amazon
വീടിനെ വീടാക്കുന്നത് അടുക്കളയാണല്ലോ. അതുകൊണ്ട് കാലോചിതമായി അടുക്കള പുത്തന്‍ ഉല്‍പ്പന്നങ്ങള്‍ കൊണ്ട് നവീകരിക്കേണ്ടതുണ്ട്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ അടുക്കളയിലെ ജോലി അനായാസമാക്കുന്നതിനും വൃത്തിയായി സൂക്ഷിക്കുന്നതിനും ഒരുപോലെ യോജിക്കുന്നതാവണം. അങ്ങനെ വാങ്ങേണ്ട ഒരുല്‍പ്പന്നമാണ് ഡിഷ് ഡ്രൈയിങ്ങ് റാക്കുകള്‍. വളരെ ചെറിയ അടുക്കളയെ വൃത്തിയായും വെള്ളം കെട്ടാതെ കാക്കുകയും ചെയ്യുന്നു. മാത്രമല്ല അടുക്കളയില്‍ സ്ഥലം ലാഭിക്കാനുമിവ ഉത്തമമാണ്. സിങ്കിന് മുകളില്‍ ഇവ സ്ഥാപിക്കുന്നത് പാത്രങ്ങള്‍ പെട്ടെന്ന് എടുക്കാന്‍ സഹായിക്കുകയും അതിനോടൊപ്പം തന്നെ സ്ഥലം ലാഭിക്കുകയും ചെയ്യുന്നു. നനഞ്ഞിരിക്കുന്ന പാത്രങ്ങള്‍ പെട്ടെന്ന് അടുക്കിവെക്കാനും വെള്ളം അധികമായി ഇറ്റു വീണുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. അടുക്കളയ്ക്ക് മാച്ചായ ശരിയായ ഓവര്‍ ദി സിങ്ക് ഡ്രൈയിങ്ങ് റാക്കുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ സിങ്കിന്റെ അളവ് ശരിയായി തിട്ടപ്പെടുത്തേണ്ടതുണ്ട്. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍, പ്ലാസ്റ്റിക്ക്, വിനൈല്‍ കോട്ടഡ് മെറ്റീരിയല്‍, മുള എന്നിങ്ങനെ പല തരം മെറ്റീരിയലില്‍ നിര്‍മ്മിച്ച റാക്കുകള്‍ വിപണിയിലുണ്ട്.
1. കര്ട്ട്സി 304 സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ഓവര്‍ ദി സിങ്ക് ഡിഷ് റാക്ക് : Click here to buy
ഉയര്‍ന്ന ഗുണനിലവാരത്തിലുള്ള 304 സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ മൊയിച്ച്യൂവര് റെസിസ്റ്റന്റ് പ്രോപ്പര്‍ട്ടി, റെസിസ്റ്റന്റ് ടൂ ഹീറ്റ്, സ്മൂത് ഫിനിഷ് എന്നിവയൊക്കെ പ്രധാനപ്പെട്ട സവിശേഷതകളാണ്. 62*28*60 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണവും 25 കിലോ ഭാരവുമാണിവയ്ക്കുള്ളത്. ആദ്യത്തെ ഡ്രോയില്‍ പതിമൂന്നോളം പ്ലേറ്റുകള്‍ അടുക്കാനാവും. സ്പൂണ്‍, സോസ് പാന്‍, വിസ്ക്ക് പോലുള്ളവ തൂക്കിയിടാനായി ഡിറ്റാച്ചബിള്‍ ഹുക്കുമിവയ്ക്കുണ്ട്. കൂടാതെ ചോപ്പിങ്ങ് ബോഡുകള്‍, ഡിഷ് വാഷ് ലിക്വിഡ് സോപ്പ്, സോപ്പ് ബാര്‍ എന്നിവയുമിതില് സൂക്ഷിക്കാനാകും. ഇവയുടെ നാല് കാലുകളുള്ള സ്റ്റാന്‍ഡില്‍ ദൃഢമായ ബുഷ് തറയില്‍ ഉരഞ്ഞ് പാട് വീഴുന്നത് തടയുന്നു. ഇവ ഘടിപ്പിക്കാനുള്ള സ്ക്ര്യുകള് മറ്റ് ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഇവയോടൊപ്പം ലഭിക്കുന്നുണ്ട്.
2. സെവി ഓവര്‍ ദി സിങ്ക് അയണ്‍ ഡിഷ് ഡ്രൈയിങ്ങ് റാക്ക് : Click here to buy
അടുക്കള വളരെ വൃത്തിയായി സൂക്ഷിക്കാന്‍ ഏറ്റവും മികച്ച ഓപ്പ്ഷനാണിവ. ഡിഷ് റാക്ക്, ഡിഷ് വാഷിങ്ങ് ആസ്സസറി ബാസ്ക്കറ്റ്, ബൗള്‍ റാക്ക്, നൈഫ് ഹോള്‍ഡര്‍, കട്ട്ലറി ഹോള്‍ഡര്‍ എന്നിവ ഓരോന്നായി പര്‍ച്ചേസ് ചെയ്യാതെ കഷ്ടപ്പെടാതെ ഒന്നിലൊതുക്കാന്‍ ഈ മള്‍ട്ടിപര്‍പ്പസ് ഓവര്‍ ദി സിങ്ക് ഡിഷ് ഡ്രൈയിങ്ങ് റാക്ക് ഉത്തമമാണ്. വളരെ കാലം ഈടു നില്ക്കുന്ന, ദൃഡതയുള്ള, ആന്റി റസ്റ്റ് സവിശേഷതകളുള്ള പ്രീമിയം പൗഡര്‍ കോട്ടിങ്ങ് അയണ്‍ ഫ്രെയിമിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ഇവയുടെ ശരിയായ ആങ്കിളും ഡിസൈനും പെട്ടെന്ന് തകര്‍ന്നു വീഴാത്ത തരത്തിലുള്ള സ്റ്റെബിലിറ്റി ഉറപ്പാക്കുന്നു. 80*31.5*63.5 സെന്റിമീറ്റര്‍ വിസൃതിയാണിവയക്കുള്ളത്.
3. ഐബെല്‍ ഡിആര്‍185 ഓവര്‍ ദി സിങ്ക് കാര്‍ബണ്‍ ഡിഷ് ഡ്രൈയിങ്ങ് റാക്ക് : Click here to buy
ഐബെല്ലിന്റെ ഈ ഓവര്‍ ദി സിങ്ക് റാക്കുകള്‍ ഒതുങ്ങിയിരിക്കുന്നതും വളരെയധികം സ്ഥലം ലാഭിക്കുന്നതിനും ഉചിതമാണ്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്രീമിയം ക്വാളിറ്റി കാര്‍ബണ്‍ സ്റ്റീലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്.അതുകൊണ്ട് തന്നെ വളരെയധികകാലം ഈടുനില്‍ക്കുന്നതും ദൃഢതയുമിവ ഉറപ്പാക്കുന്നു. ഡിഷുകള്‍, ബൗളുകള്‍, ഗ്ലാസ്സുകള്‍, സ്പൂണുകള്‍, കത്തി, ചോപ്പിങ്ങ് ബോഡ്, ഡിഷ്വാഷര്, കട്ട്ലറി എന്നിവ അടുക്കിവെയ്ക്കാനായി വളരെയധിക സ്ഥലവുമുണ്ട്. മറ്റു കിച്ചണ്‍ ടൂളുകള്‍ വെയ്ക്കാനായി ഹുക്കുകളുമിവയില് ഘടിപ്പിച്ചിട്ടുണ്ട്. ഇവയിലുള്ള ഹെക്സഗോണല്‍ റെഞ്ച് സ്പ്പാന്നര് എന്നിവ കൊണ്ട് അനായാസമായി ഘടിപ്പിക്കാനും അഡ്ജസ്റ്റ് ചെയ്യാനും സാധിക്കുന്നു. 83*56*26 സെന്റീമീറ്ററാണ് ഇവയുടെ വിസ്തീര്‍ണ്ണം.
4. പ്ലസ്സ് കാര്‍ട്ട് സ്റ്റീല്‍ ഓവര്‍ ദി സിങ്ക് ഡിഷ് ട്രെയിനര്‍ : Click here to buy
വളരെ കാലം ഈടുനില്‍ക്കുന്ന ദൃഢമായ റസ്റ്റ് റെസിസ്റ്റന്റ് ഫോര്‍മുലയില്‍ സ്റ്റീലിലാണ് ഈ ഓവര്‍ ദി സിങ്ക് ഡിഷ് ഡ്രെയിനിങ്ങ് റാക്കുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. 40 കിലോ വരെ ലോഡ് വഹിക്കാനുള്ള കപ്പാസിറ്റിയാണിവയ്ക്കുള്ളത്. ബൗള്‍ റാക്ക്, ഡിഷ് റാക്ക്, സ്ക്വയര്‍ ബാസ്ക്കറ്റ്, ഫ്രൂട്ട് ബാസ്ക്കറ്റ്, നൈഫ് ഹോള്‍ഡര്‍, കട്ട്ലറി ഹോള്‍ഡര്‍, ചോപ്പിങ്ങ് ബോഡ് ഹോള്‍ഡര്‍ എന്നിവ ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇവയിലുള്ള ഹോളോ ഡിസൈന്‍ സ്പൈസ് ബോട്ടില്‍ മറ്റുല്‍പ്പന്നങ്ങള്‍ എന്നിവ ശരിയായി അടുക്കാന്‍ ഉത്തമമാണ്. 88*7234 സെന്റീമീറ്റര്‍ വിസൃതിയാണിവയ്ക്കുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..