amazon
ശാന്തവും സമാധാനവുമായ അന്തരീക്ഷത്തിനൊപ്പം സുരക്ഷിതരായിരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. കാരണം സുരക്ഷിതമുള്ള സ്ഥലത്താണല്ലോ മേല്‍ പറഞ്ഞ രണ്ട് കാര്യങ്ങളുമുണ്ടാകുക. അപ്പോള്‍ സുരക്ഷിതരായിരിക്കേണ്ടത് ഓരോരുത്തരുടെയും ആവശ്യമാണ്. എല്ലാ ആവശ്യങ്ങള്‍ക്കായും പര്‍ച്ചേസ് ചെയ്യാന്‍ മുമ്പില്‍ ഓടുന്ന നമുക്ക് എന്ത്കൊണ്ടാണ് സുരക്ഷിതത്വത്തെ പറ്റി ഓര്‍മ്മയില്ലാത്തത്. വീടുകളിലായാലും ഓഫീസുകളിലായാലും ഇത്തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്. അതിനായി ചില പ്രത്യേക ഉല്‍പ്പന്നങ്ങള്‍ പര്‍ച്ചേസ് ചെയ്യേണ്ടതായുണ്ട്. വരൂ വിപണിയിലെ ഇത്തരം ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം.
സ്മാര്‍ട്ട് ക്യാമുകളില്‍ തന്നെ വിപണിയിലെ പ്രമുഖ ബ്രാന്‍ഡാണ് ക്യൂബോ. ഇവ ഡിസൈന്‍ ചെയ്തതും നിര്‍മ്മിച്ചതും ഇന്ത്യയില്‍ തന്നെയാണ്. ബ്ലൈന്‍ഡ് സ്പോട്ടുള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താന്‍ ഇനവയ്ക്ക് മള്‍ട്ടി-ഡയറക്ഷണല്‍ റൊട്ടേഷനുള്ള ലെന്‍സുകള്‍ സഹായിക്കും. ഇവ നഷ്ടപ്പെട്ടാലോ കളവ് പോയാലോ ഇവയിലുള്ള റെക്കോഡിങ്ങുകള്‍ ക്ലൗഡ് സ്റ്റോറെജില് സൂക്ഷിക്കാനും സാധിക്കും. ഒരു പുതിയയാള്‍ വരുന്നത് സ്മാര്‍ട്ട് ഡിറ്റക്ട് ചെയ്യാനും ആരെങ്കിലും അതിക്രമിച്ച് കയറിയാല്‍ വലിയ ശബ്ദത്തില്‍ അലാം പുറപ്പെടുവിക്കാനും സാധിക്കും. PTZ ടെക്ക്നോളജി ഉള്പ്പെടുത്തിയിട്ടുള്ളയിവ അലക്സ ഉപയോഗിച്ച് കണ്ട്രോള് ചെയ്യാവുന്നതാണ്.
എവിടെയെങ്കിലും പോകുമ്പോള്‍ വീട് പൂട്ടി താക്കോല്‍ എടുത്തുണ്ടോയെന്ന് ഒന്നിന് നാല് തവണയെങ്കിലും നമ്മള് ഉറപ്പ് വരുത്തും. താക്കോല്‍ നഷ്ടപ്പെടുത്തിയോന്ന് ഒരായിരം വെട്ടം നോക്കി ഉറപ്പ് വരുത്തും. അത്രമേല്‍ പ്രാധാന്യമുണ്ട് ലോക്കുകള്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തില്‍. എല്ലാം സ്മാര്‍ട്ടാകുമ്പോള്‍ വീടിന്റെ സുരക്ഷിതത്വവും സ്മാര്‍ട്ടാക്കാം. ഇതിനായി സ്മാര്‍ട്ട് ഡോര്‍ ലോക്കുകള്‍ പര്‍ച്ചേസ് ചെയ്യാം. ഫൈവ് വേ അണ്‍ലോക്കിങ്ങ് സിസ്റ്റമുള്ളയിവയ്ക്ക് ഫിംഗര്‍ പ്രിന്റ് അണ്‍ലോക്കിങ്ങ്, പാസ്കോഡ്, ബ്ലൂടൂത്ത് മൊബൈല്‍ എപിപി, ആര്‍എഫ്ഐഡി ആക്സസ്സ്, എമര്‍ജന്‍സ് കീ പോലുള്ള ടെക്ക്നോളജികളുണ്ട്. 50 ലധികം ഫിംഗര്‍ പ്രിന്റുകള്‍ രേഖപ്പെടുത്താവുന്ന തരത്തിലുള്ള ലോ്കുകളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
അടുക്കളയും പൂജമുറികളും ഉള്ള വീടുകളില്‍ ആകസ്മികമായ തീ പിടുത്തത്തിന്റെ സാഹചര്യങ്ങളേറെയാണ്. പലപ്പോഴും ഇത്തരം സാഹചര്യങ്ങളില്‍ എന്ത് ചെയ്യണമെന്നറിയാതെ പലരും സ്തംബ്ധിച്ച് നിന്നു പോകാറുണ്ട്. തീയണക്കാന്‍ പല മാര്‍ഗ്ഗങ്ങളും അവലംബിക്കുമെങ്കിലും എല്ലാ തരത്തിലും അവ ശരിയാകണമെന്നില്ല. അങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ഫയര്‍ എസ്റ്റിങ്ക്യുഷറിന്റെ ആവശ്യം വരുന്നത്. ഐഎസ്ഐ, ബിഐഎസ് മാര്‍ക്ക്, ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുകളുള്ള മികച്ച ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. കൂടാതെ ഇവയില്‍ പലതും വളരെ കാലത്തെ ഈടുനില്‍പ്പും ഉറപ്പാക്കുന്നുണ്ട്.
വിലപ്പിടിപ്പുള്ള വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കാന്‍ എല്ലാവര്ക്കും വലിയ ആവലാധിയാണ്. ചെറുതെങ്കില്‍ ചെറുത് ഓരോ വസ്തുക്കളും വളരെ വിലപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് തന്നെ അത്തരം ഉല്‍പ്പന്നങ്ങള്‍ ശരിയാി സൂക്ഷിക്കേണ്ട കടമ ഓരോരുത്തര്‍ക്കുമുണ്ട്. ഇങ്ങനെ ആശങ്കപ്പെടുന്നവര്‍ തീര്‍ച്ചയായും പര്‍ച്ചേസ് ചെയ്യേണ്ടൊന്നാണ്. ഫിംഗര്‍ പ്രിന്റ് നമ്പര്‍ ലോക്ക് എന്നീ സവിശേഷതകളുള്ള മികച്ച സെയിഫ് ലോക്കുകള്‍ വിപണിയിലുണ്ട്. കൂടാതെ തെറ്റായ പാസ്വേഡ് ആരെങ്കിലും അനധികൃതമായി ടൈപ്പ് ചെയ്താല്‍ വളരെ എളുപ്പത്തില്‍ അത് ഓട്ടോ ലോക്കാവുകയും ചെയ്യുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..