amazon
ഉഗ്രന്‍ ഫീച്ചറുകളുമായി വിപണികളിലിറങ്ങുന്ന പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പിറകെയാണ് ഏവരും. ഗംഭീര ക്യാമറകളും ബാറ്ററിയും സ്റ്റോറേജും മറ്റു നൂതന സവിശേഷതകളുമുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ വിപണികളില്‍ തരംഗമാവുകയാണ്. അത്തരത്തിലുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ പട്ടികയിലേക്കാണ് വണ്‍പ്ലസ് ബ്രാന്‍ഡും ഇടംപിടിക്കുന്നത്.വണ്‍പ്ലസ് 11 5ജി, വണ്‍പ്ലസ് 11ആര്‍ 5ജി,വണ്‍പ്ലസ് 10ആര്‍ 5ജി, വണ്‍പ്ലസ് നോര്‍ഡ് 2ടി 5ജി, വണ്‍പ്ലസ് 10 പ്രോ എന്നിങ്ങനെ വണ്‍പ്ലസ് സ്മാര്‍ട്ട്‌ഫോണുകളുടെ വലിയ ശേഖരമാണ് വിപണികളില്‍. ആമസോണില്‍ വണ്‍പ്ലസ് കമ്മ്യൂണിറ്റി സെയിലാണ്. വണ്‍പ്ലസ് ബ്രാന്‍ഡിന്റെ ഉഗ്രന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
വണ്‍പ്ലസ് ബ്രാന്‍ഡിന്റെ മികച്ച സ്മാര്‍ട്ട്‌ഫോണാണ് വണ്‍പ്ലസ് 11 5ജി. കിടിലന്‍ ഫീച്ചറുകളുമായി വിപണികളിലിറങ്ങിയ സ്മാര്‍ട്ട്‌ഫോണിന് ആവശ്യക്കാരേറെയാണ്. 6.7 ഇഞ്ച് സൂപ്പര്‍ ഫ്‌ളൂയിഡ് അമോല്‍ഡ് വിത്ത് എല്‍ടിപിഒ ഡിസ്‌പ്ലേയാണ് സ്മാര്‍ട്ട്‌ഫോണിന്റേത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുമുണ്ട്. നൈറ്റ് മോഡ്, ബ്രൈറ്റ് എച്ച്ഡിആര്‍ വീഡിയോ മോഡ്, കളര്‍ പേഴ്‌സണലൈസേഷന്‍ എന്നിങ്ങനെയുള്ള ഫീച്ചറുകളുമുണ്ട്.
ഉഗ്രന്‍ ക്യാമറകളാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. സോണി ഐഎംഎക്‌സ്890 സെന്‍സറുള്ള 50 മെഗാപിക്‌സല്‍ മെയിന്‍ ക്യാമറയാണുള്ളത്. 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും 32 മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് ടെലി ക്യാമറയും വണ്‍പ്ലസ് 11 5ജിയെ മികച്ചതാക്കുന്നു. ഡുവല്‍ എല്‍ഇഡി ഫ്‌ളാഷും മള്‍ട്ടി-ഓട്ടോ ഫോക്കസ് സവിശേഷതകളുമുണ്ട്. 16 എംപി സെല്‍ഫി ക്യാമറയാണുള്ളത്.
OnePlus 11 5G (Titan Black, 8GB RAM, 128GB Storage) | Click Here
ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജന്‍ഒഎസ് 13 ആണുള്ളത്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍2 പ്രൊസസ്സര്‍ സ്മാര്‍ട്ട്‌ഫോണിന് കരുത്തുപകരുന്നു. 8ജിബി + 128ജിബി, 16ജിബി + 256ജിബി സ്റ്റോറേജ് പതിപ്പുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാണ്. 5000-എംഎഎച്ച് ബാറ്ററിയാണുള്ളത്. 100വാട്ട് സൂപ്പര്‍വൂക്ക് ചാര്‍ജിങുമുണ്ട്.
ഫേസ് അണ്‍ലോക്ക്, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡോള്‍ബി അറ്റ്‌മോസ് ഡുവല്‍ റിയാലിറ്റി സ്പീക്കറുകള്‍ എന്നിവയും വണ്‍പ്ലസ് 11 5ജിയെ ഉപഭോക്താക്കളുടെ ഫേവറിറ്റാക്കുന്നു. എറ്റേണല്‍ ഗ്രീന്‍, ടൈറ്റന്‍ ബ്ലാക്ക്,മാര്‍ബിള്‍ ഒഡീസ്സെ നിറങ്ങളില്‍ വിപണികളില്‍ നിന്ന് സ്വന്തമാക്കാം.
Content Highlights: amazon one plus community sale offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..