amazon
ശാരീരികമായ പ്രശ്നങ്ങള്‍ കൂടുതലും ഉടലെടുക്കുന്നത് ശരിയായ രീതിയിലുള്ള ഇരിപ്പിന്റെയും നടത്തത്തിന്റെയും അഭാവം മൂലമാണ്. പ്രത്യേകിച്ച് ലാപ്ടോപ്പുകളുടെയും സ്മാര്‍ട്ട് ഫോണുകളുടേയും ഈ കാലത്ത് ലാപ്ടോപ്പിന് മുന്നില്‍ തലകുനിച്ചിരിക്കുന്നത് കഴുത്ത് വേദന, നടുവ് വേദന, മസിലുകളിലെ പിടിത്തം പോലുള്ള പല ആരോഗ്യപ്രശന്ങ്ങള്ക്കും വഴി വെക്കുന്നു. ജോലി അധികമുള്ള ദിവസങ്ങളിലാണെങ്കില്‍ ഈ അവസ്ഥ കൂടുതലാകും. ഈ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം നല്കാന് ലാപ്ടോപ്പ് സ്റ്റാന്റുകള്ക്കാവും.
ലാപ്ടോപ്പുകളെ ശരിയായി വീഴാതെ നിര്‍ത്താന്‍ നോണ്‍-സ്ലിപ്പ് സിലിക്കോണ്‍ റബര്‍ പാഡുകള്‍ സഹായിക്കുന്നു. കൂടാതെ വളരെകാലത്തെ ഈടുനില്‍പ്പിനായി അലൂമിനിയം അലോയിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. 5 കിലോ വരെ ഭാരം താങ്ങാനും ഏഴ് ലെവല്‍ വരെ അഡ്ജസ്റ്റ് ചെയ്യാനും ഇവയ്ക്ക് സാധിക്കും. മികച്ച നിലവാരമുള്ള എലഗന്റ് ഡിസൈനില്‍ നിര്‍മ്മിച്ച ഇവ ലാപ്പ്ടോപ്പ് സ്റ്റാന്‍ഡുകളില്‍ പ്രീമിയം ചോയിസാണ്. ഡെല്‍, എച്ച്പി, ലേനോവോ, മാക്ബുക്ക്, എംഐ, സര്‍ഫേസ്, തിങ്ക്പാഡ്, അസ്യൂസ് പോലുള്ള 17 ഇഞ്ച് വരെ സൈസുള്ള ലാപ്പ്ടോപ്പുകള്‍ക്ക് ഉചിതമാണ്.
വളരം കട്ടിയുള്ളതും ദൃഢവുമായ അലൂമിനിയം അലോയിലും നിര്‍മ്മിച്ച PLIXIO യുടെ ലാപ്ടോപ്പ് ദീര്‍ഘകാല ഈടുനില്‍പ്പ് ഉറപ്പാക്കുന്നു. 10 മുതല്‍ 15.6 വരെ സ്ക്രീനിന് തരുന്ന തരത്തില്‍ ലാപ്ടോപ്പ് സ്റ്റാന്‍ഡ് അഡ്ജസ്റ്റ് ചെയ്യാനാകും. കൂടാതെ 6 ഇഞ്ച് വരെ പൊക്കി വെക്കാനാകുന്നത് കൊണ്ട് തന്നെ കൂടുതല്‍ നേരം ഇരിക്കുന്നത് കൊണ്ടുണ്ടാകുന്ന കഴുത്ത് വേദന നടുവ് വേദന എന്നത് ഒഴിവാക്കാവുന്നതാണ്. ഈ സ്റ്റാന്‍ഡുകള്‍ വളരെ ഭാരം കുറഞ്ഞതാണ്. കൂടാതെ ശരിയായി സൂക്ഷിക്കാന്‍ സ്റ്റോറേജ് ബാഗുകളുമിവയോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.
കൈത്തണ്ടകളിലെയും കഴുത്തിലെയും വേദനകള്‍ ഇന്‍ പഴങ്കഥ. ശരീരത്തിന് വലിയ ആയാസം കൊടുക്കാതെ ദീര്‍ഘനേരം ജോലി ചെയ്യാന്‍ ഈ ഫോള്‍ഡബിള്‍ ലാപ്പ്ടോപ്പ് സ്റ്റാന്‍ഡുകള്‍ വ്യത്യസ്ത ആങ്കിളില്‍ വെക്കാവുന്നതാണ്. പ്ലേറ്റ്, ഗ്രൂവ്സ്, നോണ്‍-സ്ലിപ്പ് സിലിക്കോണ്‍ പാഡ് എന്നിവയോടൊപ്പമുള്ള ഈ അഡ്ജസ്റ്റബിള് സ്റ്റാന്‍ഡ് ലാപ്പ്ടോപ്പ് വഴുതാതെ കാക്കും. ഓവര്‍ ഹീറ്റിങ്ങ് ഒഴിവാക്കാന്‍ ഈ ലാപ്പ്ടോപ്പ് സ്റ്റാന്‍ഡില്‍ ഹോളോഡ് ഔട്ട് പാര്‍ട്ടുകള്‍ സഹായിക്കുന്നു. എവിടെയും കൊണ്ടുപോകാവുന്ന തരത്തില്‍ ലൈറ്റ് വെയിറ്റ് അലൂമിനിയം അലോയി ഉതകുന്നു.
ഡിവൈസിനെ ശരിയായി ഉപയോഗിക്കാനും എവിടെയും കൊണ്ടുപോകാനും ഇവയുടെ പുതിയ ടെക്നോളജി സഹായിക്കുന്നു. ബാക്ക്പാക്കില്‍ ദിവസം എവിടെയെങ്കിലും കൊണ്ടു പോകാവുന്ന തരത്തില്‍ അള്‍ട്രാ തിന് ഫോള്‍ഡബിള്‍ ലാപ്പ്ടോപ്പ് സ്റ്റാന്ഡാണിവ. മറ്റു ഡെസ്ക്ക് സ്റ്റാന്ഡുകളെക്കാള് വ്യത്യസ്തമായി മൂന്ന് മടങ്ങ് അധികബലം ഈ സ്റ്റാന്‍ഡുകള്‍ക്കുണ്ട്. ലാപ്പ്ടോപ്പിന്റെ ഓവര്‍ ഹീറ്റിങ്ങ് തടയാനായി റിസ്സസ്സ് ഇന്ക്രീസ് എയര്ഫ്ളോയുമുണ്ട്. 15.6 ഇഞ്ച് വരെ ലാപ്ടോപ്പുകള്‍ക്കും ടാബുകള്‍ക്കും ഇവ അനുയോജ്യമാണ്.
Content Highlights: amazon offers for laptop stand
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..