amazon
ഓണ്‍ലൈന്‍ വിപണിയിലെ ഉത്സവം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ദിവസങ്ങളോളം നീണ്ടു നിന്ന റിപ്പബ്ലിക്ക് സെയില്‍ വെള്ളിയാഴ്ച അവസാനിക്കുന്നു. ബ്ലൂടൂത്ത് സ്പീക്കറുകള്ക്കാണ് വിപണിയില്‍ ആവശ്യക്കാരേറെ. പ്രമുഖ ബ്രാന്‍ഡുകളുടെ കിടിലന്‍ ബ്ലൂടൂത്ത് സ്പീക്കറുകള്‍ വന്‍ ഓഫറുകളില്‍ വിപണികളില്‍ ലഭ്യമാണ്. നിരവധി കണക്ടിവിറ്റി ഓപ്ഷനുകളുള്ളവയുണ്ട്. യാത്ര പോകുമ്പോള്‍ കരുതാന്‍ അനുയോജ്യമായ പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കറുകളും വീടു മുഴുവന്‍ സംഗീതം നിറയ്ക്കുന്ന മള്‍ട്ടി മീഡിയ സ്പീക്കറുകളും ഓഫറില്‍ പര്‍ച്ചേസ് ചെയ്യാം.
ബോട്ട് ബ്രാന്‍ഡിന്റെ മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളിലൊന്നാണ് ബോട്ട് സ്റ്റോണ്‍ 170. കനംകുറഞ്ഞ ബ്ലൂടൂത്ത് സ്പീക്കര്‍ മികച്ച ശ്രവ്യാനുഭവമാണ് ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നത്. പവര്‍ഫുള്‍ ബാസ്സും മള്‍ട്ടിഫംഗ്ഷന്‍ ബട്ടണും വോളിയം ബട്ടണുകളുമുണ്ട്. മള്‍ട്ടിപ്പിള്‍ കണക്ടിവിറ്റി മോഡുകളാണ് സ്പീക്കറിനെ മികച്ചതാക്കുന്നത്. ബ്ലൂടൂത്ത്, ഓക്സ്, എസ്ഡി കാര്‍ഡ് സ്ലോട്ട് ഫീച്ചറുകളാണുളളത്. ഐപിഎക്സ് 6 റേറ്റഡ് വാട്ടര്‍, സ്വെറ്റ് റെസിസ്റ്റന്‍സ് ഫീച്ചറുമുണ്ട്.
മികച്ച ശബ്ദ നിലവാരവും നിങ്ങളുടെ വ്യൂയിങ്ങ് എക്സ്പീരിയന്‍സും ഉയര്‍ത്തുന്നതാണ് സോണി എസ്എഡി40 4.1 ചാനല്‍ മള്‍ട്ടിമീഡിയ സ്പീക്കറുകള്‍. ഫേവറിറ്റ് പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ സൗണ്ടിന് മികവ് നല്കുന്ന തരത്തില്‍ ഈ സ്റ്റൈലിഷ് 80ണ 4.1 ഇഞ്ച് മള്‍ട്ടി മീഡിയ സ്പീക്കറുകള്‍ യുഎസ്ബി ഓഡിയോ ഇന്‍പുട്ടുകളോട് കൂടിയ ബ്ലൂടൂത്ത് കണക്ടിവിറ്റിയുമുണ്ട്. ഇവ കണക്ട് ചെയ്യാന്‍ ഒരു കേബിള്‍ മതിയാകും. മാത്രമല്ല ഭാരം കുറഞ്ഞതും യൂസര്‍ ഫ്രണ്ട്ലിയുമായ റിമോട്ടുമുണ്ട്. ഇവയിലുള്ള സബ്വൂഫര്‍ ഫീച്ചര്‍ പവര്‍ഫുള്‍ ബാസ്സ്, വൈഡ് സൗണ്ട് എഫക്ട്, ഇമ്മേഴ്സിവ് ഓഡിയോ എഫക്ഡ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സ്റ്റൈലിഷ് ബ്ലാക്ക് ഗ്ലോസ്സ് ഫിനിഷുള്ളയിവയ്ക്ക് 10.6*18.8*9.6 സെന്റീമീറ്ററാണ് വിസ്തീര്‍ണ്ണം.
വിപണികളിലെ മികച്ച ബ്ലൂടൂത്ത് സ്പീക്കറാണ് ജെബിഎല്‍ ഗോ 2. ആകര്‍ഷകമായ ഡിസൈനും നിരവധി ഫീച്ചറുകളുമുളള സ്പീക്കറിന് ആവശ്യക്കാരേറെയാണ്. പവര്‍ഫുള്‍ ബാസ്സും ഉഗ്രന്‍ സൗണ്ട്ക്ലാരിറ്റിയുമാണ് സ്പീക്കറിന്റെ പ്രത്യേകത. ഐപിഎക്സ് 7 വാട്ടര്‍പ്രൂഫ് സംവിധാനമുണ്ട്. നോയ്സ് കാന്‍സലിംഗ് സ്പീക്കര്‍ഫോണ്‍, ഓഡിയോ കേബിള്‍ ഇന്‍പുട്ട് തുടങ്ങിയവയും സ്പീക്കറിനെ മികച്ചതാക്കുന്നു.
