amazon
വസ്ത്രത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന പോലെ തന്നെ ആളുകള്‍ കൂടുതല്‍ വാങ്ങുന്ന ഒന്നാണ് പാദരക്ഷകള്‍. വിപണിയില്‍ ഇവയുടെ വര്‍ദ്ധിച്ചു വരുന്ന ഡിമാന്റ് തന്നെയാണ് ഇതിനുദാഹരണം. വീട്ടിലും ഓഫീസിലും ആഘോഷപരിപാടികളിലുമൊക്കെ ധരിക്കാന്‍ അനുയോജ്യമായ നിരവധി പാദരക്ഷകളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളിലുളള ആകര്‍ഷകമായ പാദരക്ഷകളാണ് ഏവരും പര്‍ച്ചേസ് ചെയ്യാനാഗ്രഹിക്കുന്നത്. പക്ഷേ പലപ്പോഴും ബഡ്ജറ്റ് ഇതിന് വില്ലനാകാറുണ്ട്. ഇതിന് പരിഹാരമേകാന്‍ ആമസോണ്‍ അവസരമൊരുക്കുന്നു. ആമസോണ്‍ പ്രൈം ഡേ സെയിലില്‍ പാദരക്ഷകള്‍ക്ക് വിപുലമായ ഓഫറുകള്‍. വിവിധ മെറ്റീരിയലുകളിലും ഡിസൈനുകളിലുമുളള മികച്ച ഫൂട്ട് വെയറുകള്‍ തിരഞ്ഞെടുക്കാം. ബൂട്ടുകള്‍, ബാലറ്റ് ഫ്ളാറ്റ്സ്, അത്ലറ്റിക് ഷൂസ്, സ്പോര്‍ട്സ് ഷൂസ് എന്നിങ്ങനെ വിവിധ തരത്തിലുളള പാദരക്ഷകളുണ്ട്. ലോഫര്‍, ഹൈ ഹീല്‍സ്, ഫ്ളിപ്പ് ഫ്ളോപ്പ് പാദരക്ഷകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഈ അവസരം വിനിയോഗിക്കു മികച്ച പാദരക്ഷകള്‍ പര്‍ച്ചേസ് ചെയ്യൂ.
Also Read
നമ്മുടെ ഫാഷന്‍ സങ്കല്‍പ്പങ്ങളുടെ ഭാഗം കൂടെയാണ് ധരിക്കുന്ന ചെരിപ്പുകള്‍. പക്ഷേ ചെരിപ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഫാഷനേക്കാളുപരി കാലുകളുടെ സുരക്ഷക്കാണ് പ്രാധാന്യം നല്‍കേണ്ടത്. മികച്ച കംഫര്‍ട്ടോടെ ഉപയോഗിക്കാനാകണം. അമിതമായ ഫാഷന്‍ ഒരിക്കലും മുന്‍ഗണന കൊടുക്കരുത്.
ഉയരം കൂടിയ ഹീലുകളുളള പാദരക്ഷകള്‍ നിത്യോപയോഗത്തിന് അനുയോജ്യമല്ല. ഇവ സ്ഥിരമായി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴി വെച്ചേക്കാം. ആഘോഷപരിപാടികളിലും ഫാഷന്‍ ഷോകളിലും ധരിക്കാം. ധരിക്കുമ്പോള്‍ പാദങ്ങള്‍ പൂര്‍ണമായും ഉളളിലായിരിക്കും തരത്തിലുളള ചെരിപ്പുകള്‍ തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്.
ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ധരിക്കാനായി പ്രത്യേകം നിര്‍മിച്ച അത്ലറ്റിക്ക് ഷൂസുണ്ട്. റണ്ണിംഗ് ഷൂസ്, ടെന്നീസ് ഷൂസ്, ഹൈ ടോപ്പ്സ് ഷൂസ് എന്നിങ്ങനെ വിവിധ തരം അത്ലറ്റിക്ക് ഷൂസ് വിപണികളിലുണ്ട്.
വിപണികളിലെ ഫാഷന്‍ ട്രെന്‍ഡുകള്‍ക്ക് പിറകെ പോകുമ്പോള്‍, ചെരിപ്പുകള്‍ കാലാവസ്ഥക്ക് അനുയോജ്യമാണോ എന്ന് നോക്കേണ്ടതുണ്ട്. മഴക്കാലത്തും വേനല്‍ക്കാലത്തും ഇണങ്ങുന്ന വിവിധ തരം പാദരക്ഷകളുണ്ട്. ലെതര്‍ ചെരിപ്പുകളും തുണി കൊണ്ട് സ്ട്രാപ്പുകളുളളവയും മഴക്കാലത്ത് ഒഴിവാക്കാം. റബ്ബര്‍, ലൈക്ര മെറ്റീരിയലുകളിലുളള പാദരക്ഷകളാണ് മഴക്കാലത്ത് അനുയോജ്യം. ഈര്‍പ്പം കെട്ടിനില്‍ക്കുന്ന ചെരിപ്പുകള്‍, കുഷനിംഗുകളുളള ഷൂകള്‍ തുടങ്ങിയവ മഴക്കാലത്ത് അനുയോജ്യമായവയല്ല. റബ്ബര്‍ ചെരിപ്പുകള്‍ വേനല്‍ക്കാലത്തും ഉപയോഗിക്കാം. മഞ്ഞുകാലത്ത് പാദങ്ങള്‍ പൂര്‍ണമായും പൊതിയുന്ന പാദരക്ഷകളാണ് ഉത്തമം. വിണ്ടുകീറല്‍ തടയാനാകും.
