നിങ്ങളുടെ അടുക്കളയ്ക്കായി മികച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങാം 1000 രൂപയ്ക്ക് താഴെയുള്ള ബഡ്ജറ്റില്‍


amazon

എണ്ണമറ്റ ഉല്‍പ്പന്നങ്ങള്‍ അടുക്കള ആവശ്യത്തിനായി സൂക്ഷിക്കുമ്പോഴും അത്യാവശ്യമായി വേണ്ട പല സാധനങ്ങളും ഈ കൂട്ടത്തില്‍ ഉണ്ടാകാറില്ല. അതുകൊണ്ട് തന്നെ അടുക്കളയിലെ ജോലികള്‍ എളുപ്പമാക്കാനും വേഗത്തില്‍ തീര്‍ക്കാനും നിങ്ങള്‍ക്ക് പല ആധുനിക ഉല്‍പ്പന്നങ്ങള്‍ ആവശ്യമായി വരുന്നു. മാത്രമല്ല ഇത്തരത്തിലുളള വസ്തുക്കൾ അടുക്കള ജോലി കൂടുതല്‍ രസകരമാക്കും. ഇനി വെക്കലും വിളമ്പലും വൃത്തിയാക്കലും വേഗത്തിലാക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഓണ്‍ലൈന്‍ വിപണിയിലെ ബഡ്ജറ്റ് ഫ്രണ്ട്‌ലി കിച്ചണ്‍ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം :

സിഗ്‌നോവെയര്‍ മൈക്രോവേവ് കുക്കര്‍ സെറ്റ് , 3 ലിറ്റര്‍, 7 പീസസ്, വൈറ്റ് വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

മൈക്രോ വേവില്‍ ഇഡ്ഡലി ഉണ്ടാക്കാന്‍ ഏറ്റവും മികച്ച ഇഡ്ലി മൗള്‍ഡ് സെറ്റുകളാണിവ. പഞ്ഞിപ്പോലെ മൃദുവും വളരെ രുചിയാര്‍ന്നതുമായ ഇഡ്ഡലി ഉണ്ടാക്കാന്‍ ഇവ നിങ്ങളെ സഹായിക്കും. ഇഡ്ഡലിയുടെ മാവ് ഈ പാത്രത്തിലാക്കി മൈക്രോവേവില്‍ വെച്ചാല്‍ മാത്രം മതിയാകും. ഇവ വേവുന്ന സമയത്ത് നിങ്ങള്‍ക്ക് മറ്റു ജോലികള്‍ ചെയ്ത് തീര്‍ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഗ്യാസ് സ്റ്റൗവില്‍ ഭക്ഷണം വെച്ച് ഇടയ്ക്ക് ശ്രദ്ധിക്കുന്നത് പോലെ ഇവിടെ അത്തരത്തിലുള്ള ടെന്‍ഷനുകള്‍ ഉണ്ടാവുന്നില്ല.

സോളിസ് പ്ലാസ്റ്റിക്ക് ഓപ്പണ്‍ ടോപ്പ് കിച്ചണ്‍ ക്യാബിനറ്റ് ഡോര്‍ ഹാങ്ങിങ്ങ് ട്രാഷ് ബിന്‍ വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

ഭക്ഷണമുണ്ടാക്കാനായി പച്ചക്കറികള്‍ അരിയുമ്പോഴും മറ്റുമുണ്ടാകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ കൂട്ടി വെച്ചു കളയാതെ അപ്പോള്‍ തന്നെ കളയാനായി ഇത്തരം ഹാങ്ങിങ് ട്രാഷ് ബിന്നുകള്‍ സഹായിക്കും. പച്ചക്കറി പഴങ്ങള്‍ എന്നിവയുടവ തോല്‍ ഉരിച്ചു കഴിഞ്ഞാല്‍ അവിടെ തന്നെ സൂക്ഷിക്കാതെ അപ്പോള്‍ തന്നെ സുലഭമായി നീക്കം ചെയ്യാന്‍ ഇവ നല്ലതാണ്. ഏതു പരന്ന പ്രതലങ്ങളിലും തൂക്കാവുന്ന വിധത്തില്‍ ഉറച്ചതും നീണ്ടതുമായ ഹാങ്ങിങ്ങ് എഡ്ജുകളാണിവയ്ക്കുള്ളത്.

