amazon
ദൈനം ദിന ജീവിതത്തില്‍ ഇപ്പോള്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ ആവശ്യം വളരെ വലുതാണ്. ഇത്തരത്തില്‍ ഉപകരണങ്ങള്‍ വാങ്ങാന്‍ ഓഫറുകള്‍ കൂടുതല്‍ അവതരിപ്പിക്കുന്നത് ഓണ്‍ലൈന്‍ വിപണികള്‍ തന്നെയാണ്. ആമസോണില്‍ മെഗാ ഇലക്ട്രോണിക്ക്‌സ് ഡെയിസിന് തുടക്കമായി. 10 മുതല്‍ 14 മാര്‍ച്ച് വരെയാണ് ഓഫറുകള്‍. ലാപ്പ്‌ടോപ്പ്, സ്മാര്‍ട്ട്വാച്ച്, ഹെഡ്‌ഫോണ്‍ പോലുള്ളവയ്‌ക്കെല്ലാം ഡിസ്‌ക്കൗണ്ടുണ്ട്. ഇങ്ങനെ ഓഫറില്‍ അവതരിപ്പിക്കുന്ന ടോപ്പ് ടെന്‍ ഉത്പന്നങ്ങള്‍ പരിചയപ്പെടാം
14 ഇഞ്ച് സ്‌ക്രീനില്‍ ആകര്‍ഷകമായ നാച്ചുറല്‍ സില്‍വര്‍ നിറത്തിലാണ് ഇവ വിപണിയിലവതരിപ്പിക്കുന്നത്.ഡയഗണല്‍, എഫ്എച്ച്ഡി, മൈക്രോ-എഡ്ജ്, ആന്റി-ഗ്ലെയര്‍, 250 നിറ്റ്‌സ്, 141 ppi, 45% NTSC, ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്ക്‌സ് എന്നിവയൊക്കെ ഇവയുടെ പ്രധാന സവിശേഷതകളാണ്. 256 ജിബി ഹാര്‍ഡ് ഡിസ്‌ക്കില്‍ കോര്‍i3 സിപിയു മോഡലില്‍ 8 ജിബി റാം ഇന്‍സ്റ്റാള്‍ഡ് സൈസ് മെമ്മറിയുമിവയ്ക്ക് സ്വന്തം. കൂടാതെ പ്രീ ഇന്‍സ്റ്റാള്‍ഡ് അലക്‌സ ബില്‍ട്ട്-ഇന്‍ ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കാലണ്ടര്‍, റ്റു ടൂ ലിസ്റ്റ് ക്രിയേഷന്‍, ഷോപ്പിങ്ങ് ലിസ്റ്റ്‌സ്, മ്യൂസിക്ക് പ്ലേ, റിമൈന്‍ഡര്‍ സെറ്റിങ്ങ് പോലുള്ള സവിശേഷതകളൊക്കെ പ്രധാനം ചെയ്യുന്നു.
46.48mm എച്ച്ഡി ഡിസ്‌പ്ലേയാണിവയ്ക്കുള്ളത്. സ്മാര്‍ട്ട് വാച്ച് കമാന്‍ഡിങ്ങ് പ്രദാനം ചെയ്യാന്‍ ഇവയുടെ Al വോയിസ് അസിസ്സ്റ്റന്‍ഡ് സവിശേഷതയുണ്ട്. കറുപ്പ്, ഗോള്‍ഡ് ബ്ലാക്ക്, ഗ്രേ, നേവി ബ്ലൂ, പിങ്ക് പോലുള്ള ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പക്കുന്നത്. 100 സ്‌പോര്‍ട്ട്‌സ് മോഡ്, എച്ച് ആര്‍എസ് ചിപ്പ് സെറ്റ്, ഹാര്‍ട്ട് റേറ്റ് റീഡിങ്ങ്‌സ് പോലുള്ള പ്രധാന സവിശേഷതകളിവയ്ക്കുണ്ട്.
ആക്ടീവ് ബ്ലാക്ക്, ബോള്‍ഡ് ബ്ലാക്ക്, സൈഡര്‍ സിയാന്‍, കൂള്‍ഗ്രേ, വെള്ള, സൈബീരിയന്‍ വൈറ്റ് എന്നി നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. 42 മണിക്കൂര്‍ വരെ പ്ലേ ബാക്ക് ടൈമിനൊപ്പം ആറ് മണിക്കൂര്‍ നോണ്‍ സ്‌റ്റോപ്പ് ഇയര്‍പോഡ് പ്ലേ ടൈമും സഹായിക്കുന്നു. കൂടാതെ 20Hz-20KHz ഫ്രീക്വന്‍സിയുമാണിവയ്ക്കുള്ളത്. റിയല്‍ ടൈം ഓഡിയോ നല്‍കാനായി ലോ ലാറ്റന്‍സി എക്‌സ്പീരിയന്‍സ് സഹായിക്കും. അനാവശ്യ ശബ്ദങ്ങളുടെ ശല്യമില്ലാതെ ക്ലിയര്‍ വോയിസ് കോളുകള്‍ ചെയ്യാന്‍ ENx എന്‍വയണ്‍മെന്റല്‍ നോയിസ് ക്യാന്‍സലേഷന്‍ ടെക്ക് ഉതകുന്നു. വെറും അഞ്ച് മിനിറ്റില്‍ 75 മിനിറ്റ് നീണ്ട ചാര്‍ജ്ജിങ്ങുറപ്പാക്കാന്‍ ഇവയുടെ അസാപ്പ് ചാര്‍ജിങ്ങ് സവിശേഷതകള്‍ സഹായിക്കുന്നു.
മികച്ച ഡിസ്‌പ്ലേയും ഡിസൈനുമായാണ് ലെനോവൊ ടാബ് എം10 എഫ്എച്ച്ഡി പ്ലസ് ടാബ്‌ലെറ്റ് വിപണിയിലിറങ്ങിയത്. 10.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുളള ടാബില്‍ ടിഡിഡിഐ ടച്ച് ടെക്‌നോളജിയുണ്ട്. ടിയുവി സര്‍ട്ടിഫൈഡ് ഡിസ്‌പ്ലേയായതിനാല്‍ കണ്ണുകള്‍ക്ക് ആയാസമില്ലാതെ ഉപയോഗിക്കാം. മീഡിയടെക് ഹീലിയോ പി22ടി പ്രൊസസ്സറാണുളളത്. 8എംപി ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറയും 5എംപി ഫിക്‌സഡ് ഫോക്കസ് ഫ്രണ്ട് ക്യാമറയുമുണ്ട്. 2ജിബി റാം + 32 ജിബി സ്റ്റോറേജ്, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം. 5000 എംഎഎച്ച് ബാറ്ററിയാണ്.
മികച്ച പെര്‍ഫോമന്‍സുമായി വിപണികളില്‍ മുന്നിട്ട് നില്‍ക്കുന്ന ക്യാമറയാണിത്. 4കെ റെക്കോഡിങ് ഫീച്ചറുളള ക്യാമറയില്‍ വൈഫൈ കണക്ടിവിറ്റി സംവിധാനങ്ങളുമുണ്ട്. കട്ടിങ് എഡ്ജ് ടെക്‌നോളജി, ഫോട്ടോ സെന്‍സര്‍ ടെക്‌നോളജി, ക്രിയേറ്റീവ് അസിസ്റ്റ് എന്നിവയും ക്യാമറയെ മികച്ചതാക്കുന്നു. ക്യാമറ വിലക്കുറവില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്.
എവിടെയും കൊണ്ട് പോകത്തക്ക വളരെ ലളിതമായ ഡിസൈനിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. വയര്‍ലെസ്സ് ഡിവൈസുകളുടെ പ്രമുഖ ബ്രാന്‍ഡായതു കൊണ്ട് തന്നെ ലോഗിടെക്കിന്റെ ഉല്‍പ്പന്നം വാങ്ങുമ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരുന്നില്ല. ഏറെ നേരം നീണ്ടു നില്‍ക്കുന്ന ബാറ്ററി ലൈഫാണ് ഇവ ഉറപ്പാക്കുന്നത്. ഇവ ഉപയോഗിക്കാന്‍ ഡെസ്‌ക്ക്‌ടോപ്പ്, ലാപ്പ്‌ടോപ്പ്, നെറ്റ്ബുക്ക് കമ്പ്യൂട്ടര്‍ എന്നിവയുടെ യുഎസ്ബി പോര്‍ട്ടില്‍ കണക്ട് ചെയ്താല്‍ മാത്രം മതി. ഹൈ ഡെഫിനിഷന്‍ ഒപ്റ്റിക്കല്‍ ട്രാക്കിങ്ങ് ഉള്ളതിനാല്‍ സുഗമവും നിയന്ത്രിതവുമായ കേര്‍സര്‍ ഉറപ്പാക്കുന്നു.
