amazon
ഈ വര്‍ഷത്തെ ആമസോണ്‍ പ്രൈം-ഡേ സെയില്‍ ജൂലൈ 23-24 തീയ്യതികളില്‍ നടക്കും. പ്രൈം ഉപഭോക്താക്കളെ ലക്ഷ്യമിട്ട് നടത്തുന്ന സെയിലില്‍ മികച്ച ഓഫറുകളാണുളളത്. ടോപ്പ് ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍, ലാപ്ടോപ്പുകള്, ഹെഡ്ഫോണുകള്, സ്മാര്‍ട്ട് വാച്ചുകള്‍ എന്നിങ്ങനെ ഗാഡ്ജറ്റുകള്‍ക്ക് വന്‍ വിലക്കുറവാണ്. ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും മികച്ച ഓഫറുകളുണ്ട്. ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍, ഫൂട്ട്വെയറുകള്, മേക്കപ്പ് കിറ്റുകള്‍, ആഭരണങ്ങള്‍ എന്നിങ്ങനെ ഫാഷന്‍ വിഭാഗത്തില്‍ ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം.
Amazon Prime Day | Mega Offers | Click Here
ജൂലായ് 23 രാത്രി 12 മണിക്കാണ് വില്പന ആരംഭിക്കുക. കൃത്യം 48 മണിക്കൂര്‍ നേരം വില്പന നടക്കും. 30000 പുതിയ ഉല്പന്നങ്ങളും 400 ഇന്ത്യന്‍ ബ്രാന്‍ഡുകളും സാംസങ്, ഷാവോമി, ഇന്റല്‍ ഉള്‍പ്പടെയുള്ള ആഗോള ബ്രാന്‍ഡുകളും വില്പന മേളയുടെ ഭാഗമാവും. 120 ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ 2000 പുതിയ ഉല്പന്നങ്ങളും അവതരിപ്പിക്കും.
സ്മാര്‍ട്ട്ഫോണുകള്‍ക്കും ആക്സസറീസുകള്‍ക്കും 40% വരെ ഓഫറാണുളളത്. വണ്‍പ്ലസ്, റെഡ്മി, സാംസങ്, ടെക്നോ തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട്ഫോണുകള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 5ജി കണക്ടിവിറ്റി, ക്യാമറ, ബാറ്ററി, ഡിസ്പ്ലേ എന്നിങ്ങനെയുളള ഫീച്ചറുകളനുസരിച്ച് സ്മാര്‍ട്ട്ഫോണുകള്‍ തിരഞ്ഞെടുക്കാം. പ്രൈസ് റേഞ്ചനുസരിച്ചും ഫോണുകള്‍ വാങ്ങാം. പവര്‍ ബാങ്കുകള്‍, മൊബൈല്‍ കവറുകള്‍, സ്ക്രീന്‍ പ്രൊട്ടക്ടറുകള്‍, മൊബൈല്‍ ഹോള്‍ഡറുകള്‍ തുടങ്ങിയ ആക്സസറീസുകള്‍ക്കും വന്‍ ഓഫറുകളാണുളളത്.
ലാപ്ടോപ്പുകള്, സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്ഫോണുകള് തുടങ്ങിയ ഗാഡ്ജറ്റുകള്‍ക്ക് 75% വരെ ഓഫറുണ്ട്. ലാപ്ടോപ്പുകള്‍ക്ക് 40,000 രൂപ വരെയാണ് ഓഫര്‍. സ്മാര്‍ട്ട് വാച്ചുകള്‍ക്കും ഹെഡ്ഫോണുകള്ക്കും 75% വരെ ഓഫറുണ്ട്. ബ്ലൂടൂത്ത് വയര്‍ലെസ് ഹെഡ്സെറ്റുകള്‍ക്ക് വിപണികളില്‍ ആവശ്യക്കാരേറെയാണ്. വോയിസ് അസിസ്റ്റന്റ് സാങ്കേതികവിദ്യകളുളള ഹെഡ്ഫോണുകളും ഹൈപ്പര്‍ സിങ്ക് ടെക്നോളജികളുളള എയര്‍ പോഡുകളും വാങ്ങാം. ഗെയിമിങ് ഹെഡ്ഫോണുകള്ക്കും മികച്ച ഓഫറുകളുണ്ട്. അത്യുഗ്രന്‍ ഫീച്ചറുകളുളള സ്മാര്‍ട്ട് വാച്ചുകളും ലാപ്ടോപ്പുകളും വിപണികളില്‍ മുന്നിട്ട് നില്ക്കുന്നവയാണ്.
കിച്ചണ്‍, ഹോം അപ്ലയന്‍സുകളും ഫര്‍ണിച്ചറുകളും വാങ്ങാന്‍ പറ്റിയ സമയമാണിത്. ഉഗ്രന്‍ സാങ്കേതികവിദ്യകളും ആകര്‍ഷകമായ ഡിസൈനുകളുമുളള ഹോം അപ്ലയന്‍സുകള്‍ക്ക് 70% വരെ ഓഫറുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള വാഷിംഗ് മെഷീന്, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്, ഫ്രിഡ്ജ്, വാക്വം ക്ലീനര്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ആകര്‍ഷകമായ ഫര്‍ണിച്ചറുകളും വിപണികളില്‍ മുന്നിട്ട് നില്ക്കുന്നവയാണ്. ലിവിങ് റൂം, ബെഡ്റൂം ഫര്‍ണിച്ചറുകളുടെ വിശാലമായ ശേഖരമാണ് ആമസോണില്‍.
ആമസോണ്‍ ഫാഷന്‍ വിഭാഗത്തിലും ഉത്പന്നങ്ങള്‍ക്ക് വലിയ ഓഫറുകളുണ്ട്. ട്രെന്‍ഡിംഗ് വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഫൂട്ട്വെയര് എന്നിവയ്ക്കെല്ലാം 80% വരെ ഓഫറുണ്ട്. ടി-ഷര്‍ട്ടുകള്‍, ജീന്‍സ് വെയര്‍, സ്പോര്‍ട്സ് വെയറുകള്‍, കുര്‍ത്തകള്‍ എന്നിവയെല്ലാം തിരഞ്ഞെടുക്കാം. പെപ്പെ ജീന്‍സ്, ലീ കൂപ്പര്‍, ഹോപ്സ്കോച്ച് ബ്രാന്‍ഡുകളുടെ കിഡ്സ് വെയറുകള്‍ വിലക്കുറവില്‍ വാങ്ങാം. ഗോള്‍ഡ് കോട്ടഡ്, സില്‍വര്‍ കോട്ടഡ്, ബ്ലാക്ക് മെറ്റല്‍, ഗ്ലാസ് ജുവലറി തുടങ്ങിയ ആഭരണങ്ങളും ഇപ്പോള്‍ തന്നെ സ്വന്തമാക്കാം. പുത്തന്‍ ഹാന്‍ഡ്ബാഗുകളും പാദരക്ഷകളും മേക്കപ്പ് കിറ്റുകളും വമ്പിച്ച ഓഫറില്‍ വിപണികളില്‍ നിന്ന് വാങ്ങാം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..