amazon
അടുക്കള വീടുകളുടെ അവിഭാജ്യഘടകമാണ്. മാറുന്ന ലോകത്തിനൊപ്പം തന്നെ അടുക്കളയും മാറണം. ഇതിനായി മോഡേണ്‍ കിച്ചണ്‍ അപ്ലൈന്‍സുകള്‍ വാങ്ങാം. ആമസോണ്‍ കിച്ചണ്‍ കാര്‍ണിവലില്‍ മാര്‍ച്ച് 17 മുതല്‍ 19 വരെ കിച്ചണ്‍ ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഓഫറുണ്ട്. കൂടാതെ *നിബന്ധനകളോടെ യുപിഐ പേമെന്റുകള്‍ക്ക് 750 രൂപ മുതല്‍ മിനിമം പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ ഓഫര്‍ ലഭിക്കും.
ഭക്ഷണം ചൂടാറാതെ തന്നെ കഴിക്കുമ്പോഴാണ് അതിന്റെ സ്വാദ് കൂടുന്നത്. ആറിയതും തണുത്തുപോയതുമായ ഭക്ഷണം നമ്മെ മടുപ്പിക്കാറുണ്ട്. ഇത് ഒഴിവാക്കാന്‍ കാസറോളുകള്‍ ഉപയോഗിക്കു. വുഡന്‍, സ്റ്റീല്‍, അലൂമിനിയം, സെറാമിക്ക്, ഗ്ലാസ്സ് എന്നിങ്ങനെ വിവിധ കാസറോളുകള്‍ വിപണിയില്‍ ലഭിക്കും. നിങ്ങളുടെ അഭിരുചിക്കനുയോജ്യമായത് തിരഞ്ഞെടുക്കൂ.
ചേരുവകള്‍ ഇട്ടുവെക്കാന്‍ പഴയ പ്ലാസ്റ്റിക്ക് കുപ്പികളുപയോഗിക്കുന്നത് ഏതൊരു മോഡേണ്‍ കിച്ചണേയും മങ്ങലേല്‍പ്പിക്കുന്ന ഘടകമാണ്. ഈ മങ്ങല്‍ തിളക്കമാക്കാനായി മസാല ബോക്സ്, സ്പ്രൗട്ട് മേക്കര്‍, പ്ലാസ്റ്റിക്ക്, മെറ്റല്‍ , ഗ്ലാസ്സ് എന്നിവയുടെ കണ്ടെയ്നറുകള്‍ വാങ്ങൂ.
അടുക്കും ചിട്ടയും എല്ലാ കാര്യത്തിലും വേണമെന്നുള്ളത് പൊതുവെ പറയാറുണ്ട്. അടുക്കള കാര്യത്തില്‍ ഇത് ഒഴിച്ചു കൂടാനാവില്ല. അതുകൊണ്ട് തന്നെ സ്പൈസ് റാക്കറ്റുകള്‍, ഷെല്‍ഫ് എന്നിവയുടെ ആവശ്യം വര്‍ദ്ധിക്കുന്നു. ഇവ അടുക്കളയിലെ സ്ഥലം ലാഭിക്കാന്‍ മാത്രമല്ല അതിന് ഒരു മോഡേണ്‍ ഔട്ട്ലുക്ക് നല്‍കാനും സഹായിക്കുന്നു. ഇതിനായി റിവോള്‍വിങ്ങ് സ്പൗസ് റാക്കറ്റുകള്‍, പോട്ട് ആന്റ് പാന്‍ ഓര്‍ഗനൈസര്‍, സ്പൂണ്‍ സ്റ്റാന്റ് ഫോര്‍ ഡൈനിങ്ങ് ടേബിള്‍, ഡിഷ് ട്രയിനര്‍, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ സ്റ്റാന്റ് തുടങ്ങിയവ വാങ്ങാം.
ചായനേരം മനോഹരമാക്കാന്‍ നിങ്ങളുടെ അടുക്കളയിൽ ഇപ്പോള്‍ തന്നെ കപ്പുകളും മഗ്ഗുകളും അടുക്കാം. ആകര്‍ഷകമായ ഈ കപ്പുകള്‍ നിങ്ങളുടെ ചായയ്ക്ക് ഒരു മികച്ച കൂട്ടായിരിക്കും. പ്രിന്റഡ്, ഗ്ലാസ്സ്, സെറാമിക്ക്, ഫൈബര്‍, സോസര്‍ സെറ്റ് തുടങ്ങിവയുടെ ശേഖരത്തില്‍ നിന്ന് നിങ്ങളുടെ ഫേവറിറ്റ് കപ്പ് തിരഞ്ഞെടുക്കൂ.
നിങ്ങള്‍ ഒരു ചായ അല്ലെങ്കില്‍ കോഫി പ്രേമിയാണോ ? എവിടെ പോയാലും ഇവ വേണമെന്നു നിർബന്ധമുണ്ടോ? എങ്കില്‍ നിങ്ങളുടെ കൈയില്‍ അത്യാവശ്യമായി വേണ്ടത് ഒരു ഫ്ലാസ്ക് തന്നെയാണ്. ദീര്‍ഘനേരം ചൂടു നില്‍ക്കുന്ന പ്രമുഖ ബ്രാന്റുകളുടെ ഫ്ലാസ്‌ക്കുകള്‍ തന്നെ വാങ്ങൂ. കോപ്പര്‍, സ്റ്റീല്‍, അലൂമിനിയം ഫ്ലാസ്‌ക്കുകള്‍ ഓഫറില്‍ ലഭ്യമാണ്.
ബേക്കിങ്ങ് അത്ര വലിയ ബുദ്ധിമുട്ടുള്ള പണിയല്ല എന്ന സത്യം അടുത്ത കാലത്താണ് നമ്മള്‍ മനസ്സിലാക്കുന്നത്. അതുകൊണ്ട് തന്നെ ബേക്കിങ്ങ് പ്രിയമുള്ളവരും കൂടിവരുന്നു. അപ്പോള്‍ ബേക്കിങ്ങ് ഇഷ്ടപ്പെടുന്നവരുടെ അടുക്കളയിലെ പ്രധാന സാന്നിധ്യം തന്നെയാവണം ബേക്ക് വെയറുകള്‍. ബേക്കിങ്ങ് ടൂള്‍സ്, ബ്രെഡ് ആന്റ് ലോഫ് ടിന്സ്, ക്യാന്‍ഡി ആന്റ് ചോക്ലേറ്റ് മോള്‍ഡ്, ബേക്ക്വെയര്‍ സെറ്റ്, കുക്കി കട്ടര്‍, ഓവന്‍, ഹാന്‍ഡ്ബ്ലെന്‍ഡര്‍ എന്നിവ വന്‍ വിലക്കിഴിവില്‍ കരസ്ഥമാക്കാം.
Content Highlights: amazon kitchen carnival 2023 17 to 19 march offer for kitchen appliances
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..