amazon
വാഹനങ്ങളില്ലാത്ത വീടുകളിപ്പോള്‍ വളരെ വിരളമാണ്. വാഹനമേതുമാകട്ടെ അവയ്ക്ക് നല്ല പോലെ ശ്രദ്ധ നല്കേണ്ടതത്യവശ്യമാണ്. പൊടിയും ചെളിയും നിറഞ്ഞ വാഹനം ആകര്‍ഷകത കളയുന്നു. പക്ഷേ അടിക്കടി സര്‍വീസ് സെന്ററുകളില്‍ പോയാല്‍ സമയവും പണവും നഷ്ടമാകും. മികച്ച പ്രെഷര്‍ വാഷറുകള്‍ ഇതിനൊരു പരിഹാരമാണ്. നിങ്ങളുടെ കാര്‍ വൃത്തിയാക്കാനും വീട്ടില്‍ സൂക്ഷിക്കാനും ഗാരേജില്‍ വെക്കാനും വളരെ അനുയോജ്യമാണ് പോര്‍ട്ടബിള്‍ കാര്‍ വാഷറുകള്‍. ഹെവി ഡ്യൂട്ടി മോട്ടോറിലാണ് ഹൈ പ്രെഷര്‍ വാഷറുകള്‍ നിര്‍മ്മിച്ചിട്ടുള്ളത്. വ്യത്യസ്ത വിലയിലും ഗുണനിലവാരത്തിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
ഓണ്‍ലൈനില്‍ ലഭിക്കുന്ന ഏറ്റവും മികച്ച പോര്‍ട്ടബിള്‍ കാര്‍ വാഷറുകളിലൊന്നാണ് ജെപിറ്റിയുടേത്. 2400 വാട്ട് പ്രെഷര്‍ വാഷര്‍, 8 മീറ്റര്‍ ബ്രെയിഡഡ് ഹോസ് പൈപ്പ്, ഹെവി ഡ്യൂട്ടി വാഷര്‍ ഗണ്‍, ഷാംപൂ ഡിസ്പെന്സര്, എക്സ്റ്റന്‍ഷന്‍ റോഡ്, കണക്ടര്, ഫില്‍ട്ടര്‍, ജെപിറ്റി ഫോം വാഷര്‍ ബോട്ടില്‍ എന്നിവയുടെ കോമ്പോ പാക്കാണിവ. പത്ത് മിനിറ്റ് വരെ 220 ബാറില്‍ പ്രെഷര്‍ ഔട്ട്പുട്ട് പ്രവര്‍ത്തിപ്പിക്കാന്‍ ദൃഢമായ ഈ പ്രഷര്‍ വാഷര്‍ സഹായിക്കുന്നു. മാത്രമല്ല ഇവയ്ക്ക് 520 ലിറ്ററിന്റെ മാക്സിമം വാട്ടര്‍ ഡിസ്പ്പെന്സിങ്ങ് പവറുമുണ്ട്. ട്രിഗര്‍ ഇനാക്ടീവായിരിക്കുന്ന സമയത്ത് ഇവയിലുള്ള ടോട്ടല്‍ സ്റ്റോപ്പ് സിസ്റ്റം മെഷീന് ഓട്ടോമാറ്റിക്കായി ഓഫാകാന്‍ സഹായിക്കുന്നു.
വളരെ അനായാസമായി കൈകാര്യം ചെയ്യാവുന്നതും ഏറ്റവും മികച്ചതുമായ സിപിഎക്സിന്റെ ഈ വാഷര്‍ എവിടയെും ഉപയോഗിക്കാന്‍ പര്യാപ്തമാണ്. ഇവയില്‍ ബില്‍ട്ട് ഇന്‍ മോട്ടോര്‍ വാട്ടര്‍ ബക്കറ്റും ഹൈ പ്രെഷര്‍ വാട്ടര്‍ ഗണ്‍ എന്നിവ മികച്ച വൃത്തിയാക്കലുറപ്പാക്കുന്നു. ഇവ 80 വാട്ട് പവര്‍ ഇന്‍പുട്ടില്‍ കാറിനുള്ളിലെ ചാർജർ സോക്കറ്റില്‍ കണക്ട് ചെയ്യാവുന്നതാണ്. ഉയര്‍ന്ന നിലവാരമുള്ള എബിഎസ് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ചയിവ ബോട്ടം ഫില്‍ട്ടര്‍ ടെക്ക്നോളജി വൃത്തിയാക്കല്‍ അനായാസമാകുന്നു.
സുല്ഫര് ലുതിയാന്റെ ഈ പോര്‍ട്ടബിള്‍ കാര്‍ വാഷറുകള്‍ വാങ്ങിയാല്‍ തിരഞ്ഞെടുത്തത് തെറ്റായി പോയെന്ന ചിന്തയ്ക്ക് തന്നെ ഇടമില്ല. വളരെ മികച്ച പെര്‍ഫോര്‍മന്‍സ് ഉറപ്പാക്കുന്നതാണ് ഇവയുടെ 1400 വാട്ട് പോര്‍ട്ടബിള്‍ കാര്‍ വാഷറുകള്‍. ശരിയായ വൃത്തിയാക്കലിനായി അഡ്ജസ്റ്റബിള് നോസിലുകളിവയ്ക്കുണ്ട്. ഇത് നിങ്ങള്‍ക്ക് ആവശ്യമായ തോതില്‍ പത ഉപയോഗിക്കാന്‍ സഹായിക്കുന്നു. മികച്ച ഗുണനിലവാരമുള്ള എബിഎസ് പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ചയിവ വളരെക്കാല ഈടു നില്‍പ്പും ഉറപ്പാക്കുന്നു.
സെബ്രയുടെ ഈ പ്രീമിയം പോര്‍ട്ടബിള്‍ കാര്‍ വാഷിങ്ങ് പ്രെസ്സറുകള് വാങ്ങാവുന്ന മികച്ച ഓപ്പ്ഷനുളിലൊന്നാണിവ. മികച്ച ബാറ്ററിയോടൊപ്പം പ്രവര്‍ത്തിക്കുന്ന ഈ ഹൈ പ്രെഷര്‍ വാഷര്‍ ശകത്മായ ഒരു കോപ്പര്‍ മോട്ടറുണ്ട്. ഇവ 350lsb പെര് സ്ക്വയര്‍ മാക്സിമം പ്രെഷറില്‍ അഞ്ച് ലിറ്റര്‍ വാട്ടര്‍ ഔട്ട്പുട്ട് പെര് മിനിറ്റില്‍ വാഗ്ദാനം ചെയ്യുന്നു. വളരെ ഭാരം കുറഞ്ഞതും ലളിതവുമായ ഇവയുടെ ബാറ്ററി കപ്പാസിറ്റി 21V യാണ്. ഇവയോടൊപ്പം ഒരു ചാര്‍ജര്‍, രണ്ട് ലിഥിയം ബാറ്ററി, ഒരു ഹോസ് പൈപ്പ്, ഫോം ഡിസ്പ്പെന്സര് എന്നിവയും പ്രെഷര്‍ വാഷറിനൊപ്പം ലഭിക്കുന്നു.
Content Highlights: amazon offers for pressure washer for vehicles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..