amazon
കുട്ടികളുടെ പരിപാലനത്തിനായി എല്ലാം മികച്ചത് തിരഞ്ഞെടുക്കുന്ന മാതാപിതാക്കള്‍ തീര്‍ച്ചയായും അവരുടെ അറിവ് വളര്‍ത്താനും അത്തരത്തില്‍ പരിശ്രമിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് വീടുകളില്‍ ആയിരിക്കുമ്പോള്‍ കുട്ടികളെ മൊബൈല്‍ ,വീഡിയോ ഗെയിം എന്നിവയില്‍ നിന്നും മാറ്റി നിര്‍ത്തുകയും വേണം. ഈ രണ്ടു കാര്യങ്ങള്‍ക്കുമുള്ള ശരിയായ ഓപ്ഷന് പസിൽ ഗെയിമുകളാണ്. ഇവ നിങ്ങളുടെ കുട്ടികളുടെ ബുദ്ധി വളര്‍ച്ചയ്ക്കും അവരുടെ ക്രിയാത്മക ചിന്തകളെ വളര്‍ത്താനും സഹായിക്കുന്നു. മാത്രമല്ല കുട്ടികള്‍ക്ക് ഏറ്റവും നല്ല വിനോദ മാര്‍ഗ്ഗവുമാണിത്. വിപണിയിലെ മികച്ച പസിലുകള്‍ പരിചയപ്പെടാം:
1. ബുക്ക് ടോയ്സ് സ്പെല്ലിങ്ങ് പസിൽ : Click here to buy
കുട്ടികളില്‍ അറിവിന്റെ ആദ്യ പാഠങ്ങള്‍ വിതയ്ക്കാന്‍ ഈ സ്പെല്ലിങ്ങ് കിറ്റിന് സാധിക്കും. ദീര്‍ഘനേരം വിനോദമല്ല ഇവ വാഗ്ദാനം ചെയ്യുന്നത് മറിച്ച് ഇവയില്‍ നിന്നും ലഭിക്കുന്ന അറിവ് വളരെ കാലം നീണ്ടു നില്‍ക്കുന്നതാണ്. ഈ ബുക്ക് ടോയികളോടൊപ്പം ഓരോ ബുക്കുകളും അവതരിപ്പിക്കുന്നുണ്ട്. ഇത് വളരെ ചെറുപ്പത്തില്‍ തന്നെ കുട്ടികളില്‍ പുസ്തകങ്ങളോടുള്ള ഇഷ്ടം വര്‍ദ്ധിപ്പിക്കാനാണ്. സ്പ്പെല്ലിങ്ങ് പഠിക്കുന്നതുവരെ പസിൽ സോള്‍വ് ചെയ്യാന്‍ കുട്ടികളെ മാതാപിതാക്കള്‍ സഹായിക്കണം.
2. ഫ്രാങ്ക് സോളാര്‍ സിസ്റ്റം ഔട്ടര്‍ സ്പെയിസ് പസിൽ : Click here to buy
ശാസ്ത്രത്തിലൂന്നി വളരുന്ന ഈ ലോകത്തില്‍ മുന്നോട്ടു പോകാന്‍ ശാസ്ത്രത്തിന്റെ ബാല പാഠങ്ങള്‍ കുഞ്ഞിലേക്കെത്തിക്കാം. സൗരയൂഥം പരിചയപ്പെടുത്തി കൊണ്ട് തന്നെ ഇതിന് തുടക്കം കുറിച്ചാലോ. ഇതിനായുള്ള മികച്ച ഓപ്ഷൻ ഫ്രാങ്ക് സോളാര്‍ സിസ്റ്റം പസിളുകളാണ്. ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കാനും, ക്രിയാത്മത വളര്‍ത്താനും, ദൃശ്യ തലങ്ങള്‍ വിപുലീകരിക്കാനും സഹായിക്കുന്നു. ആറു വയസ്സുള്ള കുട്ടികള്‍ക്കും അതിന് മുകളിലുള്ളവര്‍ക്കും ഇവ അനുയോജ്യമാണ്.
3. പ്ലേ പാണ്ട ബ്രെയിന്‍ ബൂസ്റ്റര്‍ സെറ്റ് : Click here to buy
കുട്ടികളുടെ തലച്ചോര്‍ ട്രെയിന്‍ ചെയ്യാന്‍ ഏറ്റവും മികച്ചത് കടങ്കഥകളാണ്. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ഇവ സോള്‍വ് ചെയ്യാന്‍ കൂടുന്നത് നന്നായിരിക്കും. മാത്രമല്ല ഇവ കുട്ടികളുടെ ഐക്യു ലെവല്‍ വര്‍ദ്ധിപ്പിക്കുകയും വളരെ ചെറുപ്പത്തില്‍ തന്നെ പ്രോപ്ലം സോള്വിങ്ങ് സ്കില്‍ വളര്‍ത്താന്‍ സാധിക്കും. പസിൽ ബുക്കിലെ ഓരോ പാറ്റേണ്‍ അനുസരിച്ച് വേണം ഇവ സോള്‍വ് ചെയ്യാന്‍.
4. ഫണ്‍സ്കൂള്‍ പ്ലേ ആന്‍ഡ് ലേണ്‍-ഇന്ത്യ മാപ്പ് : Click here to buy
വളരെ രസകരമായി കുട്ടികള്‍ക്ക് ഇന്ത്യയുടെ മാപ്പ് പരിചയപ്പെടുത്തിയാലോ. ഫണ്‍സ്കൂളിന്റെ ഈ മാപ്പ് അനായാസമായി കുട്ടികള്‍ക്ക് നമ്മുടെ രാജ്യത്തിന്റെ ഭൗമശാസ്ത്രത്തിനെ പറ്റി അറിവ് നല്കുന്നു. ഈ ജിഗ്സോ പസിലില് 104 പീസ് പസിൽ സെറ്റുകളാണുള്ളത്. പുതിയ സ്ഥലങ്ങള്‍ കണ്ടുപിടിക്കാനും പഠിക്കാനും ഇത് മൂലം സാധിക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..