amazon
ആമസോണിൽ ജൂലായ് 23-24 തീയ്യതികളിൽ പ്രൈം ഡേ സെയിൽ. ഏല്ലാ വര്‍ഷത്തെയും പോലെ തന്നെ ആകര്‍ഷകമായ ഡീലുകളും, ഡിസ്ക്കൗണ്ടുകളും, ഓഫറുകളും ആമസോണ്‍ ഈ രണ്ട് ദിവസങ്ങളില്‍ അവതരിപ്പിക്കുന്നു.
ജൂലായ് 23 രാത്രി 12 മണി മുതലാണ് ഓഫറോട് കൂടിയ സെയില്‍ ആരംഭിക്കുന്നത്. കൃത്യം 48 മണിക്കൂര്‍ നേരമാണ് സെയിലിന്റെ ദൈര്‍ഘ്യം. 30000 പുതിയ ഉല്പന്നങ്ങളും 400 ഇന്ത്യന്‍ ബ്രാന്‍ഡുകളും സാംസങ്, ഷാവോമി, ഇന്റല്‍ ഉള്‍പ്പടെയുള്ള ആഗോള ബ്രാന്‍ഡുകളും വില്പന മേളയില്‍ അവതരിപ്പിക്കുന്നു. കൂടാതെ 120 ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ 2000 പുതിയ ഉല്പന്നങ്ങളും ലഭ്യമാക്കുന്നു.
ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാര്‍ഡ്സ്, ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്ക് 10 ശതമാനം വിലക്കിഴിവുണ്ടാവും.
എക്കോ, ഫയര്‍ ടിവി, കിന്‍ഡില്‍ ഉപകരണങ്ങള്‍ക്ക് 55 ശതമാനം വിലക്കിഴിവുണ്ടാവും. സ്മാര്‍ട്ഫോണുകള്‍, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങള്‍, ടിവി, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഗാര്‍ഡനിങ്ങ് ടൂളുകള്‍, ഗ്രോസറി, മേക്കപ്പ് ആന്റ് ബ്യൂട്ടി പ്രോഡക്ടുകള്‍ മുതലായവയൊക്കെ ആകര്‍ഷകമായ ഓഫറില്‍ അവതരിപ്പിക്കുന്നു.
ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് പ്രൈം അംഗങ്ങള്‍ക്ക് അഞ്ച് ശതമാനം കാഷ്ബാക്ക് ലഭിക്കും. 2200 രൂപയുടെ റിവാര്‍ഡുകളും ലഭിച്ചേക്കും.
പ്രൈം ഡേയുടെ ഭാഗമായി രണ്ട് ഇന്ത്യന്‍ ആമസോണ്‍ ഒറിജിനല്‍ സീരീസുകള്‍ റിലീസ് ചെയ്യും. ജൂലായ് ഏഴിന് മേഡേണ്‍ ലവ് ഹൈദരാബാദ്, ജൂലായ് 14 ന് കോമിക്സ്ഥാന് സീസണ് 3 എന്നിവയാണ് പുറത്തിറങ്ങുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..