന്‍ എന്തൊക്കെയാണ് നാം ചെയ്തു കൂട്ടാത്തത്. ദൈനംദിന ജീവിതത്തില്‍ ചര്‍മ്മ സംരക്ഷണം എന്നത് വളരെയേറെ ശ്രദ്ധ വേണ്ടതും ഒഴിച്ചു കൂടാനാവാത്തതുമായ ഒരു ഘടകമാണ്. ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത് പോലെ ചര്‍മ്മത്തിന്റെ ആരോഗ്യവും കാക്കേണ്ടതുണ്ട്. മാറിവരുന്ന കാലവസ്ഥയും, ചൂടും, പൊടിയും, വിയര്‍പ്പുമെല്ലാം നിങ്ങളുടെ ചര്‍മ്മത്തിന് വില്ലാനാകുമ്പോള്‍ അവയെ ചെറുക്കാനായി ശരിയായ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. നിങ്ങളുടെ ബഡ്ജറ്റിലും മികച്ച നിലവാരത്തിലുമുള്ള ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഇതാ സുവര്‍ണ്ണാനസരം ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ സ്‌കിന്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ ഓഫറില്‍ വാങ്ങാം.

ബ്യൂട്ടി പ്രോഡക്ടുകളുടെ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുകബോഡിലോഷന്‍ : Click here to buy

ചര്‍മ്മത്തിനു വേണ്ട പോഷണവും ജലാംശവും നിലനിര്‍ത്താന്‍ വേണ്ടി ലാതറിങ്ങ് മോയിച്ചുറൈസിങ്ങ് എന്നിവയുടെ അനിവാര്യത കാലാകാലങ്ങളായി പറഞ്ഞുവരുന്ന ഒന്നാണ്. ദിവസം മുഴുവനും കോമള ചര്‍മ്മത്തില്‍ തിളങ്ങാന്‍ ആലോവേര, ആല്‍മണ്ട് ഓയില്‍, ഷിയ ബട്ടര്‍, വാസ്ലിന്‍ ജെല്ലി എന്നിവയടങ്ങിയിട്ടുള്ള ബോഡിലോഷനുകള്‍ സഹായിക്കും.

ബോഡി വാഷ് : Click here to buy

സോപ്പിന് വിശ്രമം കൊടുക്കുന്നതാവും ഉചിതം. ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താനായി ഷവര്‍ജെല്‍, ക്രീമി ബോഡി വാഷ് എന്നിവയിലെക്ക് മാറൂ. ഈ ബോഡി വാഷുകള്‍ ഉന്‍മേഷപ്പെടുത്താന്‍ മാത്രമുള്ളതല്ല മറിച്ച് ഇത് ചര്‍മ്മത്തിന് മേന്‍മയും, മിനുസതയും മൃദുത്വവും നല്‍കുന്നു. പട്ടുപോലെ തിളങ്ങുന്ന ചര്‍മ്മത്തിന് തേങ്ങാപാല്‍, ഷിയ ബട്ടര്‍, തേന്‍, ആല്‍മണ്ട് ഓയില്‍, പാല്‍ എന്നിവയടങ്ങിയ ബോഡിവാഷുകള്‍ തിരഞ്ഞെടുക്കു.

ബോഡി ഓയില്‍: Click here to buy

നിങ്ങളുടെ ചര്‍മ്മം വരണ്ടതും ക്ഷീണിച്ചതുമായി അനുഭവപ്പെടുന്നോ ? എങ്കില്‍ അതിനുള്ള മരുന്ന് ബോഡി ഓയില്‍ തന്നെയാണ്. ചെറുചൂടുവെള്ളത്തിന്റെ നീരാവി ചുറ്റും തങ്ങിനില്‍ക്കുമ്പോള്‍ കുളികഴിഞ്ഞയുടനെയോ കുളിച്ചുകൊണ്ടിരിക്കുമ്പോഴോ ഇത് ഉപയോഗിക്കുന്നത് വളരെയേറേ ഗുണങ്ങള്‍ നല്‍കും. അവക്കാഡോ, ആല്‍മണ്ട്, കോക്കോനട്ട് എന്നിവയുടെ ബോഡി ഓയിലുകള്‍ ദിവസം മുഴുവന്‍ ഫ്രഷായിരിക്കുവാനും മൃദുവായ ചര്‍മ്മം നിലനിര്‍ത്താനും സഹായിക്കുന്നു.

