ഇനി എവിടെയും അനായാസമായി ലാപ്ടോപ്പ് കൊണ്ട് പോകാം; 1000 രൂപയ്ക്ക് താഴെയുള്ള ബാഗുകള്‍ പരിചയപ്പെടാം


amazon

ഗാഡ്ജറ്റുകളുടെ ആവിര്‍ഭാവത്തോടെ നമുക്ക് ചുറ്റുമുള്ള ലോകം സ്മാര്‍ട്ടായി മാറികൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനവും വര്‍ക്ക് ഫ്രം ഹോമുമൊക്കെ ഇവയുടെ പ്രാധാന്യം വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇതിനകം തന്നെ വിദ്യാര്‍ഥികള്‍ക്കും പ്രൊഫഷണലുള്‍ക്കും ഏറ്റവും അത്യാവശ്യമായ ഒന്നായി ലാപ്ടോപ്പുകള്‍ മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ അവ എവിടെയും കൂടെ കൊണ്ടു നടക്കേണ്ടതായി വരുന്നു. ലാപ്ടോപ്പ് മെസ്സഞ്ചര്‍ ബാഗുകള്‍ നിങ്ങളെ ഇതിനായി സഹായിക്കുന്നു. വളരെ മികച്ച നോണ്‍-ലെതര്‍, ഫാബ്രിക്ക്, പോളിസ്റ്റര്‍ എന്നീ മെറ്റീരിയലുകളില്‍ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ലാപ്ടോപ്പുകള്‍ വ്യത്യസ്ത വിലയിലും തരത്തിലും ലഭിക്കുന്നത് കൊണ്ട് തന്നെ അവയ്ക്ക് വേണ്ട ബാഗുകളും അത്തരത്തില്‍ തിരഞ്ഞെടുക്കേണ്ടതുണ്ട്. നിങ്ങളുടെ ബഡ്ജറ്റില്‍ 1000 രൂപയ്ക്ക് താഴെ മികച്ച ലാപ്ടോപ്പ് മെസ്സഞ്ചര്‍ ബാഗുകള്‍ വാങ്ങാം

1. ലെനോവോ കാഷ്വല്‍ ലാപ്ടോപ്പ് ബ്രീഫ്‌കേസ് :Click here to buy

തോളില്‍ തൂക്കിയിടാവുന്ന തരത്തിലുള്ള ലാപ്ടോപ്പ് ബാഗുകളാണ് ലെനോവോ അവതരിപ്പിക്കുന്നത്. ആകര്‍ഷകമായ കറുപ്പ് നിറമാണ് ഇവയ്ക്ക്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നുമൊക്കെ സംരക്ഷണമേകാന്‍ പ്രീമിയം-ഗ്രേഡ് സ്‌നോ യാണ്‍ പോളിസ്റ്റര്‍ ഫാബ്രിക്ക് കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുളളത്. മാത്രമല്ല നോട്ട്ബുക്കുകളും അതുപോലുള്ള മറ്റു വസ്തുക്കളും ശരിയായി സൂക്ഷിക്കാന്‍ ഇവയുടെ ഉള്ളില്‍ പാഡഡ് ഇന്റീരിയറുണ്ട്. അഡ്ജസ്റ്റ് ചെയ്യാവുന്ന ഷോള്‍ഡര്‍ സ്ട്രാപ്പ്, അനായാസമായി കൈകാര്യം ചെയ്യാവുന്ന പോക്കറ്റ്, ലാപ്പ്‌ടോപ്പ് അല്ലാതെ മറ്റു സാധനങ്ങള്‍ സൂക്ഷിക്കാനുള്ള കപ്പാസിറ്റി എന്നിവയൊക്കെ ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.

2. സ്റ്റോറൈറ്റ് ലാപ്ടോപ്പ് മെസ്സഞ്ചര്‍ ഓര്‍ഗനൈസര്‍ ബാഗ് :Click here to buy

ലൈറ്റ് ബ്രൗണ്‍ നിറത്തില്‍ ആകര്‍ഷകമായ ഡിസൈനിലാണ് സ്‌റ്റോറൈറ്റ് ഈ ലാപ്ടോപ്പ് ബാഗുകള്‍ അവതരിപ്പിക്കുന്നത്. 37*27*7 സെന്റിമീറ്റര്‍ വിസ്തൃതിയാണിവയ്ക്കുള്ളത്. മാത്രമല്ല പ്രീമിയം ഗ്രേഡ് പിയു ലെതറിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. മാത്രമല്ല സിപ്പര്‍ ക്ലോഷര്‍, ക്ലാസ്സിക്ക് സ്‌റ്റൈല്‍, ആകര്‍ഷകമായ ഡിസൈന്‍ എന്നിവ ഇവയുടെ മറ്റു സവിശേഷതകളാണ്.

3. വെസ്ലി ഓഫീസ് ലാപ്ടോപ്പ് മെസ്സഞ്ചര്‍ ബാഗ് :Click here to buy

15.6 ഇഞ്ച് വരെയുള്ള ലാപ്ടോപ്പുകള്‍ക്ക് വളരെ ഉത്തമമാണ് വെസ്ലിയുടെ ഈ ഗ്രേ നിറത്തിലുള്ള ബാഗുകള്‍. ഇവയുടെ ഡുവല്‍ സിപ്പേഡ് ആക്സ്സസ്, ഫോം പാഡിങ്ങ് എന്നിവ നിങ്ങളുടെ ലാപ്ടോപ്പിന് മികച്ച സംരക്ഷണമുറപ്പാക്കുന്നു. വളരെ ഉയര്‍ന്ന നിലവാരമുള്ള ഫാബ്രിക്ക് കൊണ്ടാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ലളിതമായ ഭാരം, ആകര്‍ഷകമായ ഡിസൈന്‍, സ്റ്റൈലിഷ് ലുക്ക്, വളരെ കാലത്തെ ഈടുനില്‍പ്പ് എന്നിവയൊക്കെയാണിവയുടെ പ്രധാന സവിശേഷതകള്‍.

4. തുല്‍മന്‍ പിയു ലെതര്‍ ലാപ്ടോപ്പ് ബാഗ് :Click here to buy

ആകര്‍ഷകമായ കറുപ്പ് നീല നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. എ-ഓകെ കോട്ടണ്‍ കാന്‍വാസ് ലെതര്‍ എന്നിവ കൊണ്ടാണിവ നിര്‍മ്മിച്ചിരിക്കുന്നത്. ലാപ്ടോപ്പ് വെക്കാനും അതിന്റെ ചാര്‍ജ്ജര്‍ വെക്കാനുമുള്ള രണ്ട് കമ്പാര്‍ട്ടുമെന്റുകളാണി ബാഗിനുള്ളത്. വളരെ കാലത്തെ ഈടുനില്‍പ്പ്, ലളിതമായ ഭാരം, മികച്ച കപ്പാസിറ്റി എന്നിവയൊക്കെ ഇവയുടെ സവിശേഷതകളാണ്.

Content Highlights: amazon laptop bags

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented