amazon
ആര്‍ത്തവസമയത്ത് കോട്ടണ്‍ പാഡുകള്‍, ഡിസ്പോസിബിള്‍ പാടുകള്‍, ടാമ്പോണ്‍ എന്നിവയെയെല്ലാം മറികടന്ന് മെന്‍സ്ട്രല്‍ കപ്പുകള്‍ സ്ത്രീകളുടെ ഉറ്റ ചങ്ങാതിയായി മാറി. മെനുസ്ട്രല്‍ കപ്പ് തിരഞ്ഞെടുക്കുമ്പോള്‍ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ല. അതിനോടാപ്പം തന്നെ അവ വൃത്തിയായി സൂക്ഷിക്കാനുള്ള മെന്‍സ്ട്രല്‍ കപ്പ് ക്ലീനര്‍, സ്വകാര്യഭാഗങ്ങള്‍ വൃത്തിയാക്കാന്‍ ഇന്റിമേറ്റ് വാഷ്, കപ്പ് സൂക്ഷിക്കാനായി ബാഗ് എന്നിവയും വാങ്ങേണ്ടതുണ്ട്. പ്രത്യേകം വാങ്ങി കഷ്ടപ്പെടാതിരിക്കാന്‍ മെനസ്ട്രുവല്‍ കപ്പ് കിറ്റ് കോമ്പോകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. വരൂ പ്രമുഖ ബ്രാന്‍ഡുകളുടെ മെന്‍സ്ട്രല്‍ കിറ്റുകള്‍ പരിചയപ്പെടാം
1. സിറോണ റിയൂസബിള്‍ മെന്‍സ്ട്രല്‍ കപ്പ് കിറ്റ് : Click here to buy
ആര്‍ത്തവശുചിത്വത്തിനായി ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളിലൊന്നാണ് സിറോണ. ഈ മെന്‍സ്ട്രല്‍ കപ്പ് കിറ്റുകള്‍ ആര്‍ത്തവ ശുചിത്വത്തിനും അതുപോലെ തന്നെ സ്വകാര്യഭാഗങ്ങളിലെ വൃത്തിയുറപ്പാക്കാനുമുതകുന്നു. ഏതു സമയത്തും സൗകര്യപ്രദമാകുന്ന തരത്തില്‍ ഇവ ഇറിറ്റേഷന്‍, ദുര്‍ഗന്ധം എന്നിവയില്‍ നിന്ന് സംരക്ഷണമേകുന്നു. ലീക്കേജിന്റെ പേടിയില്ലാതെ എട്ട് മുതല്‍ പത്ത് മണിക്കൂര്‍ വരെ ഇവ ഉപയോഗിക്കാവുന്നതാണ്. ഓരോ ഉപയോഗത്തിന് ശേഷം കപ്പ് വൃത്തിയാക്കുന്നതാവും ഉചിതം. മൂന്ന് സൈസില്‍ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ നിങ്ങള്ക്കനുയോജ്യമായത് തിരഞ്ഞെടുക്കാം.
2. റസ്റ്റിക്ക് ആര്‍ട്ട് മെന്‍സ്ട്രല്‍ കപ്പ് കിറ്റ് : Click here to buy
30 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും വളരെ അനുയോജ്യമാണിവ. ഒരു മെന്‍സ്ട്രല്‍ കപ്പ്, ക്ലീനര്‍, ബാഗ്എന്നിവയും കപ്പിനോടൊപ്പം അവതരിപ്പിക്കുന്നുണ്ട്. മെഡിക്കല്‍ ഗ്രേഡ് സിലിക്കോണ്‍ കൊണ്ടാണ് കപ്പ് നിര്‍മ്മിച്ചിട്ടുള്ളത്. 25 മുതല്‍ 30 മില്ലി വരെയാണ് ഇവയുടെ കപ്പാസിറ്റി. അതുകൊണ്ട് തന്നെ ഹെവി ഫ്ളോയില്‍ പോലും മണിക്കൂര്‍ ഇടവിട്ട് കപ്പ് വൃത്തിയാക്കേണ്ടതായി വരുന്നില്ല. ഇവയോടൊപ്പം അവതരിപ്പിക്കുന്ന പ്രകൃതി സൗഹാര്‍ദ്ദ ജ്യൂട്ട് ബാഗ് മെനുസ്ട്രുവല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാനുതകുന്നു. ഇവയുടെ മെനസ്ട്രല്‍ കപ്പ് ക്ലെന്‍സര്‍ പൗഡര്‍ പോലെയാണ് അവതരിപ്പിച്ചിട്ടുള്ളത്.
3. സാന്ഫേ മെനുസ്ട്രല്‍ ഹൈജീന്‍ കിറ്റ് : Click here to buy
താങ്ങാവുന്ന വിലയില്‍ വാങ്ങാവുന്ന ഏറ്റവും മികച്ച മെനുസ്ട്രല്‍ ഹൈജീന്‍ കിറ്റാണ് സാന്ഫേയുടേത്. ഇന്ഫക്ഷന്, അലര്‍ജി, എന്നിയുണ്ടാക്കുന്ന ഹാനികരമായ കെമിക്കലുകളില്‍ നിന്ന് ഇവ മുകത്മാണ്. ആപ്പിള്‍ സൈഡര്‍ വിനഗര്‍, ക്രേന്ബെറി എന്നിവയുടെ സത്തുകള്‍ സമ്മിശ്രപ്പെടുത്തിയാണ് ഇന്റിമേറ്റ് വാഷ് നിര്‍മ്മിച്ചിട്ടുള്ളത്. മാത്രമല്ല ടീ ട്രീ എക്സ്ട്രാറ്റ്, വേപ്പ് എന്നിവയുടെ ഗുണങ്ങളാല്‍ സമ്പുഷ്ടമായ മെനുസ്ടല് കപ്പ് വാഷും ഇവയോടൊപ്പം അവതരിപ്പിക്കുന്നുണ്ട്.
4. പീ സെയിഫ് റിയൂസബിള്‍ കപ്പ് : Click here to buy
ഇന്റിമേറ്റ് ഹൈജീനായി പയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങളില്‍ ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകളില്‍ മറ്റൊന്നാണ് പീസെയിഫ്. ആര്‍ത്തവത്തിന്റെ ഏതു അവസ്ഥയിലും വൃത്തിയുറപ്പാക്കാന്‍ ഈ മെനുസ്ട്രല്‍ കപ്പും ഇവയ്ക്കൊപ്പമുള്ള ഇന്റിമേറ്റ് വാഷുമുതകുന്നു. വൃത്തിയായി സൂക്ഷിച്ചാല്‍ ഈ കപ്പ് അഞ്ച് വര്‍ഷം വരെ ഉപയോഗിക്കാവുന്നതാണ്. 12 മണിക്കൂര്‍ വരെ ലീക്ക് പ്രൂഫ് സംരക്ഷണവും ഇവ ഉറപ്പാക്കുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..