.
അടുക്കളയിലെ ജോലികള്‍ എത്ര തന്നെ എളുപ്പത്തില്‍ ചെയ്ത തീര്‍ക്കാന്‍ ശ്രമിച്ചാലും തീരാത്തവയാണ്. പച്ചക്കറി അരിയുന്നത് മുതല്‍ അടുക്കള വൃത്തിയാക്കുന്നത് വരെ പണി തന്നെയാണ്. ഇത്തരം ജോലികള്‍ എളുപ്പമാക്കാനും അതുവഴി നിങ്ങള്‍ അടുക്കളയില്‍ ചെലവാക്കുന്ന സമയം കുറയ്ക്കാനും ചില ഉപകരണങ്ങള്‍ സഹായിക്കും. സ്ട്രിങ്ങ് ചോപ്പറുകള്‍ മുതല്‍ സ്റ്റോറേജ് ബാഗുകള്‍ വരെ നിങ്ങളുടെ പാചകവും വൃത്തിയാക്കലും എളുപ്പമാക്കാന്‍ കുറേയേറെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ ചിലത് പരിചയപ്പെടാം
1. റീയൂസബിള്‍ സിലിക്കോണ്‍ ഫുഡ് സ്റ്റോറേജ് ബാഗ് | click the link to buy
അടുക്കളയില്‍ ബാക്കി വരുന്ന പഴം പച്ചക്കറി മുതലായ ഭക്ഷ്യ വസ്തുക്കള്‍ അധികകാലം സൂക്ഷിക്കാന്‍ ഇവ സഹായിക്കുന്നു. അതുകൊണ്ടു തന്നെ ഇത്തരത്തില്‍ സൂക്ഷിക്കുന്നവ പിന്നീട് ഫ്രീസ് ചെയ്യാനും, ചൂടാക്കാനും, തിളപ്പിക്കാനും ഓവനില്‍ വെക്കാനും പ്രാപ്തമാണ്. മികച്ച കണ്ണഞ്ചിപ്പിക്കുന്ന നാല് നിറങ്ങളിലാണ് ഇവ വിപണിയില്‍ ഉള്ളത്.
2. വെജിറ്റബിള്‍ ചോപ്പര്‍ | click the link to buy
ഉളളി തക്കാളി എന്നിവ അരിയുന്നതിനും, മുട്ട പതപ്പിക്കാനും മറ്റു പാചകാവശ്യങ്ങള്ക്കുമുപയോഗിക്കാനാവും. ഈ സ്ട്രിങ്ങ് ചോപ്പറുകള്‍ നിങ്ങളുടെ പാചകം അനായാസമാക്കുന്നതില്‍ മികച്ചതും സൗകര്യ പ്രദവുമായ ഒരു ഓപ്പ്ഷനാണ്. മാത്രമല്ല 400 രൂപയ്ക്ക് താഴെ ഇവ ലഭ്യമാണ്.
3. മാനുവല്‍ നൈഫ് ഷാര്‍പ്പ്നര്‍ | click the link to buy
നിങ്ങളുടെ അടുക്കളയിലെ കത്തിക്ക് മൂര്‍ച്ച കുറവാണോ ? അല്ലെങ്കില്‍ അത് തുരുമ്പിക്കാന്‍ തുടങ്ങുന്നുണ്ടോ ?എങ്കില്‍ നിങ്ങള്‍ ഉറപ്പായും പര്‍ച്ചേസ് ചെയ്യേണ്ടൊന്നാണ് നൈഫ് ഷാര്‍പ്പനറുകള്‍. പുതിയ കത്തി വാങ്ങി നിങ്ങളുടെ കീശ കാലിയാക്കാതെ വെറും തുച്ചമായ പണത്തിന് ഇവ സ്വന്തമാക്കിയാല്‍ മാത്രം മതി.
4. കിച്ചണ്‍ വാഷിങ്ങ് ഗ്ലൗസ് | click the link to buy
ഈ ഗ്ലൗസിന്റെ് പ്രത്യേകത തന്നെ കൈത്തലത്തിലെ സ്ക്രബറുകള്‍ തന്നെയാണ്. ഇവ പാത്രങ്ങള്‍ കഴുകാനും മറ്റു പ്രതലങ്ങള്‍ വൃത്തിയാക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇവ ബാത്ത്റൂമിലും ഉപയോഗിക്കാവുന്നതാണ്.
5. മെറ്റല്‍ ബോട്ടില്‍ പോറേസ് | click the link to buy
എണ്ണ ശരിയായ രീതിയില്‍ ഒഴിക്കാന്‍ ഇവ സഹായിക്കുന്നു. ഇവ സ്റ്റെയില്‍ ലെസ്സ് സ്റ്റീലില്‍ നിര്‍മ്മിക്കപ്പെട്ടവയാണ്. 165 രൂപയ്ക്ക് മൂന്ന് സെറ്റായി ഇവ ലഭ്യമാണ്.
Content Highlights: amazon kitchen tools
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..