amazon
പരമ്പരാഗത മാര്‍ഗ്ഗങ്ങളൊക്കെ നവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നല്ലോ. വീടും അടുക്കളയും അത്തരത്തില്‍ തന്നെ നവീകരിക്കേണ്ടതുണ്ട്. അടുക്കളകളില്‍ ജോലികള്‍ എളുപ്പത്തിലാക്കാന്‍ നിരവധി ഉപകരണങ്ങളുണ്ട്. അരയ്ക്കാനും ജ്യൂസുകളും ഷെയിക്കുകളും തയ്യാറാക്കാന്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ വാങ്ങാം. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന പുത്തന്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ വിപണികളിലുണ്ട്. വിവിധ തരം ജാറുകളും മള്‍ട്ടി ഫംഗ്ഷണല്‍ ബ്ലേഡുകളുമുളളവ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം.
അടുക്കളകളില്‍ ഉപയോഗിക്കാവുന്ന മികച്ച മിക്സര്‍ ഗ്രൈന്‍ഡറാണ് ഫിലിപ്സ് എച്ച്എല്7756/00 മിക്സര്‍ ഗ്രൈന്‍ഡര്‍. അരയ്ക്കാനും ജ്യൂസ് ഉണ്ടാക്കാനുമെല്ലാം എളുപ്പത്തില്‍ സാധിക്കുന്ന മിക്സര്‍ ഗ്രൈന്‍ഡറിന് വിപണികളില്‍ ആവശ്യക്കാരേറെയാണ്. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന പ്ലാസ്റ്റിക് ബോഡിയാണ്. അഡ്വാന്‍സ്ഡ് എയര്‍ വെന്റിലേഷന് സിസ്റ്റമാണ് മിക്സര്‍ ഗ്രൈന്ഡറിന്റെ പ്രധാന സവിശേഷത. പ്ലാസ്റ്റിക് കൊണ്ടുളള കപ്ലര്‍ മികച്ച ഗ്രൈന്‍ഡിങ് പെര്‍ഫോമന്‍സാണ് നല്‍കുന്നത്. ഹൈക്വാളിറ്റി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാര് അരയ്ക്കാനും ജ്യൂസും മില്‍ക്ക് ഷെയിക്കുകളുണ്ടാക്കാനും ഉത്തമമാണ്. സ്പെഷ്യലൈസ്ഡ് ബ്ലേഡുകളും ലീക്ക് പ്രൂഫ് ജാറുകളുമാണുളളത്. എളുപ്പത്തില്‍ വൃത്തിയാക്കാനുമാകും.
പുത്തന്‍ ഫീച്ചറുകളുമായി മികച്ച പെര്‍ഫോമന്‍സ് ലഭ്യമാക്കുന്ന ബോഷ് പ്രോ 1000വാട്ട് മിക്സര്‍ ഗ്രൈന്‍ഡര്‍ അടുക്കളകളിലേക്ക് ഇപ്പോള്‍ തന്നെ വാങ്ങാം. ആകര്‍ഷകമായ ഡിസൈനുകളുളള മിക്സര്‍ ഗ്രൈന്ഡറിന്റെ പ്രധാന സവിശേഷത സ്റ്റോണ്‍ പൗണ്ടിംഗ് ടെക്നോളജിയാണ്. ജ്യൂസുകളും ഷെയിക്കുകളും ഉണ്ടാക്കാന്‍ മാക്സ് ജ്യൂസ് എക്സ്ട്രാക്റ്ററുകളുളള മിക്സര്‍ ഗ്രൈന്‍ഡറുകള്‍ തിരഞ്ഞെടുക്കാം. മികച്ച ലിഡ്-ലോക്കുകളുളളതിനാല് പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കൈകളുപയോഗിക്കേണ്ടതില്ല. ഹൈക്വാളിറ്റി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകളാണുളളത്.
ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാനാകുന്നതും അടുക്കളകളില്‍ ദീര്‍ഘകാലം ഉപയോഗിക്കാനാകുന്നതുമായ മിക്സര്‍ ഗ്രൈന്‍ഡറാണ് പ്രീതി സോഡിയാക്ക് എംജി-218 മിക്സര്‍ ഗ്രൈന്‍ഡര്‍. സൂപ്പര്‍ ഷാര്‍പ്പ് മള്‍ട്ടി ഫംഗ്ഷണല്‍ ബ്ലേഡുകളാണ് മിക്സര്‍ ഗ്രൈന്‍ഡറിന്റേത്. മികച്ച രീതിയില്‍ അരയ്ക്കാനും ജ്യൂസടിക്കാനും ഇത് സഹായിക്കുന്നു. മാസ്റ്റര്‍ ഷെഫ് പ്ലസ് ജാറും 3 ഇന്‍ 1 ഇന്‍സ്റ്റാ ഫ്രഷ് ഫ്രൂട്ട് ജ്യൂസ് ജാറുമുണ്ട്. മികച്ച ട്രൈപോഡ് ഡിസൈനുളള മിക്സര്‍ ഗ്രൈന്ഡറില് സ്പീഡ് കണ്ട്രോള് നോബുകളുമുണ്ട്.
വിപണികളിലെ മികച്ച മിക്സര്‍ ഗ്രൈന്ഡറാണിത്. ആകര്‍ഷകമായ ഡിസൈനും റസ്റ്റ് പ്രൂഫ് ബോഡിയുമാണ് മിക്സര്‍ ഗ്രൈന്‍ഡറിന്റേത്. ലിക്വിഡൈസിങ് ജാര്, ഡ്രൈ ഗ്രൈന്‍ഡിങ് ജാര്. ചട്ട്നി ജാര് എന്നിങ്ങനെ മൂന്ന് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകളുമുണ്ട്. ലിക്വിഡൈസിങ് ജാറിന് ഈസി ഗ്രിപ്പ് ഹാന്‍ഡിലുകളുണ്ട്. സ്പീഡ് കണ്ട്രോള് സംവിധാനവും 2 ഇന്‍ 1 മള്‍ട്ടി ഫംഗ്ഷന് ബ്ലേഡ് സിസ്റ്റവും മിക്സര്‍ ഗ്രൈന്‍ഡറിനെ മികച്ചതാക്കുന്നു.
Content Highlights: amazon mixer grinder offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..