amazon
കോവിഡിനു ശേഷം യാത്രകള്‍ ഉയര്‍ന്നതോടെ ബാഗ് വിപണി പറന്നുയരുന്നു. 2020-നു മുന്‍പുള്ള നിലയെക്കാള്‍ ഉയര്‍ന്ന വില്‍പ്പനയാണ് കേരളത്തില്‍ നടക്കുന്നതെന്ന് ബാഗ് വില്‍പ്പനക്കാര്‍ പറയുന്നു. ഇത്തവണ വില്‍പ്പനയില്‍ 70-80 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
രാജ്യത്ത് പ്രതിവര്‍ഷം ബാഗ് വ്യവസായത്തില്‍ 53,000 കോടി രൂപയുടെ വില്‍പ്പന നടക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 15-20 ശതമാനമാണ് കേരളത്തിന്റെ വിഹിതം. ഏതാണ്ട് 10,000 കോടി രൂപ വരുമിത്. നിലവിലെ വിപണിയിലെ പ്രവണത മുന്നോട്ടുപോകുകയാണെങ്കില്‍ ഇത്തവണ ബാഗ് വില്‍പ്പനയില്‍ റെക്കോഡ് നേട്ടം കേരളം കൈവരിക്കും.
സ്പോര്‍ട്സ് മേഖലയിലെ സ്ത്രീ മുന്നേറ്റവും ഡെസ്റ്റിനേഷന്‍ വിവാഹങ്ങള്‍ ഉള്‍പ്പെടെ കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ ഉയര്‍ന്നതും ബാഗ് വില്‍പ്പന ഉയര്‍ത്തിയിട്ടുണ്ട്. ചെറിയ വിവാഹങ്ങളില്‍ രണ്ടുമുതല്‍ മൂന്നു ബാഗുകള്‍ ഉപയോഗിക്കുമ്പോള്‍ വലിയ വിവാഹങ്ങള്‍ക്ക് എട്ട് ബാഗുകള്‍ വരെ ഉപയോഗിക്കുന്നവരുണ്ട്.
മുന്നില്‍ ട്രോളി ബാഗുകള്‍
വിദേശ യാത്രകളില്‍ കൂടുതലും ട്രോളി ബാഗുകളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ട്രോളി ബാഗുകളുടെ ആവശ്യവും ഉയര്‍ന്നു. ശരാശരി 3,000-10,000 രൂപയ്ക്ക് ഇടയിലുള്ള ട്രോളി ബാഗുകളാണ് വില്‍പ്പനയില്‍ മുന്നില്‍. പ്രീമിയം ഉപഭോക്താക്കളില്‍ സാംസണൈറ്റ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, സഫാരി ബ്രാന്‍ഡുകളാണ് മുന്നില്‍.
നിറം, ഭംഗി, സൗകര്യങ്ങള്‍ തുടങ്ങിയവ നോക്കിയാണ് മിക്കവരും ബാഗുകള്‍ വാങ്ങുന്നത്.
ആഡംബര ബാഗുകള്‍ മാത്രം ഉപയോഗിക്കുന്ന ഉപഭോക്താക്കളും ഏറെ. വിദേശ ബ്രാന്‍ഡുകളാണ് ആഡംബരത്തില്‍ മുന്നില്‍. ട്രോളി ബാഗുകള്‍ക്ക് പുറകെ സ്ലിങ് ബാഗുകളിലും ആവശ്യം വര്‍ധിച്ചതായി വില്‍പ്പനക്കാര്‍ അറിയിച്ചു. കൂടാതെ ഒറ്റ ദിവസ യാത്രകള്‍ക്ക് ബാക്പാക്ക് ബാഗുകളാണ് ഉപയോഗിക്കുന്നത്.
വേനലവധിയില്‍ പ്രതീക്ഷ
ഇത്തവണ വേനലവധി യാത്രാ ബുക്കിങ്ങുകള്‍ ഉയര്‍ന്നത് മേഖലയ്ക്ക് നേട്ടമാകും. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ യാത്രാ ബാഗ് വില്‍പ്പന ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പല കമ്പനികളും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ബാഗുകള്‍, യാത്രാ ബാഗുകള്‍ എന്നിവ വേനല്‍ക്കാല സീസണിലേക്കായി എത്തിയിട്ടുണ്ട്. കുട്ടികള്‍ക്കായുള്ള ട്രോളി ബാഗുകള്‍ 1,000 രൂപ മുതല്‍ ലഭ്യമാണ്. എന്നാല്‍, ഗുണനിലവാരം കൂടിയവയ്ക്ക് 4,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്.
ഓണ്‍ലൈന്‍ വഴിയുള്ള ബാഗ് വില്‍പ്പനയിലും വര്‍ധന ഉണ്ടായിട്ടുണ്ടെങ്കിലും കടകളില്‍ നേരിട്ട് എത്തിയാണ് കൂടുതല്‍ പേരും ബാഗ് വാങ്ങുന്നത്.
Content Highlights: amazon offers for bags increased demand for bags
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..