amazon
പുതുവര്‍ഷത്തോടൊപ്പം പുതിയ ഡീലുകളും ഓണ്‍ലൈന്‍ വിപണിയില്‍ അരങ്ങേറുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകളാണ് വിപണി നിറയേ. ആമസോണില്‍ ഓപ്പണിങ്ങ് ഡീല്‍സ് 2023 സെയില്‍ തകൃതിയായി അരങ്ങേറുന്നു. പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അത്യാകര്‍ഷകമായ ഓഫറുകളാണ് വിപണി നിറയേ. മികച്ച ക്യാമറ ക്ലാരിറ്റിയുള്ള സ്മാര്‍ട്ട് ഫോണുകള്‍ പര്‍ച്ചേസ് ചെയ്യാം
മികച്ച ഫീച്ചറുകളും ആകര്‍ഷകമായ ഡിസൈനുമാണ് വണ്‍പ്ലസ് നോര്‍ഡ് സിഇ2 5ജി സ്മാര്‍ട്ട് ഫോണിനെ വേറിട്ട് നിര്‍ത്തുന്നത്. 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോല്‍ഡ് ഡിസ്പ്ലേയാണ് ഫോണിന്റേത്. ട്രിപ്പിള്‍ ക്യാമറയും ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ട് ഫീച്ചറുകളും ഫോണിനെ മികച്ചതാക്കുന്നു. 64എംപി മെയിന്‍ സെന്‍സര്‍, 119 ഡിഗ്രി വൈഡ് ആങ്കിള്‍, 16എംപി സെല്‍ഫി ഷൂട്ടര്‍ ക്യാമറകളുണ്ട്. ഡുവല്‍ സ്ലിം സോട്ടുകളും മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി + 128 ജിബി സ്റ്റോറേജ് പതിപ്പുകളില്‍ വിപണികളില്‍ ലഭ്യമാണ്. മെമ്മറി എക്സ്പാന്‍ഡബിള്‍ ലിമിറ്റ് 1ടിബി ആണ്. മീഡിയ ടെക് ഡൈമെന്‍സിറ്റി 900 5ജി പ്രൊസസ്സറാണ്. 4500എംഎഎച്ച് ബാറ്ററിയുളള ഫോണില്‍ ഫാസ്റ്റ് ചാര്‍ജിങ് ഫീച്ചറുമുണ്ട്.
6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080 x 2400 പിക്സല്‍) ഐപിഎസ് എല്‍സിഡി ഡിസ്പ്ലേ ആണ്, 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ട്. മീഡിയാ ടെക് ഹീലിയോ ജി96 പ്രൈസസറില് ആറ് ജിബി വരെ റാം ഓപ്ഷനുണ്ട്. ഡൈനാമിക് റാം എക്സ്പാന്ഷന് സംവിധാനവും ലഭ്യമാണ്. 11 ജിബി വരെ ഇതുവഴി റാമിന് വേണ്ടി ഉപയോഗിക്കാനാവും. ഫോണിലെ ട്രിപ്പിള്‍ ക്യാമറില്‍ 50 മെഗാപിക്സല്‍ പ്രൈമറി ക്യാമറയുണ്ട്. രണ്ട് മെഗാപിക്സല്‍ മാക്രോ പോര്‍ട്രെയ്റ്റ് ക്യാമറയും റണ്ട് മെഗാപിക്സല്‍ മാക്രോ കാമറയും ഒപ്പമുണ്ട്. 16 എംപി ആണ് സെല്‍ഫി ക്യാമറ.
സാംസങ് ഗാലക്സി എസ്21 സീരീസിലെ മികച്ച സ്മാര്‍ട്ട് ഫോണാണ് സാംസങ് ഗാലക്സി എസ്21 എഫ്ഇ 5ജി. സാംസങ് ഗാലക്സി എസ്20 എഫ്ഇ 5ജിയില്‍ നിന്ന് ചില മാറ്റങ്ങളോടെയാണ് ഈ ഫോണ്‍ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. ഡിസൈനിലും പ്രൊസസ്സറിലും വേറിട്ടു നില്ക്കുന്ന ഫോണ്‍ ഗാലക്സി എസ്20 എഫ്ഇ 5ജിയേക്കാള്‍ നേരിയതും കനം കുറഞ്ഞതുമാണ്. 6.4 ഇഞ്ച് അമോള്‍ഡ് ഡിസ്പ്ലേയുളള ഫോണില്‍ ഒക്ടാകോര്‍ എക്സൈനോസ് 2100 പ്രൊസസ്സറാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്റ് ഫീച്ചറുണ്ട്. ഗാലക്സി എസ്20 എഫ്ഇ 5ജിന്‍ സമാനമായ 12എംപി + 12എംപി + 8എംപി ട്രിപ്പിള്‍ ക്യാമറയാണ്. 32എംപി സെല്ഫിക്യാമറയുമുണ്ട്.
റെഡ്മി നോട്ട് 10 എസ് ഡീപ്പ് സീ ബ്ലൂ 6ജിബി റാം 64ജിബി സ്റ്റോറേജിന് 6.43 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡോട്ട് ഡിസ്പ്ലേയുമാണുള്ളത്. 64 എംപി പ്രധാന ക്യാമറ സെന്‍സറുള്ള ട്രിപ്പിള്‍ ക്യാമറ. മീഡിയ ടെക്ക് ഹീലിയോ ജി95 ഒക്ടാകോര്‍ പ്രൊസസര്‍,5000 എംഎഎച്ച് ബാറ്ററി, 33 വാട്ട് അതിവേഗ ചാര്‍ജിങ് എന്നിവ ഫോണിനുണ്ട്. ഇവ കൂടാതെ റെഡ്മി നോട്ട് 10 പ്രോ സീരീസ്, റെഡ്മി നോട്ട് 10 ലൈറ്റ്, റെഡ്മി നോട്ട് 10 പ്രൈം, റെഡ്മി 9 ആക്റ്റിവ്, റെഡ്മി 9, റെഡ്മി 9എ തുടങ്ങിയ പ്രമുഖ മോഡലുകളും വിപണിയില്‍ ആകര്‍ഷകമായ ഓഫറില്‍ അവതരിപ്പിക്കുന്നു.
Content Highlights: amazon opening deals 2023 offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..