ഫെയ്‌സ് വാഷ്: Click here to buy

മുഖചര്‍മ്മെപ്പൊഴും പൊടിപടലങ്ങള്‍, അഴുക്ക്, ഡെഡ് സെല്‍സ് എന്നിവയുടെ കൂട്ടുകാരിയാണ്. സ്‌ക്രബിങ്ങ് മുഖചര്‍മ്മത്തിന് ആവശ്യമായൊന്നാണെങ്കിലും അതിനെക്കാള്‍ അനിവാര്യമായത് മുഖസംരക്ഷണം ഉറപ്പുവരുത്തുകയെന്നതാണ്. മാത്രമല്ല ഒരു നല്ല ഫെയ്‌സ് വാഷ് മുഖകുരു, കണ്ണിനു ചുറ്റുമുള്ള കറുപ്പ് എന്നിവ അകറ്റുന്നതും തിളങ്ങുന്ന ചര്‍മ്മത്തിനു മുതല്‍കൂട്ടുമാവണം. ആന്‌റി ഓക്‌സിഡന്‌റ് ആന്‌റി മൈക്രോബയല്‍ ഗുണങ്ങള്‍ നിങ്ങളുടെ ചര്‍മ്മത്തെ ആരോഗ്യമുള്ളതും പുതുമയുള്ളതുമാക്കി നിലനിര്‍ത്താന്‍ സഹായിക്കും.

ലിപ് കെയര്‍: Click here to buy

ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചര്‍മ്മത്തക്കാള്‍ വളരെ മൃദുവാണ് ചുണ്ടുകളിലേത്. ലിപ്പ് പാക്ക്‌സ്, ലിപ്പ് ബാം, ലിപ്പ് എക്‌സ്‌ഫോളിയേറ്റര്‍ എന്നിവ നിങ്ങളുടെ ചുണ്ടുകളുടെ സംരക്ഷണത്തിന് തീര്‍ച്ചയായും ഉള്‍പ്പെടുത്തണ്ടവയാണ്. സീസണുകള്‍ മാറി തുടങ്ങുമ്പോള്‍ തന്നെ വരള്‍ച്ച വിണ്ടുകീറല്‍ എന്നിവ നമ്മുടെ ചുണ്ടുകള്‍ക്ക് കൂട്ടായിയെത്തും. വീടുകളില്‍ തന്നെ ചില പൊടിക്കൈകള്‍ പരീക്ഷിക്കാമെങ്കിലും ലഭ്യതയുടെയും ഫലത്തിന്‌റെയും കാര്യത്തില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വേറിട്ടു നില്‍ക്കുന്നു.

സണ്‍സ്‌ക്രീന്‍: Click here to buy

മുഖം സംരക്ഷിക്കുന്നതിന്‌റെ ആദ്യഘട്ടത്തില്‍ തന്നെ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് സണ്‍സ്‌ക്രീനുകള്‍. അതില്‍തന്നെ മികച്ച UVA, UVB ബ്ലോക്കിങ്ങ് സണ്‍സ്‌ക്രീനുകള്‍ തന്നെ തിരഞ്ഞെടുത്താലെ ഇത് ഫലവത്താകു. കാലാവസ്ഥ ഏതുമാകട്ടെ നിങ്ങളുടെ ദൈനംദിന ചര്‍മ്മസംരക്ഷണത്തിന്‌റെ അവിഭാജ്യഘടകമായിരിക്കണം സണ്‍സ്‌ക്രീന്‍. സൂര്യന്‌റെ ദോഷകരമായ കിരണങ്ങളില്‍ നിന്ന് രക്ഷിക്കുക മാത്രമല്ല മുഖത്തെ കറുത്ത പാടുകള്‍ , വാര്‍ദ്ധക്യ ലക്ഷണങ്ങള്‍, അകാല വാര്‍ദ്ധക്യം, ചുളിവുകള്‍ എന്നിവയൊക്കയില്‍ നിന്നും രക്ഷ നല്‍കുന്നു.