ദീര്‍ഘകാലത്തെ ഈടുനില്‍പ്പിനും വിശ്വാസ്യതയും പേര് കേട്ട ബ്രാന്‍ഡാണ് ഫിലിപ്സ്. ഈ മള്‍ട്ടി മീഡിയ സ്പീക്കറുകളിലുള്പ്പെടുത്തിയിട്ടുള്ള ബില്‍ട്ട് ഇന്‍ എഫ് എം ട്യൂണര്‍ ഫേവറിറ്റ് പാട്ടുകള്‍ കേള്‍ക്കാനും റേഡിയോ സ്റ്റേഷണില്‍ നിന്ന് ന്യൂസ് കേള്‍ക്കാനും ഇവ സഹായിക്കുന്നു. MP3 പ്ലേയര്‍, പിസി. ടിവി, സിഡി, ഡിവിഡി എന്നിവയ്ക്കൊക്കെ സപ്പോര്‍ട്ടാകുന്ന ഉഗ്രന്‍ ഡിവൈസാണിവ. ഈ സ്പീക്കറുകളുടെ ബ്ലൂടൂത്ത് ടെക്നോളജി മറ്റു ബ്ലൂടൂത്ത് ഡിവൈസുകളുമായി വയര്‍ലെസ്സ് കണക്ഷനുറപ്പാക്കുന്നു. സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലെറ്റ്, ലാപ്പ്ടോപ്പ്, ഐപോഡ്, ഐഫോണ്‍ എന്നിങ്ങനെ ഏതു ഡിവൈസുകളില്‍ നിന്നും നിങ്ങള്‍ക്കിഷ്ടപ്പെട്ട ഗാനങ്ങള്‍ പ്ലേ ചെയ്യാനാകും. മികച്ച നിലവാരമുള്ള ഈ ഫിലിപ്പ്സ് സ്പീക്കറുകള്‍ റിച്ച് ബാസ്സ് എക്സ്പീരിയന്‍സും വാഗ്ദാനം ചെയ്യുന്നു.
സ്റ്റൈലിഷ് ഡിസൈനും ഉഗ്രന്‍ ഫീച്ചറുകളുമാണ് സെബ്കൗണ്ടി ബ്ലൂടൂത്ത് സ്പീക്കറിന്റെ പ്രത്യേകത. ബ്ലൂടൂത്ത്, യുഎസ്ബി, മൈക്രോ എസ്ഡി, ഓക്സ് ഇന്‍പുട്ട് എന്നിങ്ങനെ നിരവധി കണക്ടിവിറ്റി ഓപ്ഷനുകളാണുളളത്. കോള്‍ ഫംഗ്ഷനും എഫ്എം റേഡിയോയുമുണ്ട്. ബില്‍ട്ട് ഇന്‍ റീച്ചാര്ച്ചബിള് ബാറ്ററിയും മീഡിയ, വോളിയം കണ്ട്രോള് സംവിധാനവും സ്പീക്കറിനെ മികച്ചതാക്കുന്നു.
പോക്കറ്റ് സൈസിലുളള ടോപ്പ് ക്ല്വാളിറ്റി ബ്ലൂടൂത്ത് സ്പീക്കറാണ് ഇന്‍ഫിനിറ്റി ഫ്യൂസ് പിന്റ് പോര്‍ട്ടബിള്‍ ബ്ലൂടൂത്ത് സ്പീക്കര്‍. നോര്‍മല്‍, ഡീപ്പ് ബാസ്സ് സൗണ്ടുകള്‍ക്കായി ഡുവല്‍ ഇക്വലൈസര്‍ മോഡുകളുണ്ട്. ഫോണുമായി കണക്റ്റ് ചെയ്ത് സംസാരിക്കാനാകുന്ന മൈക്ക് സംവിധാനവും സ്പീക്കറിലുണ്ട്. വോയ്സ് അസിസ്റ്റന്റ് ഇന്റഗ്രേഷന്‍ ഫീച്ചര്‍ സ്പീക്കറിനെ വേറിട്ടു നിര്‍ത്തുന്നു.
സ്പീക്കറുകളുടെ മാര്‍ക്കറ്റില്‍ വളരെ കാലമായി പേരെടുത്തൊരു ബ്രാന്‍ഡാണ് എഫ്&ഡി. മുഴുവനായും, ക്ലിയറായും, ബാസ്സോടു കൂടിയും സൗണ്ട് ഉറപ്പാക്കുന്ന 2.5 ഇഞ്ച് ഫുള്‍റേഞ്ച് ഡ്രൈവര്‍ ഫോര്‍ സാറ്റലൈറ്റ് 4ഇഞ്ച് ബാസ്സ് ഡ്രൈവര്‍ ഫോര്‍ സബ്വൂഫര്‍ എന്നീ സവിശേഷതകളുമുണ്ട്. ക്ലാസ്സിക്ക് ലുക്ക് നല്‍കാനായി ഈ സ്പീക്കറുകള്‍ക്ക് മിനിമലിസ്റ്റിക്ക് എലഗന്റ് ഡിസൈനാണുള്ളത്. വോല്യൂം, സോഴ്സ്, പ്രീ പ്ലേ പോസ് എന്നിങ്ങനെയുള്ള ഫുള്‍ ഫംങ്ഷന് കണ്ട്രോള് ബട്ടണുകള്‍ ടോപ്പിലുണ്ട്. പാട്ടുകള്‍ എളുപ്പത്തില്‍ സ്ട്രീം ചെയ്യാനായി യുണീക്ക് പ്ലഗ് പ്ലേ കാര്‍ഡ് റീഡര്‍ എന്നിവയുമുണ്ട്.
Content Highlights: amazon republic sale offer speakers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..