നീല, കറുപ്പ്, ഷാമ്പെയിന്‍, നേവി ബ്ലൂ, ചുവപ്പ് എന്നി ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. ഒപ്പ്ടിമം ഓഡിയോ സെറ്റിങ്ങ്‌സില്‍ അഞ്ച് മണിക്കൂര്‍ പ്ലേടൈമിവ ഉറപ്പാക്കുന്നു. വയര്‍ലെസ്സ് ബ്ലൂടൂത്ത് സ്ട്രീമിങ്ങുള്ളയിവയ്ക്ക് IPX7 വാട്ടര്‍പ്രൂഫ് ഡിസൈനാണുള്ളത്. ലിഥിയം അയണ്‍ പോളിമര്‍ 3.7V 730mAh ബാറ്ററിയുള്ള ഇവ രണ്ടര മണിക്കൂര്‍ ചാര്‍ജ്ജില്‍ നീണ്ട നേര പെര്‍ഫോമെന്‍സുറപ്പാക്കുന്നു. ഓഡിയോ കേബിള്‍ ഔട്ട്പുട്ടുള്ളയിവയ്ക്ക് ബില്‍ട്ട്ഇന്‍നോയിസ്‌ക്യാന്‍സലിങ്ങ് സ്പീക്കര്‍ഫോണുകളുണ്ട്.
സോണി എച്ച്ടിഎസ്20ആര്‍ സൗണ്ട്ബാര്‍ ഡോള്‍ബി ഓഡിയോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളുളളവയാണ്. ഓട്ടോ, സ്റ്റാന്‍ഡേര്‍ഡ്, സിനിമ, മ്യൂസിക് സൗണ്ട് മോഡുകള്‍ തിരഞ്ഞെടുക്കാം. എച്ച്ഡിഎംഐ ഓഡിയോ റിട്ടേണ്‍ ചാനല്‍, ഒപ്റ്റിക്കല്‍ കണക്റ്റിവിറ്റി ഫീച്ചറുകളുളളതിനാല്‍ ടിവിയുമായി എളുപ്പത്തില്‍ കണക്റ്റ് ചെയ്യാം. യുഎസ്ബി പോര്‍ട്ടുകളുമുണ്ട്.
മള്‍ട്ടിഫംഗ്ഷന്‍ ഓപ്ഷനുളള മികച്ച പ്രിന്ററാണ് കാനോണ്‍ എംഎഫ്3010 ഡിജിറ്റല്‍ മള്‍ട്ടിഫംഗ്ഷന്‍ ലേസര്‍ പ്രിന്റര്‍. ആകര്‍ഷകമായ ഡിസൈനുളള പ്രിന്റര്‍ വീടുകളിലും ഓഫീസുകളിലും ഉപയോഗിക്കാന്‍ അനുയോജ്യമാണ്. ഹൈക്വാളിറ്റി പ്രിന്റിംഗ്, സ്‌കാനിംഗ്, കോപ്പിയിംഗ് ഓപ്ഷനുകള്‍ ലഭ്യമാണ്. മിനിറ്റില്‍ 18 പേജുകള്‍ വരെ പ്രിന്റ് ചെയ്യാന്‍ സാധിക്കും.വിവിധ അളവുകളിലുളള പേപ്പറുകള്‍ സപ്പോര്‍ട്ട് ചെയ്യും.
മൂന്ന് വര്‍ഷത്തെ റെസ്‌ക്യൂ ഡാറ്റ റിക്കവറി സെര്‍വീസുള്ള ഇവ നിങ്ങളുടെ ഡാറ്റയ്ക്ക് എക്‌സ്ട്രാ ലെയര്‍ നല്‍കുന്നു. സിമ്പിള്‍ സെറ്റപ്പ് ഉറപ്പാക്കാന്‍ ഓട്ടോമാറ്റിക്ക് റെക്കഗ്നിഷന്‍ ഓഫ് വിന്‍ഡോസ് ആന്റ് മാക്ക് കമ്പ്യൂട്ടര്‍ സവിശേഷതയുണ്ട്. 2Tb ഡിജിറ്റല്‍ സ്റ്റോറേജ് കപ്പാസിറ്റി, മള്‍ട്ടി ടാസ്‌ക്കിങ്ങ് സ്‌പെഷ്യല്‍ ഫീച്ചര്‍ പോലുള്ള മറ്റു സവിശേഷതകളുമുണ്ട്.
Content Highlights: amazon mega electronics days top ten best selling products
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..