ഹോംജോയി മൈക്രോവേവ് സെയിഫ് സില്ക്കോണ്‍ സ്ട്രെച്ച് ലിഡ്സ് റിയൂസബിള്‍ ഫ്ളെക്സിബിള്‍ കവേസ് വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

ബൗള്‍, ക്യാന്‍, ജാര്‍, ഗ്ലാസ്സ് വെയര്‍ എന്നിവയിലൊക്കെ ഒരുപോലെ ആഗിരണം ചെയ്യാവുന്നതും കൂടാതെ മൈക്രോവേവ്, ഡിഷ് വാഷര്‍, ഫ്രീസര്‍ എന്നിവയിലൊക്കെ ഉപയോഗിച്ചാല്‍ കേടു സംഭവിക്കാത്തതുമാണ്. ആറ് സെറ്റുകളാണിവയില്‍ ഈ പാക്കിലുള്ളത്. വളരെ എളുപ്പത്തില്‍ ഊരാനും അടയ്ക്കാനുമായി ഇവയില്‍ ഹാന്‍ഡി ടാപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഭക്ഷണ സാധനങ്ങള്‍ കേടാകാതെ അധികകാലം സൂക്ഷിക്കാന്‍ സഹായിക്കും. നോണ്‍ ടോക്സിക്ക്, ഡ്യൂറബിള്‍, സോഫ്റ്റ് ടെക്സ്ച്ചര്‍ ഫുഡ് ഗ്രെയിഡ് സിലിക്കോണ്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചത്.

സോളീസ് മെറ്റല്‍ ഫ്ളെകസിബിള്‍ സിങ്ക് വാട്ടര്‍ പൈപ്പ് ഡ്രെയിന്‍ ഡ്രെഡ്ജ് ടൂള്‍ വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

വെള്ളം കെട്ടി കിടക്കുന്ന സിങ്ക് പലപ്പോഴും നമുക്ക് വളരെ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ സിങ്കിലെ ഈ ബ്ലോക്കുകള്‍ പരിഹരിക്കാന്‍ സോളീസ് സിങ്ക് ക്ലീനിങ്ങ് ബ്രഷുകള്‍ വാങ്ങൂ. അയണ്‍ വെയര്‍ പ്ലാസ്റ്റിക്ക് ബ്രിസ്റ്റില്‍ എന്നിവ കൊണ്ടാണിവ നിര്‍മിച്ചിരിക്കുന്നത്. 45 സെന്റീമീറ്ററാണ് ഇവയുടെ നീളം. സിങ്ക്, വാട്ടര്‍ പൈപ്പ്, ഡ്രെയിന്‍ എന്നിവയിലൊക്കെ ഉപയോഗിക്കാന്‍ ഇവ പര്യാപ്തമാണ്.

ഓം അന്‍വേ ഓട്ടോമാറ്റിക്ക് ലിക്യൂഡ് ടാങ്ക് കിച്ചണ്‍ ക്ലീനിങ്ങ് ബ്രഷ് സ്‌ക്രബ്ബര്‍ വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

ഒരു ബട്ടണ്‍ അമര്‍ത്തികൊണ്ട് അനായാസമായി നിങ്ങളെ പാത്രങ്ങള്‍ കഴുകാന്‍ ഇവ സഹായിക്കുന്നു. ഇവയുടെ നൈലോണ്‍ ബ്രിസ്റ്റില്‍സ് നോണ്‍ സ്റ്റിക്ക് പാത്രങ്ങളില്‍ പോലും ഉപയോഗിക്കാവുന്നതിന് അനുയോജ്യമാണ്. ഹോള്‍ ഡിസൈനില്‍ നിര്‍മിക്കപ്പെട്ടതു കൊണ്ട് തന്നെ ഉപയോഗിച്ചതിനു ശേഷം ഉണങ്ങാനായി ഇവ എവിയെയെങ്കിലും തൂക്കിയിടാവുന്നതുമാണ്.

ഗ്ലിവ് സിലിക്കോണ്‍ കിച്ചണ്‍ ഫുഡ് സ്ട്രെയിനര്‍ ബാസ്‌ക്കറ്റ് ഡ്രെയിനര്‍ വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

ഏത് തരം സിങ്കിലും ഘടിപ്പിക്കാവുന്ന തരത്തില്‍ ഇവയില്‍ എക്സ്റ്റെന്റബിള്‍ സ്ട്രെയിനര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇവയുടെ കോളാപ്പ്സിബിള്‍ കൊളാണ്ടര്‍ സിങ്കിലും, ടേബിളിലും ഒരുപോലെ ഉപയോഗിക്കാവുന്നതും കൂടാതെ ഇവ ഡിഷ് വാഷര്‍, സിങ്ക്, ഹാന്‍ഡ് വാഷിങ്ങ് എന്നീ മാര്‍ഗ്ഗങ്ങള്‍ വഴി വൃത്തിയാക്കാവുന്നതാണ്. ഭക്ഷ്യവസ്തുക്കള്‍ വൃത്തിയാക്കാനും, ഫില്‍ട്ടര്‍ ചെയ്യാനുമെല്ലാം ഇവ ഉപയോഗപ്രദമാണ്. എഫ്ഡിഎ അപ്രൂവ്ഡ്, ബിപിഎ ഫ്രീ സിലിക്കോണ്‍ കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. മാത്രമല്ല 302 ഡിഗ്രി ഫാരന്‍ഹീറ്റ് ഹീറ്റ് റെസിസ്റ്റന്‍സും ഇവയ്ക്കുണ്ട്.

Content Highlights: amazon kitchen tools


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022

Most Commented