amazon
പലപ്പോഴും പല ജോലികളും ചെയ്യാന്‍ നമുക്ക് പുറത്ത് ജോലിക്കാരെ വെക്കേണ്ടതായി വരാറുണ്ട്. പെട്ടെന്നുള്ള ഈ മെയിന്റനന്‍സ് പണികള്‍ ബഡ്ജറ്റ് പ്ലാനിങ്ങിനെ മുഴുവനായും ഇല്ലാതാക്കുന്നു. അങ്ങനെ നോക്കി വീട്ടിലേക്ക് വേണ്ട ചില പവര്‍ ഹാന്‍ഡ് ടൂളുകള്‍ വാങ്ങണമെന്ന് വിചാരച്ചാലോ അവിടെ ബഡ്ജറ്റ് വില്ലനാകുന്നുണ്ട്. കാരണം പ്രമുഖ ബ്രാന്‍ഡുകളുടെ മികച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും വില ചിലപ്പോൾ കൂടുതലാകാം. പക്ഷേ ആമസോണില്‍ ബഡ്ജറ്റ് പ്രശ്നങ്ങള്‍ ഭയക്കാതെ പവര്‍ ഹാന്‍ഡ് ടൂളുകള്‍ ഇനി നിങ്ങള്‍ക്ക് സ്വന്തമാക്കാം. പവര്‍ ആന്‍ഡ് ഹാന്‍ഡ് ടൂളുകള്‍ക്ക് വിപണിയില്‍ ആകര്‍ഷകമായ ഓഫറുകളുണ്ട്. ഡ്രില്‍ ടൂള്‍, ഹാന്‍ഡ് ടൂള്‍, പവര്‍ ടൂള്‍, ടൂള്‍ കിറ്റ് ബോക്സ്, റെഞ്ചസ്, മെഷറിങ്ങ് ടൂള്‍ എന്നിവയെല്ലാം വിപണിയിലുണ്ട്. ബോസ്ച്ച്, ബ്ലാക്ക് ഡെക്കര്‍, സ്റ്റാന്‍ലി, ഐബെല്‍ എന്നീ പ്രമുഖ കമ്പനികളുടെ ടൂളുകള്‍ വിലക്കുറവില്‍ ലഭിക്കുന്നു.
ഡ്രില്ലിങ്ങ് മെഷീന് തനിയേ വാങ്ങുന്നതിന് തന്നെ നല്ല ചെലവാണ്. അതിനോടൊപ്പം അവയ്ക്കുള്ള ഡ്രില്ലിങ്ങ് ടൂളുകള്‍ പ്രത്യേകം പര്‍ച്ചേസ് ചെയ്യുമ്പോള്‍ കീശ കാലിയാകുമെന്നതില്‍ സംശയമില്ല. കുറഞ്ഞ വിലയില്‍ ഇവ രണ്ടും ഒന്നിച്ച് കിട്ടിയാലോ ? എങ്കില്‍ ഇതിനായി വിപണിയില്‍ അവസരമുണ്ട്. ഡ്രില്ലിങ്ങ് മെഷീനും ഡ്രില്‍ കിറ്റും ആകര്‍ഷകമായ കോമ്പോ ഓഫറില്‍ അവതരിപ്പിക്കുന്നു. ഇതില്‍ തന്നെ പ്രമുഖ കമ്പനി ബ്ലാക്ക് ടെക്കറാണ്. വീട്ടിലെ ചെറും വലുതുമായ അറ്റകുറ്റ പണികള്‍ എളുപ്പത്തില്‍ ചെയ്ത് തീര്ക്കാനിവ വളരെ ഉത്തമമാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള എംഎസ് പ്ലാസ്റ്റിക്ക് എന്നിവ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ആകര്‍ഷകമായ ചുവന്ന് നിറത്തിലുള്ള സെറ്റാണിവ. 10mm ഡ്രില്ലിങ്ങ് ഡയമീറ്ററുള്ള ഇവ ഭാരം കുറഞ്ഞതും അനായാസമായി എവിടെയും കൊണ്ടുപോകാവുന്ന തരത്തിലുമുള്ളതാണ്. പ്ലംബിങ്ങിനും ചെറിയ റിപ്പയറിങ്ങിനും ഇവ ഉപയോഗിക്കാവുന്നതാണ്.
സാധനങ്ങള്‍ ഇളക്കി പണിയണമെങ്കില്‍ ഏറ്റവും അത്യാവശ്യമായ ഒന്നാണ് സ്ക്രൂ ഡ്രൈവറുകള്‍. ഇതില്‍ തന്നെ ഓരോ ഉല്‍പ്പന്നങ്ങളുടെയും സ്ക്രൂ ഉരാനായി ഓരോ തരം സ്ക്രൂ ഡ്രൈവറുകളാണ് വേണ്ടത്. പക്ഷേ ഇവ തനിയേ പര്‍ച്ചേസ് ചെയ്യുന്നത് റിസ്ക്കാണ്. കാരണം പലപ്പോഴും ഒരുവട്ടം വാങ്ങിയ അതേ അളവിലുള്ള സ്ക്രൂ ഡ്രൈവറുകള്‍ വീണ്ടും പര്‍ച്ചേസ് ചെയ്യുന്നത് ബുദ്ധിമുട്ടാകും ഇവിടെയാണ് കോമ്പോ സെറ്റുകളുടെ പ്രാധാന്യം വരുന്നത്. സ്പാര്‍ട്ടനാണ് സ്ക്രൂ ഡ്രൈവറുകള്‍ തിരഞ്ഞെടുക്കാനുള്ള മികച്ച ബ്രാന്‍ഡ്. പല നിറത്തിലും തരത്തിലുമുള്ള സ്ക്രൂ ഡ്രൈവര്‍ കിറ്റുകള്‍ ഇവ അവതരിപ്പിക്കുന്നു. ഒരു ഇലക്ട്രിക്ക് ടെസ്റ്ററും 8 സ്ന്റാന്റേഡ് ബ്ലെയിഡുകളുമാണിവയിലുള്ളത്. മികച്ച നിലവാരമുള്ള നിക്കല്‍ ക്രോം പ്ലേറ്റിങ്ങ് ഫിനിഷിലുള്ളയിവയുടെ വിസ്തീര്‍ണ്ണം 12*4*6 സെന്റീമീറ്ററാണ്.
എതൊരു കാര്യത്തിനും അളവു നോക്കണമെന്നത് പോലെ വീട്ടിലെ ഓരോ പണിക്കും അളവ് നോക്കി ചെയ്യുന്നതാവും ഉത്തമം. ഇതിനായി മെഷറിങ്ങ് വീലുകള്‍ വാങ്ങാന്‍ മികച്ച ബ്രാന്‍ഡാണ് ഫ്രീമാന്‍സ്. പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച വീലുകളാണിവ അവതരിപ്പിക്കുന്നത്. കൂടാതെ ഇവയുടെ ദീര്‍ഘകാല ഈടുനില്‍പ്പ് ഉറപ്പാക്കാന്‍ എ-ഓക്കേ അലൂമിനിയം എബിഎസ് മെറ്റീരിയലും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1.85 കിലോ ഗ്രാമുള്ള ഈ മെഷറിങ്ങ് വീലുകള്‍ക്ക് 180*320*1040mm ആണ് വിസ്തീര്‍ണ്ണം.
ആ എട്ടിന്റെ സ്പാനറിങ്ങെടുത്തേ. ഈ ഡയോലോഗ് കേള്‍ക്കാത്ത മലയാളികളില്ല. സ്പാനറുകള്‍ ഓരോ ആവശ്യത്തിനായി ഉപയോഗിക്കാന്‍ ഓരോന്നാണ് ഉള്ളതെന്ന് അറിയാവുന്ന കാര്യമാണ്. ഓരോ സ്പാനറുകളും തിരഞ്ഞു വാങ്ങുന്നതിന് പകരം കോമ്പോ വാങ്ങുന്നതാവും ഉചിതം. മിക്ക സ്പാനര്‍ സെറ്റുകള്ക്കുള്ളിലും ലീഫ്ലെറ്റ് വെക്കുന്നത് കൊണ്ട് തന്നെ ഓരോന്നും എവിടെയൊക്കെ ഉപയോഗിക്കണമെന്ന് കൂടുതലറിയാന്‍ കഴിയും . സ്റ്റാന്‍ലി, ആമസോണ്‍ ബ്രാന്‍ഡ് സോളിമോ, ടപാരിയ, ഡീജെറ്റ് പോലുള്ള ബ്രാന്‍ഡുകള്‍ക്ക് മികച്ച ഓഫറുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..