amazon
ആമസോണ്‍ റിപ്പബ്ലിക് ഡേ സെയിലില്‍ ഓഫറുകള്‍ തുടരുകയാണ്. സ്പോര്‍ട്സ്, ഫിറ്റ്നസ്, ഔട്ട്ഡോര്‍ ഉത്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. സ്പോര്‍ട്സ് കിറ്റുകള്‍ക്കും ജിം ആക്സസറീസുകള്‍ക്കും വന്‍ വിലക്കിഴിവുകളുണ്ട്. എയ്റോബിക് ട്രെയിനിങ് മെഷീനുകള്‍, സ്ട്രെങ്ത്ത് ട്രെയിനിങ് ഉപകരണങ്ങള്‍, യോഗ ആക്സസറീസുകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കാം. ട്രെഡ്മില്ലുകള്‍, വാക്കിങ് പാഡുകള്‍, ഫിറ്റ്നസ് ബൈക്കുകള്‍ എന്നിങ്ങനെ എല്ലാത്തരം ഫിറ്റ്നസ് ഉത്പന്നങ്ങളും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ പറ്റിയ അവസരമാണിത്.
കാര്‍ഡിയോ വര്‍ക്ക്ഔട്ടുകള്‍ക്കായി ട്രെഡ്മില്ലുകളും എക്സസൈസ് ബൈക്കുകളും വിപണിയിലുണ്ട്. ഡിജിറ്റല്‍ ഡിസ്പ്ലേയിലൂടെ സ്പീഡ്, കലോറി, സമയം, ദൂരം എന്നിവയറിയാം. ഷോള്‍ഡറും തുടയും വര്‍ക്ക്ഔട്ട് ചെയ്യാനായി എലിപ്റ്റിക്കല്‍ ക്രോസ് ട്രെയിനര്‍ ഫിറ്റ്നസ് ബൈക്കുകളുണ്ട്. സ്ക്വാട്ട്, ത്രോ എക്സസൈസുകള്ക്കായി കെറ്റില്‍ബെല്‍ ഉപയോഗിക്കാം. വൈവിധ്യങ്ങളായ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കര്‍ ബാന്‍ഡുകളും വിലക്കുറവില്‍ വാങ്ങാം.
വെയിറ്റ് പ്ലേറ്റുകള്‍, ഡംബെല്ലുകള്‍, സ്കിപ്പിംഗ് റോപ്പുകള്‍ എന്നിവയടങ്ങിയ ഫിറ്റ്നസ് കിറ്റുകള്‍ വാങ്ങാം. വര്‍ക്ക്ഔട്ട് ചെയ്യാന്‍ സഹായിക്കുന്ന ട്രെയിനിംഗ് ഫിറ്റ്നസ് ബെഞ്ചുകള്‍ വിവിധ തരത്തിലാണുളളത്. 3 ഇന്‍ 1 വെയിറ്റ് ബെഞ്ച്, 8 ഇന്‍ 1 മള്‍ട്ടി പര്‍പ്പസ് വെയിറ്റ് ബെഞ്ച്, വെയിറ്റ് ഫ്ളാറ്റ് ബെഞ്ച് തുടങ്ങിയവ.
നേരിയതു മുതല്‍ ഭാരം കൂടിയ ഡംബെല്ലുകള്‍ വിപണികളിലുണ്ട്. ആംസും ചെസ്റ്റും എളുപ്പത്തില്‍ ട്രെയിന്‍ ചെയ്യാം. 3 kg, 2 kg, 2.5 kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെല്‍ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. അപ്പര്‍ ബോഡി വര്‍ക്ക്ഔട്ടിനായി ജിം ബാറുകളുണ്ട്. പുള്‍ അപ് ബാര്‍, പുഷ് അപ് ബാര്‍ തുടങ്ങിയവ ഉപയോഗിക്കാം. പുള്‍ അപ്, ചിന് അപ്, റിവേഴ്സ് ഡിപ്, സിറ്റ് അപ് എന്നിവ ചെയ്യാനാകും.
ബാഡ്മിന്റണ്‍ റാക്കറ്റ്, ക്രിക്കറ്റ് ബാറ്റ്, ഫുട്ബോളുകള്‍ എന്നിങ്ങനെ ഒട്ടനവധി സ്പോര്‍ട്സ് ഉത്പന്നങ്ങള്‍ വിപണികളില്‍ സുലഭമാണ്. ടോപ്പ് ബ്രാന്‍ഡുകളിലുളള റാക്കറ്റുകളും ഷട്ടില്‍കോക്കുകളും വാങ്ങാം. നൈലോണ്‍, പ്ലാസ്റ്റിക്, തൂവല്‍ മെറ്റീരിയലുകളിലുളള ഷട്ടില്കോക്കുകളുണ്ട്. റാക്കറ്റുകളും ഷട്ടില്‍കോക്കുകളുമടങ്ങുന്ന സെറ്റുകള്‍ക്ക് ആകര്‍ഷകമായ ഓഫറാണ്. റാക്കറ്റ് ഗ്രിപ്പുകള്‍, നെറ്റുകള്‍, റാക്കറ്റ് സ്ട്രിങ് എന്നിവയും വാങ്ങാം.
Content Highlights: amazon republic day sale sports fitness products offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..