amazon
ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്ക് വില എത്ര ആയാലും വിപണിയില്‍ വലിയ തിരക്കാണ്. അതുകൊണ്ട് തന്നെയാണ് നാള്‍ക്ക് നാള്‍ ഇത്തരം പ്രീമിയം ഉത്പന്നങ്ങള്‍ക്ക് ഡിമാന്റ് വര്‍ദ്ധിക്കുന്നത്. ആമസോണില്‍ ലക്ഷ്വറി ബ്രാന്‍ സെയിലുകള്‍ക്ക് തുടക്കമായി. പ്രമുഖ ലക്ഷ്വറി ബ്രാന്‍ഡുകളുടെ പ്രോഡക്ടുകള്‍ക്ക് വളരെ ആകര്‍ഷകമായ ഓഫറുകള്‍. ഇത്തരത്തില്‍ മോക്കോബാറ ബ്രാന്‍ഡുകളുടെ ബാഗുകള്‍ക്ക് ഡിസ്‌ക്കൗണ്ടുകള്‍ അവതരിപ്പിക്കുന്നു.
വേഗന്‍ ലെതര്‍, നൈലോണ്‍ ഫാബ്രിക്ക് എന്നി മെറ്റീരിയലിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. കൂടാതെ സോഫ്റ്റ് കേസില്‍ വാട്ടര്‍ റെസിസ്റ്റന്റ് സവിശേഷതകളുമുണ്ട്. 45x16x30 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഇവയ്ക്ക് 22L കപ്പാസിറ്റിയുള്ളത് കൊണ്ട് തന്നെ മാക്‌സിമം സ്റ്റോറെജിവ ഉറപ്പാക്കുന്നു. ലോക്ക് സ്ട്രാപ്പോടു കൂടിയ പാഡഡ് ലാപ്പ്‌ടോപ്പ് കമ്പാര്‍ട്ട്‌മെന്റ് നിങ്ങള്‍ക്ക് ലാപ്പ്‌ടോപ്പ് സുരക്ഷിതമായി എവിടെ പോയാലും കൂടെ കൊണ്ടുപോകാന്‍ സഹായിക്കുന്നു. തോളില്‍ തൂക്കിയിടാനും അതേ സമയം തന്നെ കൈയില്‍ കൊണ്ടു നടക്കാനും ഡിറ്റാച്ചബിള്‍ ബെല്‍റ്റ് സ്ട്രാപ്പ് സഹായിക്കുന്നു. ലോള്‍ പാര്‍ട്ടി, മണി മൂവ്‌സ്, ടെയിലേഡ് ബ്ലൂ എന്നിങ്ങനെയുള്ള നിറത്തിലും സ്റ്റൈലിലുമാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നു.
ക്രിപ്പ്‌റ്റോ, സീവീഡ് ഗ്രീന്‍, സമ്മര്‍ യെല്ലോ, സണ്ണിസൈഡ് യെല്ലോ, വൈല്‍ഡ് ഫ്‌ളവര്‍ എന്നി അത്യാകര്‍ശകമായ നിറങ്ങളിലാണിവ വിപണിയില്‍ അവതരിപ്പിക്കുന്നത്. ജെര്‍മ്മന്‍ മാക്രോലോണ്‍ പോളികാര്‍ബണേറ്റ് ഷെല്ലില്‍ ദീര്‍ഘകാല ഈടുനില്‍പ്പുറപ്പാക്കുന്ന തരത്തിലുള്ള രീതിയിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. കണ്‍സീല്‍ഡ് സിപ്പര്‍ പോക്കറ്റുകള്‍ ഇവ ഉപയോഗിക്കാന്‍ കൂടുതല്‍ സുരക്ഷിതമാക്കുന്നു. കൂടാതെ ചെറിയ സാധനങ്ങള്‍ തിരഞ്ഞു സമയം കളയാതെ പെട്ടെന്ന് എടുക്കാനായി ഇന്റീരിയര്‍ മെഷ് പോക്കറ്റുകളുമിവയ്ക്കുണ്ട്. ബെല്‍റ്റ് അറ്റാച്ച് ചെയ്യാനുള്ള എക്‌സ്ടീരിയര്‍ ഡി-റിങ്കും ഇവയ്ക്ക് സ്വന്തം. 20x13x7.5 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണമുള്ളയിവ നിങ്ങളുടെ ഫാനും മികച്ച കൂട്ടാണ്.
ഫ്രണ്ട് ബക്കറ്റ് പോക്കറ്റ് റീട്രാക്ക്റ്റബിള്‍ കീ ഹോള്‍ഡറുകള്‍, കാര്‍ഡ് ഹോള്‍ഡറുകള്‍, സ്ലിപ്പ് പോക്കറ്റുകള്‍, സിപ്പേര്‍ഡ് പോക്കറ്റ്, ടെക്ക് കമ്പാര്‍ട്ട്‌മെന്റുകളിലെ ഫ്‌ളാറ്റ് ഓപ്പണിങ്ങ് പോലുളള പ്രധാന സവിശേഷതകളാണിവയ്ക്കുള്ളത്. കൂടാതെ ഏകദേശം എല്ലാ ഇലക്ട്രോണിക്ക് ഗാഡ്ജറ്റുകളും സൂക്ഷിക്കാവുന്ന തരത്തിലുള്ള അഞ്ച് പോക്കറ്റുകളുമുണ്ട്. 24 ലിറ്റര്‍ കപ്പാസിറ്റിയില്‍ 48x31x16 സെന്റീമിറ്റര്‍ വിസ്തീര്‍ണ്ണമാണിവയ്ക്കുള്ളത്. രണ്ട് ഹിഡന്‍ ബോട്ടില്‍/അമ്പ്രല്ല പോക്കറ്റ്, ഹിഡന്‍ മാഗ്നറ്റിക്ക് പാസ്‌പ്പോര്‍ട്ട് പോക്കറ്റ്, പത്ത് ഡിസൈന്‍ഡ് പോക്കറ്റ്, ലഗ്ഗേജ് സ്ലീവ്, സിലിക്കോണ്‍ ഗ്രാബ് ഹാന്‍ഡില്‍, പാഡഡ് ഷോള്‍ഡര്‍ പോലുള്ളവ ഇവയുടെ മറ്റു സവിശേഷതകളാണ്.
വേഗന്‍ ലെതര്‍ നൈലോണ്‍ ഫാബ്രിക്ക് എന്നിങ്ങനെയുള്ള പ്രീമിയം മെറ്റീരിയലുകളിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. 19 ലിറ്റര്‍ കപ്പാസിറ്റിയില്‍ 45x31x13.5 സെന്റിമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ 23 ലിറ്റര്‍ വരെ എക്‌സ്പാന്റബിള്‍ കപ്പാസിറ്റിയുമിവയ്ക്കുണ്ട്. ഒരു വര്‍ഷത്തെ നീണ്ട വാറണ്ടിയുമിവ ഉറപ്പാക്കുന്നു. 47 ശതമാനം ഓഫറില്‍ നീല, കറുപ്പ് എന്നി ആകര്‍ഷകമായ നിറങ്ങളിലാണിവ വിപണിയിലവതരിപ്പിക്കുന്നത്. കൂടാതെ ഇവയിലുള്ള ഒരു റാക്ക് ഊരിയെടുത്ത് സ്ലിങ്ങ് ബാഗായി ഉപയോഗിക്കാവുന്നതുമാണ്.
Content Highlights: amazon luxury brand sale offer for mocobara bags
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..