മിനി മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ ഓഫറില്‍ വാങ്ങാം; അടുക്കള സ്റ്റൈലിഷാക്കാം


amazon

പല കണ്ടുപിടിത്തങ്ങളും എത്ര ജോലികളാണ് അനായാസമാക്കിയത്. യന്ത്രങ്ങള്‍ക്കെതിരെ സംസാരിക്കുന്നവര്‍ പോലും രാവിലെ മുതല്‍ രാത്രി വരെ ഇവയുടെ സഹായം തേടുന്നത് കാണാം. അത്തരത്തില്‍ അടുക്കള ജോലിയിലും മാറ്റങ്ങള്‍ വന്നു കഴിഞ്ഞല്ലോ. മിക്‌സിയില്ലാത്ത വീടുകള്‍ ഇപ്പോള്‍ വിരളമാണ്. പല തരത്തിലും സവിശേഷതകളിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. അതുപോലെ തന്നെ വിലയിലും മാറ്റങ്ങളുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് ചെറിയ അടുക്കള ഉപകരണങ്ങള്‍ വാങ്ങുന്നതാണ് ഉചിതം. നിങ്ങളുടെ കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച നിലവാരമുള്ള മിനി മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ പരിചയപ്പെടാം

മിനി മിക്‌സര്‍ ഗ്രൈന്‍ഡറുകളുടെ ശേഖരം കാണാനായി ക്ലിക്ക് ചെയ്യുക

ഉഷ റാപ്പിഡ്മിക്‌സ് 500 വാട്ട് കോപ്പര്‍ മോട്ടോര്‍ മികസര്‍ ഗ്രൈന്‍ഡര്‍

വീട്ടുല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ഇന്ത്യയില്‍ കാലാകാലങ്ങളായി വിശ്വാസമര്‍പ്പിക്കുന്ന ബ്രാന്‍ഡാണ് ഉഷ. ഈ റാപ്പിഡ്മിക്‌സ് മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍ പോര്‍ ഫിന്‍ ബ്ലെയിഡ് ടെക്ക്‌നോളജി ഉപയോഗിക്കുന്നത് കൊണ്ട് തന്നെ വലുതും ചെറുതുമായ എല്ലാ ഉല്‍പ്പന്നങ്ങളും ശരിയായി തടസ്സങ്ങളില്ലാതെ അരയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ വളരെ കാലത്തെ ഈടുനില്‍പ്പിന് ഹൈ ടോര്‍ക്യൂ മോട്ടോറുകളും ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മോട്ടോറിന് അഞ്ച് വര്‍ഷത്തെയും ഉല്‍പ്പന്നത്തിന് രണ്ട് വര്‍ഷത്തെ വാറണ്ടിയുമാണ് ഇവ വാഗ്ദാനം ചെയ്യുന്നത്. ഉയര്‍ന്ന നിലവാരവും ലളരെ കാലം ഈടുനില്‍ക്കുന്നതുമായ ഷോക്ക് പ്രൂഫ് എബിഎസ് ബോഡിയും ഇവയ്ക്കുണ്ട്. ഭക്ഷണത്തിന്റെ രുചിക്കും നിലവാരത്തിനും ഒട്ടും കോട്ടം തട്ടാത്ത തരത്തില്‍ ഫുഡ് സെയിഫ് സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ ജാറുകളും ഇവയുടെ പ്രധാന സവിശേഷതകളാണ്.

