amazon
ഇന്റീരിയര്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ മുക്കും മൂലയിലും മാറ്റം വരുത്തണം. ഒരിടം പോലും മിസ്സ് ചെയ്യാന്‍ പാടില്ല. ഹാള്‍, മുറികള്‍, അടുക്കള എന്നിവ പോലെ ബാത്ത്റൂമിലും മാറ്റങ്ങള്‍ വരുത്താം. പക്ഷേ പലപ്പോഴും വലിയ ഇന്റീരിയര്‍ മാറ്റങ്ങള്‍ പലപ്പോഴും അഫോര്‍ഡ് ചെയ്യാനാകുന്നില്ല. ടൈല്‍, വാഷ്ബേസിന് പോലുള്ളവ വാങ്ങാനായി വലിയൊരു തുക തന്നെ വേണ്ടി വരുന്നത് കൊണ്ട് ചെറിയ ചെറിയ സാധനങ്ങള്‍ വാങ്ങി കൊണ്ട് നമുക്ക് ബാത്ത്റൂം നവീകരിക്കാം. നിങ്ങളുടെ ബാത്ത്റൂമുകള്‍ നവീകരിക്കാന്‍ ഓണ്‍ലൈന്‍ വിപണിയിലെ മികച്ച ഉത്പന്നങ്ങളുടെ ഓഫറുകള്‍ അറിയാം:
സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിക്കപ്പെട്ട 24 ഇഞ്ചിലുള്ള ഈ ടവല്‍ റാക്കുകള്‍ മികച്ച ഗുണനിലവാരവും വളരെ കാലത്തെ ഈടുനില്‍പ്പും വാഗ്ദാനം ചെയ്യുന്നു. ഇവയുടെ മുകളിലുള്ള ഷെല്‍ഫ് ഷാംമ്പൂ, ഷവര്‍ ജെല്‍ പോലുള്ളവ വെക്കാനും താഴെയുള്ള ആങ്കര്‍ പോലുള്ള ഹുക്കുകള്‍ ടവല്‍ തൂക്കാനുമായി മള്‍ട്ടി പര്‍പ്പസ് സവിശേഷതയില്‍ നിര്‍മ്മിച്ചതാണ്. ഇവ ഫിറ്റ് ചെയ്യാനുള്ള സ്ക്രൂ, ആണി എന്നിവയൊക്കെ ഇവയോടൊപ്പം ലഭിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഇവ വളരെ എളുപ്പത്തില്‍ ചുവരില്‍ ഫിറ്റ് ചെയ്യാനാവും.
മുളയില്‍ നിര്‍മ്മിച്ച ഈ ബാത്ത്ടബ്ബ് ട്രേകള്‍ ഒരോ സമയം ബാത്ത് ട്രേ, ബെഡ് ട്രേ എന്നിങ്ങനെ രണ്ടു തരത്തിലും ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ പുസ്തകം, ടാബ്ലെറ്റ്, വൈന്‍ ഗ്ലാസ്സ്, സോപ്പ് എന്നിവ വെക്കാനായുള്ള വിപുലമായ സ്ലോട്ടുകളും ഇവയ്ക്കുണ്ട്. മാത്രമല്ല ഹോം സ്പാ ഒരുക്കാനും ഇവ ഉത്തമമാണ്. ഏത് അളവിലുമുള്ള ബാത്ത് ടബ്ബുകള്‍ക്കും അഡ്ജസ്റ്റ് ചെയ്യാവുന്ന എക്സ്റ്റന്റബിള് ഹാന്‍ഡില്‍, തെന്നി പോവാതിരിക്കാമുള്ള നോണ്‍ സ്ലൈഡിങ്ങ് ഗ്രിപ്പ് എന്നിവയൊക്കെ ഇവയുടെ പ്രധാന സവിശേഷതകളാണ്.
നിങ്ങളുടെ ബാത്ത്റൂമിന് ഒരു നവീകരിച്ച ലുക്ക് നല്കാന് ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യേണ്ട ഒന്നാണ് മിറര്‍ ക്യാബിനറ്റുകള്‍. 14*18 ഇഞ്ചാണ് ഇവയുടെ അളവ്. ആന്റി റസ്റ്റ്, കൊറോഷന്‍ റെസിസ്റ്റന്റ് എന്നിവയൊക്കെ ഇതിന്റെ പ്രധാന സവിശേഷതകളാണ്. മാത്രമല്ല ഉയര്‍ന്ന ഗുണനിലവാരമുള്ള സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിച്ചത് കൊണ്ടു തന്നെ ഇവ വളരെ അധികകാലം ഈടുനില്‍ക്കും.
ഈ മള്‍ട്ടി പര്‍പ്പസ് 14*5 ഇഞ്ചുള്ള ഷെല്‍ഫുകള്‍ എംഎസ് ഷീറ്റില്‍ പൗചര് കോട്ട് ചെയ്ത തരത്തിലുള്ള ഡിസൈനിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. വളരെ അനായായസമായി ഇവ മതിലില്‍ ഘടിപ്പിക്കാവുന്നതാണ്. മാത്രമല്ല ഷാംമ്പൂ, പെര്‍ഫ്യൂം, സോപ്പ് മറ്റു ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങളും സൂക്ഷിക്കാന്‍ ഇവ ഉത്തമമാണ്. ഇവയുടെ തിക്ക് റെയില്‍ സവിശേഷത തെന്നിപോകുന്നത് ഒഴിവാക്കുന്നു.
നിങ്ങള്‍ ഇപ്പോഴും ബാത്ത്റൂമില്‍ പഴയ ഫ്ളോര്‍മാറ്റുകള്‍ ആണോ ഉപയോഗിക്കുന്നത്. എങ്കില്‍ അവയ്ക്ക് ബദലായി പ്രകൃതി ദത്തമായ ഫോര്‍മുലയില്‍ നിര്‍മ്മിച്ച ബാംമ്പൂ ബാത്ത് ആന്റ് ഷവര്‍ മാറ്റുകള്‍ ഉപയോഗിക്കാം. ഇവ കാഴ്ചയില്‍ വളരെ ലളിതവും മനോഹരവുമാണ്. ഇവയുടെ അടി ഭാഗത്തുള്ള ഒമ്പത് നോണ്‍ സ്ലിപ്പ് സോഫ്റ്റ് പ്ലാസ്റ്റിക്ക് ഫീറ്റ് വഴുക്കല്‍ തടയാന്‍ സഹായകമാണ്. ഈസി ക്ലീന്‍, ഓഡര്‍ ബാക്ക്ടീരിയ റെസിസ്റ്റന്‍സ് എന്നിവയും ഇവയുടെ പ്രധാന സവിശേഷതകളാണ്.
Content Highlights: amazon offers for bathroom accessories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..