ആമസോണ്‍ പ്രൈം ഡേ സെയില്‍;കുട്ടികള്‍ക്കായുള്ള ഗെയിം സെറ്റുകള്‍ക്ക് ഓഫര്‍


amazon

ജനിക്കുന്നത് മുതല്‍ ഒരു പ്രായമെത്തുന്നത് വരെ കുട്ടികളെ എന്ത് ശ്രദ്ധയോടെയാണ് മാതാപിതാക്കള്‍ സംരക്ഷിക്കുന്നത്. അവര്‍ക്ക് ആവശ്യമുള്ളത് നല്‍കി വളരെ സ്‌നേഹത്തിലും സംരക്ഷണത്തിലുമാണവരെ വളര്‍ത്തുന്നത്. പരിലാളനം മാത്രമല്ലല്ലോ അവര്‍ക്ക് നല്‍കേണ്ടത് സമയോചിതമായി അറിവും പകര്‍ന്നു നല്‍കേണ്ടതില്ലേ. വീട് തന്നെയാണ് കുട്ടികളുടെ ആദ്യത്തെ സ്‌കൂള്‍. പക്ഷേ കുട്ടികളെ പഠിപ്പിക്കാനായി പിടിച്ചിരുത്തുന്നത് വലിയ ജോലി തന്നെയാണ്. അവിടെയാണ് ലേണിങ്ങ് ആന്റ് എജ്യൂക്കേഷന്‍ ഗെയിമുകളുടെ ആവശ്യം വരുന്നത്. കുട്ടികള്‍ക്ക് വിനോദവും അതിനോപ്പം തന്നെ അറിവും നല്‍കാന്‍ ഇത്തരം സെറ്റുകള്‍ക്ക് സാധിക്കും. മാത്രമല്ല കുട്ടികള്‍ക്ക് ഫ്രീ ടൈം കൂടുതല്‍ രസകരമാക്കാനുള്ള ഗെയിമുകളുമുണ്ട്. ആമസോണ്‍ പ്രൈം ഡേ സെയിലില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ കിഡ്‌സ് ടോയികള്‍ക്ക് ആകര്‍ഷകമായ ഓഫറുകള്‍. ഈ ഓഫര്‍ വിനിയോഗിക്കു കുട്ടികള്‍ക്കായി ഗെയിം സെറ്റുകള്‍ പര്‍ച്ചേസ് ചെയ്യൂ.

1. സ്‌ടെം ബില്‍ഡിങ്ങ് ടോയ്‌സ് : click here to buy

ഇത്തരം സ്‌ടെം ബില്‍ഡിങ്ങ് സെറ്റുകള്‍ പല പീസുകളായി വേര്‍തിരിക്കപ്പെട്ട ഒരു വസ്തുവിനെ കൂട്ടിച്ചേര്‍ക്കണ്ട ടാസ്‌ക്കാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. 40 മുതല്‍ 50 പീസ് വരെയൊക്കെ ഇവയുണ്ടാകും. ഇവ പ്രത്യേകിച്ച് കുട്ടികളുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ അല്ലെങ്കില്‍ സൂപ്പര്‍ ഹീറോസിന്റെ സെറ്റായാല്‍ അവരുടെ ഇന്ററസ്റ്റ് വര്‍ദ്ധിപ്പിക്കുന്നു. അയണ്‍മാന്‍, തോര്‍, സ്‌പൈഡര്‍ മാന്‍ തുടങ്ങിയ സൂപ്പര്‍ ഹീറോസിന്റെ കോമ്പോ ഗെയിം സെറ്റുകളുമുണ്ട്. ഇങ്ങനെ യോജിക്കുന്ന രീതിയില്‍ ശരിയായി അടുക്കുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തെ സഹായിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം സൂപ്പര്‍ ഹീറോസിന്റെ സെറ്റുകളല്ലാതെ പക്ഷികള്‍, മൃഗങ്ങള്‍, അക്കങ്ങള്‍, അക്ഷരങ്ങള്‍ എന്നിവയുടെ കോമ്പോ കുട്ടികള്‍ക്ക് അവയെ പറ്റി ശരിയായി പഠിക്കാനുതകുന്നു.

2. പ്ലേ ആന്റ് ലേണ്‍ എജ്യൂക്കേഷണല്‍ കിറ്റ് : click here to buy

ആല്‍ഫബെറ്റുകളും അക്കങ്ങളും പഠിക്കാന്‍ കുട്ടിയെ തനിച്ച് പിടിച്ചിരുത്തുന്നത് മാതാപിതാക്കള്‍ക്ക് വലിയ ടാസ്‌ക്കാണ്. അങ്ങനെ പിടിച്ചിരുത്തി പഠിപ്പിച്ചാല്‍ തന്നെ ഇവര്‍ വളരെ അശ്രദ്ധരായിയാണ് പലപ്പോഴും ഇരിക്കാറുള്ളത്. പക്ഷേ ഇവയ്ക്ക് കുട്ടികളുടെ പഠനത്തിന്റെ പ്രാരംഭഘട്ടത്തില്‍ വലിയ പങ്കുണ്ട്. അതുകൊണ്ട് തന്നെ പഠിപ്പിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിലുള്ള കുട്ടികളുടെ മടിയെ പമ്പ കടത്താന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം ലേണിങ്ങ് കിറ്റുകളാണ്. ഇതില്‍ തന്നെ കാര്‍ഡുകളുടെ രൂപത്തിലുള്ള സെറ്റിന് ആവശ്യക്കാരേറെയാണ്. ഈ കാര്‍ഡുകളുടെ രണ്ട് വശവും ശരിയായി ഉപയോഗിക്കേണ്ടതാണ്. ഉദാഹരണത്തിന് ഇന്ത്യ എന്ന രാജ്യവും അതിന്റെ കൊടിയും അവിടെ ഏറ്റവും പേര് കേട്ട സ്ഥലവുമാണെങ്കില്‍ മറുവശത്ത് അവയെ കുറിച്ചുള്ള കൂടുതല്‍ ഫീച്ചറുകളാണ് പറയുന്നത്.

3. ക്രിയേറ്റിവ് ഗെയിം സെറ്റ് : click here to buy

കുട്ടികളിലെ എഞ്ചിനിയറിങ്ങ് സ്‌കില്‍ വളര്‍ത്താന്‍ ഏറ്റവും മികച്ച ഓപ്ഷനാണ് ബില്‍ഡിങ്ങ് ബ്ലോക്കുകള്‍. മാത്രമല്ല കുറച്ചധികം കുറുമ്പ് കാണിക്കുന്ന കുരുന്നിനെ വളരെയധികനേരം ഏകാഗ്രമായി വ്യാപൃതരാവാന്‍ ഇവ സഹായിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള അഴിച്ചു പണികള്‍ കുട്ടിയുടെ ബുദ്ധിവളര്‍ച്ചയെ ശരിയായി ട്രെയിന്‍ ചെയ്യുകയും ചെയ്യുന്നു. ഇഷ്ടമുള്ള ആകൃതിയില്‍ ബില്‍ഡ് ചെയ്യുന്നത് കുട്ടികളുടെ സര്‍ഗ്ഗാത്മകശേഷി വര്‍ദ്ധിപ്പിക്കുന്നു. ഇതില്‍ തന്നെ ചിലതില്‍ കോമ്പോ സെറ്റുകളുമുണ്ട്. കണ്‍സ്ട്രക്ഷന്‍ സെറ്റ്, ടവര്‍ ബില്‍ഡിങ്ങ്, ബ്രിഡ്ജ് സെറ്റ്, മിലിട്ടറി ബ്ലോക്ക് സെറ്റ്, പൂള്‍ ഹൗസ് സെറ്റ്, വുഡന്‍ ഡോള്‍ ഹൗസ് സെറ്റ്, വാട്ടര്‍ ആനിമല്‍സ് ബ്ലോക്ക് സെറ്റ് എന്നിയൊക്കെ ഇവയിലുള്‍പ്പെടുന്നു.

4. ബില്‍ഡ് ഇന്‍ ഗെയിം സെറ്റ് : click here to buy

ബില്‍ഡ് ഇന്‍ ഗെയിമുകള്‍ പഠിക്കുന്നതിന് മാത്രമല്ല നിങ്ങളുടെ കുട്ടിക്ക് ഏറ്റവും മികച്ച വിനോദവുമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്ലാസ്റ്റിക്കിലാണ് ഇവ നിര്‍മ്മിക്കുന്നത്. ഓണ്‍ലൈന്‍ വിപണിയില്‍ ഇത്തരം ഗെയിം സെറ്റുകളുടെ പ്രമുഖ ബ്രാന്‍ഡാണ് ലോഗോ. ബുട്ടീക്ക് ഹോട്ടല്‍ ബില്‍ഡിങ്ങ് കിറ്റ്, ഗ്ലോബ് ബില്‍ഡിങ്ങ് കിറ്റ്, ട്രൂപ്പര്‍ ഹെല്‍മറ്റ് ബില്‍ഡിങ്ങ് കിറ്റ്, ബേഡ് ഓഫ് പാരഡൈസ് ബില്‍ഡിങ്ങ് കിറ്റ്, ട്രക്ക് ബില്‍ഡിങ്ങ് കിറ്റ്, ബുള്‍ഡോസര്‍ ബില്‍ഡിങ്ങ് സെറ്റ്, അസംബ്ലി സ്‌ക്വയര്‍ ബില്‍ഡിങ്ങ് സെറ്റ് എന്നിങ്ങനെ കുറേയെ ഓപ്പ്ഷനുകള്‍ ലേഗോ അവതരിപ്പിക്കുന്നുണ്ട്.

Content Highlights: amazon prime day sale 23-24 july offer for toys

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented