amazon
ഭക്ഷണത്തിനോടുള്ള അഭിനിവേശം നമുക്ക് ഒരിക്കലും കെട്ടടങ്ങാത്തതാണ്. ഫൈവ് സ്റ്റാര്‍ വിഭവങ്ങളെക്കാള്‍ റോഡ് സൈഡ് വിഭവങ്ങള്‍ക്ക് പേരെടുത്ത നാടാണല്ലോ നമ്മുടേത്. വലിയ ചിലവില്ലാതെ രുചിയേറിയ ഭക്ഷണം കഴിക്കാവുന്നത് കൊണ്ട് തന്നെ ഇന്ത്യയിലൊട്ടാകെ ഇത്തരം ഭക്ഷണത്തിന് ആരാധകര്‍ ഏറെയാണ്. വീടിനു പുറത്തു പോകാന്‍ മടിയാണെങ്കില്‍ ഇത്തരം ഭക്ഷണങ്ങള്‍ വീട്ടില്‍ തന്നെയുണ്ടാക്കി നോക്കിയാലോ. ചിപ്പ്സ്, പോപ്പ്കോണ്‍, കോട്ടണ്‍ കാന്‍ഡി, ഗ്രില്‍ഡ് പനീര്‍ എന്നിവഉണ്ടാക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ മികച്ച ഓഫറില്‍ അവതരിപ്പിക്കുന്നുണ്ട്. വരൂ അത്തരത്തില്‍ ചിലത് പരിചയപ്പെടാം:
1. ഇലക്ട്രിക്ക് ഗ്രില്‍ : Click here to buy
പനീര്‍, പച്ചക്കറികള്‍, ഇറച്ചി എന്നിവ അനായാസമായി ഗ്രില്‍ ചെയ്യാന്‍ മികച്ച ഓപ്പ്ഷനാണിവ. വളരെ ഭാരം കുറഞ്ഞതും ലളിതവും ആയ ഈ ഗ്രില്ലുകള്‍ വൈദ്യുതി സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റെയിന് ലെസ്സ് സ്റ്റീലിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചു തരം തരത്തിലുള്ള റൊട്ടേറ്റിങ്ങ് സ്റ്റീല്‍ സ്ക്യൂവറുകള് ഇവയ്ക്കുണ്ട്. 1000 മുതല്‍ 5000 വരെ പല വിലയിലും സവിശേഷതകളിലും ഇവ വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
2. അഡ്ജസ്റ്റബിള് സ്ലൈസര്‍ മള്‍ട്ടിപര്‍പ്പസ് : Click here to buy
ഇനി കത്തിയും ചോപ്പറുകളെയും മറന്നേക്കൂ. തനതായ ഡിസൈനിലുള്ള ഈ സ്ലൈസറുകള്‍ പച്ചക്കറികളും, പഴങ്ങളും ഒരുപോലെ മുറിക്കാന്‍ സഹായിക്കുന്നു. പല തരത്തിലുള്ള കട്ടിങ്ങ് സ്റ്റൈലില്‍ 0.2 മുതല്‍ 8.0mm വരെ റേഞ്ചില്‍ സ്ലൈസ് ചെയ്യാന്‍ സാധിക്കുന്നത് കൊണ്ട് തന്നെ സാലഡ്, ഫ്രൂട്ട് പ്ലേറ്റര്‍, സൂപ്പ്, ഫ്രെഞ്ച് ഫ്രൈസ് വരെ നൊടിയിടയില്‍ നിര്‍മ്മിക്കാനാകുന്നു. വൃത്തിയാക്കാന്‍ എളുപ്പമെന്ന് മാത്രമല്ല വൈദ്യുതിയില്ലാതെ പ്രവര്‍ത്തിക്കുന്നതും ഇവയുടെ പ്രധാന സവിശേഷതകളാണ്.
3. പോപ്പ്കോണ്‍ മേക്കര്‍ : Click here to buy
ഒരു സിനിമ വളരെ രസിച്ച് കാണുന്നതിനോടൊപ്പം പോപ്പ്കോണ്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നരാണ് എല്ലാവരും. രാത്രിയില്‍ പോപ്പ്കോണ്‍ കഴിക്കാന്‍ തോന്നിയെങ്കില്‍ എന്തു ചെയ്യും. അതിനുള്ള പരിഹാരം പോപ്പ്കോണ്‍ മേക്കറുകളാണ്. നിങ്ങളുടെ ഇഷ്ടപ്പെട്ട ഫ്ളേവറില്‍ പോപ്പ്കോണ്‍ ഇനി വീട്ടില്‍ തന്നെ നിര്‍മ്മിക്കാം. പീനട്ട്, ഫ്രൈയംസ്, കാഷ്യൂ നട്ട്, റൈസ് ട്യൂബ്, ഫിങ്കര്‍ ചിപ്പ്സ്, കോഫഇ ബീന്‍ എന്നിവയും റോസ്റ്റ് ചെയ്യാനിവയ്ക്ക് സാധിക്കും.
4. നോണ്‍ ഇലക്ട്രിക്ക് സാന്ഡ്വിച്ച് മേക്കര്‍ : Click here to buy
സാന്‍വിച്ച് പ്രിയയരാണോ ? നിങ്ങളുടെ പക്കല്‍ ഇലക്ട്രിക്ക് സാന്‍വിച്ച് മേക്കറുകളില്ലേ. എങ്കില്‍ നിങ്ങള്‍ക്കുള്ള ശരിയായ ഓപ്പ്ഷന്‍ ഇത്തരം സാന്‍വിച്ച് മേക്കറുകളാണ്. ഗ്യസ് സ്റ്റൗ കൊണ്ട് തന്നെ സാന്വിച്ചുണ്ടാക്കാന് ഇവ പര്യാപ്തമാണ്. മാത്രമല്ല ഇവയുടെ കൈപ്പിടി ഹീറ്റ് റെസിസ്റ്റന്റും എര്‍ഗോണമിക്കലി പരിശോധിച്ചതുമാണ്. ടോസ്റ്റ് സാന്വിച്ചുകളുണ്ടാക്കാനും ഇവ ഉത്തമമാണ്.
5. സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കിച്ചണ്‍ പ്രസ്സ് : Click here to buy
എത്ര തന്നെ ഫ്രഞ്ച് ഫ്രൈകള്‍ വന്നാലും മുറുക്കിന് ഉള്ള പ്രത്യേക രുചിയോട് കിടപിടിക്കാനാവില്ല. അതുകൊണ്ട് തന്നെ കിച്ചണ്‍ പ്രസ്സറുകള്ക്ക് വിപണിയില്‍ ഡിമാന്റ് ഇടിയുന്നുമില്ല. അലോയി സ്റ്റീലില്‍ നിര്മ്മിച്ചിട്ടുള്ളതുകൊണ്ട് തന്നെ ദീര്‍കാല വാറണ്ടിയുറപ്പാണ്. 15 തരത്തിലുള്ള ബ്ലെയിഡുകളാണിവയ്ക്കൊപ്പം വിപണിയില്‍ അവതരിപ്പിക്കുന്നത്. വിവിധതരം പലഹാരങ്ങള്‍ ഉണ്ടാക്കാനായി ഈ ഒറ്റ കിച്ചണ്‍ പ്രസ്സ് തന്നെ മതിയാവും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..