കാഷ്വല്‍ ഔട്ട് ഫിറ്റുകള്ക്ക് ധരിക്കാനായി മികച്ച ക്ലാസ്സിക്ക് ഓപ്ഷന് വൈറ്റ് സ്നീക്കേഴ്സ് തന്നെയാണ്. ഒരു ജോഡി വൈറ്റ് സ്നീക്കേഴ്സ് തന്നെ ചിനോസ്, ജീന്‍സ്, ടീ ഷര്‍ട്ട്, ബോര്‍ഡ് ഷോര്‍ട്ട്സ്, റിസോട്ട് ഷര്‍ട്സ് എന്നിങ്ങനെ പലതരത്തിലുള്ള ഔട്ട് ഫിറ്റുകള്ക്ക് പര്യാപ്തമാണ്.
സ്മാര്‍ട്ട് കാഷ്വല്‍ ഡ്രെസ്സിങ്ങിനോടൊപ്പം ഏറ്റവും നല്ല ഓപ്പ്ഷന്‍ ലോഫര്‍ ഷൂസ് തന്നെയാണ്. ചിനോസ്, ട്രൗസേസ്, സെമി ഫോര്‍മല്‍ എന്നീ ഔട്ട് ഫിറ്റുകളുടെ കൂടെ ഇവ വളരെ നന്നായി ഇണങ്ങും. ഈ ലോഫറിനു റബ്ബര്‍ സോളും മീഡിയം ഷൂ വിഡ്ത്തുമാണുള്ളത്. മൂന്ന് ഷെയിഡുകളില്‍ ഇവ ലഭ്യമാണ്.
കംഫേര്‍ട്ട് ആകുന്ന ഷൂസാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ നിങ്ങള്‍ക്കായുള്ള ശരിയായ ഓപ്പ്ഷന്‍ എസ്പാഡ്രില്ലെസ് തന്നെയാണ്. ധരിക്കാനുള്ള എളുപ്പം, മികച്ച ബ്രീതബിലിറ്റി ക്വാളിറ്റി, എലഗന്റ് ലുക്ക് എന്നീ ഗുണങ്ങള്‍ എസ്പാഡ്രില്ലെസിനുണ്ട്. കാഷ്വല്‍ വെയറുകള്‍ക്കൊപ്പവും സെമി ഫോര്‍മല്‍ വെയറുകള്‍ക്കൊപ്പവും വളരെ അനുയോജ്യമാണിവ.
ലേസുകളോ സ്ട്രാപ്പുകളോയില്ലാത്ത ഫൂട്ട് വെയറുകളാണ് ക്ലോഗ്സ്. ജിമ്മിലാകട്ടെ, ജോലിയിലാവട്ടെ, ഒരു ചെറിയ നടത്തത്തിനാവട്ടെ എല്ലാ സന്ദര്‍ഭങ്ങള്‍ക്കും അനുയോജ്യമായ ഡിസൈനാണ് ക്ലോഗ്സിന്റേത്. നിങ്ങളുടെ പാദങ്ങളെ ദൈനം ദിന ജീവിതത്തില്‍ നിഹ്ങലുടെ പാദത്തിന് ഏറ്റവും വലിയ കൂട്ടാണ് ഇവ.
പുരുഷന്മാരുടെ സ്റ്റൈല്‍ കിറ്റ് ബൂട്ട്സില്ലാതെ കംപ്ലീറ്റ് ആകുന്നില്ല. ചെല്‍സിയ ബൂട്ട്സ്, വര്‍ക്ക് ബൂട്ട്സ്, ഹൈക്കിങ്ങ് ബൂട്ട്സ് എന്നിവ ബൂട്ട്സ് രംഗത്തു വലിയ തരംഗമാണ് വിപണിയില്‍ സൃഷ്ടിക്കുന്നത്. വളരെ ലളിതമായ മെറ്റീരിയലാല് നിര്‍മ്മിക്കപ്പെട്ട നൂസ് മെന്‍സ് ഔട്ട് ഡോര്‍ ബൂട്ട്സ് നിത്യേനയുള്ളയുപയോഗത്തിന് യോഗ്യമാണ്. ഏവ സോളിലും മീഡിയം ഷൂ വിഡ്ത്തിലുമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..