ഫെയ്‌സ് സെറം: Click here to buy

മുന്‍ഗണനയില്‍ പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ഉല്‍പ്പന്നം ഫെയ്‌സ്സെറം ആണ്. ഇത് ഉപയോഗിച്ച് തുടങ്ങാന്‍ മുപ്പതുകള്‍ കഴിയണമെന്നില്ല. ഇരുപതുകളില്‍ തന്നെ ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ടാര്‍ഗറ്റ് ടെയ്ത് ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉചിതമായത് ഫെയ്‌സ് സെറം തന്നെ. ആന്‌റിഏജിങ്ങ്, പ്ലംബിങ്ങ്, ഗ്ലോയിംഗ്, റെജുവനേഷന്‍ എന്നിവ മാത്രമല്ലാതെ പല ഗുണങ്ങളും ഇത്തരം സെറം നല്‍കുന്നുണ്ട്.

ഹാന്‍ഡ് ആന്‍ഡ് നെയില്‍ ക്രീമുകള്‍: Click here to buy

സീസണുകള്‍ മാറി തുടങ്ങുമ്പോള്‍ തന്നെ കൈകളും നഖങ്ങളും വരള്‍ച്ചയാല്‍ പൊറുതിമുട്ടുമ്പോള്‍ മൊയിസ്ചറൈസ്ഡ് ആവാന്‍ ഹാന്‍ഡ് ക്രീം പ്രതീക്ഷിച്ചിരിക്കും. പല തരത്തിലുള്ള സുഗന്ധത്തിലും നിങ്ങളുടെ കൈകളെ മനോഹരമാക്കാന്‍ ഇവയ്ക്ക് സാധിക്കും. വരള്‍ച്ചയുടെ മടുപ്പ് ഒഴിവാക്കാന്‍ കൈകള്‍ മൊയിസ്ചറൈസ്ഡ് ചെയ്യേണ്ടത് അനിവാര്യമാണ്. ഹാന്‍ഡ് ആന്‍ഡ് നെയില്‍ ക്രീമുകള്‍ നിങ്ങളുടെ കൈകളെ മൃദുലവും മിനുസമുള്ളതുമാക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാല്‍ പരിപോക്ഷിതമാണ്. ഇവയിലെ സെറാമൈഡ്‌സ്, എമോളിയന്‌റസ് എന്നീ മൂലകങ്ങള്‍ നഖത്തിലെ വരണ്ട ചര്‍മ്മവും പരുപരുത്തകരങ്ങളും പരിചരിക്കാനുതകുന്നു.

ഫൂട്ട്ക്രീമുകള്‍: Click here to buy in offer

ചര്‍മ്മസംരക്ഷണം പൂര്‍ണ്ണമാക്കാം ഹൈഡ്രേറ്റിങ്ങ് ആന്‌റ് സൂതിങ്ങ് ഫൂട്ട് ക്രീമുകള്‍ക്കൊപ്പം. ഈ ഫീറ്റ് ബാമുകള്‍ നിങ്ങളുടെ പാദങ്ങളെ വിണ്ടുകീറലുകളില്‍ നിന്നും സംരക്ഷിച്ച് മൃദുലവും ആകര്‍ഷകവുമാക്കുന്നു. പാദങ്ങളിലെ ചര്‍മ്മം ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചര്‍മ്മത്തക്കാള്‍ വളരെ കട്ടിയുള്ളതായതാല്‍ തന്നെ ഇവയ്ക്ക് അധികം ശ്രദ്ധയുമാവശ്യമാണ്.

Content Highlights: amazon skincare essentials great Indian festival

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented