amazon
വിപണിയിലിത് ഉത്സവങ്ങളുടെ കാലമാണ്. ഇയര്‍ ബിഗിനിങ്ങ് സെയിലുകള്‍ തകൃതിയായി നടക്കുകയാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കും ഇലക്ട്രോണിക്ക് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ ആകര്‍ഷകമായ ഓഫറുകളാണുള്ളത്. ആമസോണില്‍ ഓപ്പോവേഴ്സ് ഡെയിസിന് തുടക്കമായി. ജനുവരി 5 മുതല്‍ 10 വരെയാണ് സെയില്‍ നടക്കുന്നത്. ഓപ്പോയുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കും മറ്റു അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും ആകര്‍ഷകമായ സെയിലുകളാണ് അണിനിരത്തുന്നത്. ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാം.
പോര്‍ട്രെയിറ്റ് ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും പ്രാമുഖ്യം നല്‍കികൊണ്ടാണ് റെനോ 7 ശ്രേണി ഫോണുകളുടെ വരവ്. ഈ ശ്രേണികളിലെ മികച്ച ഫോണാണ് ഓപ്പോ റെനോ 7 5ജി. 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണ്. മീഡിയടെക് ഡൈമന്‍സിറ്റി 900 പ്രൊസസ്സറാണ് റെനോ 7 5ജിക്ക് ശക്തി പകരുന്നത്. 64എംപി + 8എംപി + 2എംപി റിയര്‍ ക്യാമറകളും 32എംപി സെല്‍ഫി ക്യാമറയുമുണ്ട്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്. 4500 എംഎഎച്ച് ലിതിയംഅയോണ് പോളിമര്‍ ബാറ്ററിയുളള ഫോണില്‍ സൂപ്പര്‍ പവര്‍ സേവിംഗ്, സൂപ്പര്‍ നൈറ്റ്ടൈം സ്റ്റാന്‍ഡ്ബൈ മോഡുകളുണ്ട്.
ഓപ്പോ റെനോ 7 ശ്രേണിയിലെ പുത്തന്‍ സ്മാര്‍ട്ട് ഫോണാണിത്. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി അമോള്‍ഡ് ഡിസ്പ്ലേയാണുളളത്. 50എംപി + 8എംപി + 2എംപി ട്രിപ്പിള്‍ ക്യാമറയാണ്. 32എംപി സെല്‍ഫി ക്യാമറയ്ക്ക് ഐഎംഎക്സ് 709 പിന്തുണ നല്കുന്നു. സോണിയുമായി സഹകരിച്ച് വികസിപ്പിച്ച ആര്‍ജിബിഡബ്ല്യു സെന്‍സറാണ് ഇതിന്റെ പ്രത്യേകത. ആര്‍ജിജിബി സെന്‍സറിനേക്കാള്‍ പ്രകാശത്തോട് 60% കൂടുതല്‍ സെന്‍സിറ്റീവും നോയിസ് 35% കുറയ്ക്കുകയും ചെയ്യുന്നു. മീഡിയടെക് ഡൈമന്‍സിറ്റി 1200 മാക്സ് പ്രൊസസ്സറാണ് റെനോ 7 പ്രോ 5ജിക്ക് ശക്തി പകരുന്നത്. 65 വാട്ട് സൂപ്പര്‍ വൂക്ക് ഫഌഷ് ചാര്‍ജിങ് സപ്പോര്‍ട്ടും 4500 എംഎഎച്ച് ലിതിയംഅയോണ് പോളിമര്‍ ബാറ്ററിയുമുണ്ട്. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമാണ്.
6.43 ഫുള്‍ എച്ച്ഡി അമലോയ്ഡ് പഞ്ച് ഹോള്‍ ഡിസ്പ്ലേയുമായാണ് ഓപ്പോ എഫ് 19 ന്റെ വരവ്. 48എംപി + 2എംപി + 2എംപി ട്രിപ്പിള്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമുണ്ട്. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 662 പ്രൊസസ്സറാണ്. 5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിങ് ഫീച്ചറുകളാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. മെമ്മറി എക്സ്പാന്‍ഡബിള്‍ ലിമിറ്റ് 256 ജിബി ആണ്. ആന്‍ഡ്രോയിഡ് 11 അധിഷ്ഠിതമായ കളര്‍ ഒഎസ് 11.1 സോഫ്റ്റ്വെയറാണ് ഫോണിനുളളത്.
ഓപ്പോ എഫ് സീരീസില്‍ 5ജി കണക്റ്റിവിറ്റിയുളള ആദ്യത്തെ ഫോണാണ് എഫ് 19 പ്രോ + 5ജി . 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി സൂപ്പര്‍ അമലോയ്ഡ് പഞ്ച് ഹോള്‍ ഡിസ്പ്ലേയുണ്ട്. അതിവേഗ 5ജി ഇന്റര്‍നെറ്റ് ലഭ്യമാകുന്ന ഡ്യുവല്‍ 5ജി സിം കാര്‍ഡുകളുപയോഗിക്കാം. മീഡിയടെക് ഡൈമന്‍സിറ്റി 800യു പ്രൊസസ്സറാണ്. 48എംപി + 8എംപി + 2എംപി + 2എംപി ക്വാഡ് ക്യാമറയും 16എംപി സെല്‍ഫി ക്യാമറയുമുണ്ട്. അള്ട്രാനൈറ്റ് വീഡിയോ, എച്ച്ഡിആര്‍ വീഡിയോ തുടങ്ങിയ അത്യുഗ്രന്‍ ക്യാമറ ഫീച്ചറുകളുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുണ്ട്. മെമ്മറി എക്സ്പാന്‍ഡബിള്‍ ലിമിറ്റ് 256 ജിബി ആണ്. 50 വാട്ട് ഫഌഷ് ചാര്‍ജിങ് ടെക്നോളജിയുളള ഫോണില്‍ 4310 എംഎഎച്ച് ലിതിയം പോളിമര്‍ ബാറ്ററിയാണ്.
6.51 ഇഞ്ച് എച്ച്ഡി പഞ്ച് ഹോള്‍ ഡിസ്പ്ലേയും സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് അണ്‍ലോക്ക് ഫീച്ചറുകളുമായാണ് ഓപ്പോ എ55 പുറത്തിറങ്ങിയത്. 3ഡി കര്‍വ്ഡ് ഡിസൈനുകളും ട്രൂ 50എംപി ട്രിപ്പിള്‍ ക്യാമറകളുമാണ് ഫോണിന്റെ മുഖ്യ ആകര്‍ഷണം. 16എംപി സെല്‍ഫി ക്യാമറയുമുണ്ട്. ഫോര്‍ ഇന്‍ വണ്‍ പിക്സല്‍ ബിന്നിംഗ് ടെക്നോളജി കുറഞ്ഞ വെളിച്ചത്തില്‍ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നു. മീഡിയടെക് ഹീലിയോ ജി35 പ്രൊസസ്സറാണ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് , 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ ഓപ്പോ എ55 വിപണികളിലുണ്ട്. 18 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതികവിദ്യയുളള ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയാണ്. സിസ്റ്റം ബൂസ്റ്റര്‍, ടൈം ഒപ്റ്റിമൈസര്‍, സ്റ്റോറേജ് ഒപ്റ്റിമൈസര്‍ ഫീച്ചറുകളുളള കളര്‍ ഒഎസ് 11.1 ആണ് ഫോണിനുളളത്.
Content Highlights: amazon oppo verse days offer for oppo accessories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..