ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ വില്‍പന ജനുവരി 17 മുതല്‍ 20 വരെ നടക്കും. പ്രൈം അംഗങ്ങള്‍ക്ക് പതിവ് പോലെ ജനുവരി 16 ന് ലഭിക്കും. സ്മാര്‍ട്‌ഫോണുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഫാഷന്‍, ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ക്കും ടിവി, ഫ്രിഡ്ജ് പോലുള്ളവയ്ക്കും വൻ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുളളത്. 

Pre-book, starting @ 1

എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും പത്ത് ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സെര്‍വ്, ആമസോണ്‍ പേ, ഐസിഐസിഐ കാര്‍ഡ്, ആമസോണ്‍ പേ ലേറ്റര്‍ പോലുള്ള തിരഞ്ഞെടുത്ത ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ക്കും വിവിധ ഓഫറുകള്‍ ലഭ്യമാണ്.

ആപ്പിള്‍, വണ്‍പ്ലസ്, സാംസങ്, ടെക്‌നോ, ഷാവോമി, പോലുള്ള ഉല്‍പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകളുണ്ടാവും. ഐഫോണുകള്‍ വിലക്കുറവില്‍ സ്വന്തമാക്കാന്‍ പറ്റിയ അവസരമാണ്. ഐഫോണ്‍ 13 ന് ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകള്‍ ലഭിച്ചേക്കാം. 

റെഡ്മി, വണ്‍പ്ലസ്, സാംസങ്, സോണി, എംഐ പോലുള്ള ബ്രാന്‍ഡുകളുടെ ടിവികള്‍ക്കും മികച്ച വിലക്കിഴിവുണ്ടാവും.

എല്‍ജി, വേള്‍പൂള്‍, ഐഎഫ്ബി, ബോഷ് പോലുള്ള ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും വില്‍പനയ്‌ക്കെത്തും. ആമസോണിന്റെ എക്കോ, ഫയര്‍ ടിവി, കിന്‍ഡില്‍ ഉപകരണങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.