പ്രെസ്റ്റീജ് പിഇഎക്‌സ് 3.0 350W ഗ്രൈന്‍ഡര്‍

വളരെ കുറഞ്ഞ ബഡ്ജറ്റില്‍ അടുക്കളയ്ക്ക് മോഡേണ്‍ ടച്ച് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എങ്കില്‍ ഇന്ന് തന്നെ പര്‍ച്ചേസ് ചെയ്യാവുന്ന ഒന്നാണ് പ്രെസ്റ്റീജ് പിഇഎക്‌സ് 3.0 മിക്‌സര്‍ ഗ്രൈന്‍ഡറുകള്‍. അനായാസമായി വൃത്തിയാക്കാന്‍ സാധിക്കുന്നതും ഒരു വര്‍ഷത്തെ ഉറപ്പുള്ള വാറണ്ടിയുമിവ നല്‍കുന്നു. എന്തിനേറെ ഇവ മില്‍ക്ക് ഷേക്ക് വിപ്പപ്പ്, സ്മൂതി, ചട്ട്‌നി, ഹമ്മസ് എന്നിവ ഒരുപോലെ നിര്‍മ്മിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല അടുക്കളയില്‍ ഇവയ്ക്ക് വളരെ ചെറിയ സ്ഥലം മതിയാകും. 230 വോള്‍ട്ടേജില്‍ 350 വാട്ടിലാണിവ പ്രവര്‍ത്തിക്കുന്നത്. ചെറിയ സമയം കൊണ്ട് ഗ്രൈന്‍ഡിങ്ങ് പ്രാവര്‍ത്തികമാക്കുന്നു. കൂടാതെ ഇവയോടൊപ്പം അവതരിപ്പിച്ചിട്ടുള്ള അധിക ലിഡുകള്‍ ഉപയോഗിച്ച് സൂക്ഷിച്ചും വെക്കാവുന്നതാണ്.

ക്രോമ 500W മികസര്‍ ഗ്രൈന്‍ഡര്‍

ബ്ലെന്‍ഡിങ്ങ്, വെറ്റ് ഗ്രിന്‍ഡിങ്ങ്, ഡ്രൈ ഗ്രിന്‍ണ്ടിങ്ങ് എന്നിവയ്‌ക്കെല്ലാം ഒരുപോലെ അനുയോജ്യമായ തരത്തിലാണിവ ഡിസൈന്‍ ചെയതിട്ടുള്ളത്. 500 വാട്ട് മോട്ടറില്‍ മൂന്ന് ജാറുകളാണ് ക്രോമ അവതരിപ്പിക്കുന്നത്. ചട്ട്‌നി ജാറിന് 300ml, ഡ്രൈ ഗ്രിന്‍ഡിന് 500 ml, ജ്യൂസ് ജാറിന് 1.5L കപ്പാസിറ്റിയുമാണുള്ളത്. പല മോഡുകളുള്ളത് കൊണ്ട് തന്നെ നിങ്ങല്‍ക്കാവശ്യമുള്ള തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്. ഇവയുടെ ജാറുകള്‍ ലീക്കിങ്ങ് സ്പില്ലിങ്ങ് എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു. രണ്ട് വര്‍ഷത്തെ വാറണ്ടിയാണിവ ഉറപ്പാക്കുന്നത്. .

കാന്‍ഡസ് ഹെക്ടര്‍ ന്യൂട്രി ബ്ലെന്‍ഡര്‍

കീശ കാലിയാക്കാതെ ഒരു മിക്‌സര്‍ ഗ്രൈന്‍ഡറാണ് നിങ്ങളുടെ ചോയിസെങ്കില്‍ അവയ്ക്കുള്ള ഏറ്റവും മികച്ച ഓപ്പ്ഷനാണ് കാന്‍ഡസ് ഹെക്ടര്‍ ന്യൂട്രി ബ്ലെന്‍ഡറുകള്‍. ഈ ചെറിയ ബ്ലെന്‍ഡര്‍ ഡ്രൈ ഗ്രിന്‍ഡിങ്ങ്, ബ്ലെന്‍ഡിങ്ങ്, ക്രഷിങ്ങ് എന്നിവയ്‌ക്കെല്ലാം ഒരുപോലെ പര്യാപ്തമാണ്. ഇവയുടെ ജാറുകള്‍ ട്രാന്‍സ്പ്പരന്റായത് കൊണ്ട് തന്നെ എത്രത്തോളം ബ്ലെന്‍ഡായിട്ടുണ്ടെന്ന് നേരിട്ട് കണ്ടറിയാന്‍ പറ്റുന്നു. ലീക്ക് പ്രൂഫ് ഗ്രൈന്‍ഡിങ്ങ് ഉറപ്പാക്കാനുള്ള ടെക്നോളജിയും ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: amazon mini mixer grinder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented