amazon
ഓണ്‍ലൈന്‍ വിപണിയില്‍ ഇത് ഓഫറുകളുടെ കാലമാണ്. ആമസോണില്‍ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡ് ഡേ സെയില്‍ അവതരിപ്പിക്കുന്നു പ്രമുഖ ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്ക് 70 ശതമാനം വരെ ഓഫറുകള്‍. ഇലക്ട്രോണിക്‌സ്, ഹോം ആന്റ് കിച്ചണ്‍, ഫര്‍ണ്ണീച്ചര്‍, ഫാഷന്‍, കണ്‍സ്യൂമബിള്‍ എന്നി വിഭാഗത്തിലുള്ള ഉത്പന്നങ്ങള്‍ക്കെല്ലാം ആകര്‍ഷകമായ ഡിസ്‌ക്കൗണ്ടുകള്‍. കരോറ്റേ, എക്കോവാക്ക്‌സ്, ഇന്‍സ്റ്റന്റ് പോട്ട്, ഇന്‍കോ, ഹസ്തിപ്പ്, ആറിയെറ്റേ പോലുള്ള ടോപ്പ് ബ്രാന്‍ഡഡ് കിച്ചണ്‍ ഉത്പ്പന്നങ്ങളെല്ലാം ഓഫറില്‍ വാങ്ങാം.
വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ അടുപ്പില്‍ തീ കൂട്ടുന്ന കാലം കടന്നുപോയിരിക്കുന്നു. വിരളമായി മാത്രമേ അങ്ങനെയൊരു കാഴ്ച കാണാനാകൂ. ഇപ്പോള്‍ ഗ്യാസ് സ്റ്റൗവും ഇന്‍ഡക്ഷന്‍ കുക്കറുകളും മൈക്രോവേവ് ഓവനുകളുമാണ് മിക്ക വീടുകളിലും. ഇന്‍ഡക്ഷന്‍ കുക്കറുകള്‍ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ്. എളുപ്പത്തില്‍ ഉപയോഗിക്കാനും അപകടസാധ്യത കുറവായതിനാലും ഇന്‍ഡക്ഷന്‍ കുക്കറുകള്‍ക്ക് ആവശ്യക്കാരേറെയാണ്.
ഇലക്ട്രിക്ക് കെറ്റിലുകള്‍ക്ക് പകരമായി നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് മള്‍ട്ടി കുക്കറുകള്‍. പല തരത്തിലുളള വിഭവങ്ങള്‍ ഒറ്റ കണ്ടെയിനറില്‍ പാകം ചെയ്യാനായി ഇവ സഹായിക്കും. വെള്ള തിളപ്പിക്കാന്‍ മാത്രമല്ല ഇന്‍സ്റ്റന്റ് നൂഡില്‍സ്, സ്റ്റീം വെജിറ്റബിള്‍സ്, പാസ്ത, മുട്ട എന്നിവ പോലുള്ളവ അനായാസം പാകം ചെയ്യാനും ഇവ സഹായിക്കും. യാത്രകളിലും കാമ്പിങ്ങിലും നിങ്ങള്‍ക്ക് മികച്ച കൂട്ടാണിവ. ഗ്യാസ് സ്റ്റൗവ് ഇല്ലാതെ തന്നെ നിങ്ങളുടെ പാചകം എളുപ്പമാക്കാന്‍ പര്യാപ്തമാണ്.
നൂതന സാങ്കേതിക വിദ്യകളുളള ഉപകരണങ്ങളാണ് അടുക്കള മുഴുവന്‍. ഇലക്ട്രിക് സ്റ്റൗ, ഇന്‍ഡക്ഷന്‍ കുക്കര്‍, മൈക്രോവേവ് ഓവന്‍ എന്നിങ്ങനെ പാചകം ചെയ്യാന്‍ വിവിധ തരം ഉപകരണങ്ങളുണ്ട്. ഇലക്ട്രിക് സ്റ്റൗവിനേക്കാള്‍ കുറവ് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്ന മൈക്രോവേവ് ഓവനുകളാണ് അടുക്കളകളിലെ താരം. മികച്ച മൈക്രോവേവ് ഓവനുകള്‍ വിപണികളില്‍ നിന്ന് വാങ്ങാം.
അടുക്കളകളില്‍ ജോലികള്‍ എളുപ്പത്തിലാക്കാന്‍ നിരവധി ഉപകരണങ്ങളുണ്ട്. അരയ്ക്കാനും ജ്യൂസുകളും ഷെയ്ക്കുകളും തയ്യാറാക്കാന്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ വാങ്ങാം. ദീര്‍ഘകാലം ഉപയോഗിക്കാനാകുന്ന പുത്തന്‍ മിക്സര്‍ ഗ്രൈന്‍ഡറുകള്‍ വിപണികളിലുണ്ട്. വിവിധ തരം ജാറുകളും മള്‍ട്ടി ഫംഗ്ഷണല്‍ ബ്ലേഡുകളുമുളളവ ഇപ്പോള്‍ തന്നെ തിരഞ്ഞെടുക്കാം.
ചോറ് ഇഷ്ടമുള്ളവരും രാത്രികളില്‍ ചപ്പാത്തി കഴിക്കാനാണ് താത്പര്യപ്പെടുക. വളരെ ആരോഗ്യപരമായ ഭക്ഷണമാണെങ്കിലും വളരെ സമയവും ഊര്‍ജ്ജവും ഇതിലേക്ക് ഉപയോഗിക്കേണ്ടി വരുന്നു. ഇതിന് ശരിയായ ബദല്‍ മാര്‍ഗ്ഗമാണ് ഇലക്ട്രിക്ക് റോട്ടി മേക്കറുകള്‍. മാവു കുഴക്കേണ്ട ആവശ്യം മാത്രമേ ഇവിടെയുള്ളൂ. പരത്തി ചുട്ടെടുക്കാനുള്ള സമയം ഇവ ലാഭിച്ചു തരുന്നു. ഇന്നു തന്നെ പര്‍ച്ചേസ് ചെയ്യാം ഓഫറില്‍ വാങ്ങാം
കുക്കിങ്ങില്‍ ഏറ്റവും രസകരമായത് ബേക്കിങ്ങ് തന്നെയാണ്. ചുരുങ്ങിയ കാലം കൊണ്ട് കടകളില്‍ നിന്നും വാങ്ങുന്ന പല കേക്കുകളും സ്വന്തമായി നമ്മള്‍ ഉണ്ടാക്കി തുടങ്ങിയിട്ടുണ്ട്. മികച്ച ബേക്കിങ്ങിന് പല ഷേപ്പുകളില്‍ വിപണിയില്‍ നിരത്തുന്ന കേക്ക് മൗള്‍ഡുകള്‍, മിക്സിങ്ങ് ബൗളുകള്‍ മുതലായവ സ്വന്തമാക്കു.
ചൂടോടെയുള്ള ഭക്ഷണത്തിനൊപ്പം നമ്മെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകം പലവിധ ഡിന്നര്‍ സെറ്റുകള്‍ കൊണ്ട് അലങ്കരിച്ച ഡൈനിങ്ങ് ടേബിളാണ്. നല്ല ഭക്ഷണത്തോടൊപ്പം അത് വിളമ്പുന്ന സ്ഥലവും മനോഹരമാക്കാന്‍ നമുക്ക് ശ്രദ്ധിക്കാം അതിനായുടന്‍ തന്നെ കട്ട്ലെറി ആന്റ് ഫ്ളാറ്റ് വെയര്‍, ഡിന്നര്‍ വെയര്‍, സെര്‍വ് വെയര്‍, ടീ പോട്ട്സ് ആന്റ് കോഫി സെര്‍വേസ്, കപ്പ്, മഗ്ഗ്, സോസേസ്, വാട്ടര്‍ ആന്റ് ജ്യൂസ് ഗ്ലാസ്സസ്, ആപ്പറോണ്‍സ്, പ്ലോസ് മാറ്റ്, ടേബിള്‍ ക്ലോത്ത്, ടേബിള്‍ നാപ്പ്കിന്‍ എന്നിവ പര്‍ച്ചേസ് ചെയ്യു.
നമ്മുടെ ദൈനം ദിന ജീവിതത്തില്‍ റെഫ്രിജറേറ്റര്‍ അഥവാ ഫ്രിഡ്ജ് വളരെ അത് മാറിക്കഴിഞ്ഞിരിക്കുന്നു. നമ്മുടെ വീടുകളില്‍ ഉറപ്പായും വേണ്ട ഒന്നായത് കൊണ്ടുതന്നെ പുതിയ സ്‌റ്റൈലിലും, പല സവിശേഷതകളിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഉത്തമമായ റെഫ്രിജറേറ്റര്‍ തിരഞ്ഞെടുക്കുക എന്നത് പോലെ തന്നെ ബഡ്ജറ്റിനുള്ളില്‍ നിന്നും കണ്ടത്തേണ്ടതും അത്യാവശ്യമാണ്.
എപ്പോഴും അടുക്കളയിലേക്ക് ചെല്ലാന്‍ നമ്മെ മടുപ്പിക്കുന്നത് പഴയ പാത്രങ്ങളാണ്. അത്തരത്തിലുള്ള കുക്ക് വെയറുകള്‍ക്ക് ഇപ്പോള്‍ തന്നെ ബൈ പറയൂ. പുതിയ സ്റ്റീമര്‍, പോട്ട്, പാന്‍, ഇട്ലി മേക്കര്‍, കടായ് എന്നിവയെ നിങ്ങളുടെ കുക്കിങ്ങ് പങ്കാളികളാക്കു. അടുക്കും ചിട്ടയുമുള്ള അടുക്കള ഏവരെയും ആകര്‍ഷിക്കുന്നതാണ്. അത്തരം അടുക്കളയിലെ പാചകം തന്നെ വളരെ രസകരവും നമ്മെ മടുപ്പിക്കാത്തതുമാവും. ഇതിനായി നിങ്ങളുടെ ഷോപ്പിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തേണ്ടത് ഇവയൊക്കെയാണ്
ജാര്‍ ആന്റ് കണ്ടെയിനര്‍, ഗാര്‍ബേജ് ബിന്‍ റാക്ക്സ് ആന്റ് ഹോള്‍ഡര്‍, സ്പൈസ് ജാര്‍, തെര്‍മോ ആന്റ് വാക്കം ഫ്ളാസ്‌ക്ക്, ലഞ്ച് ബോക്ക്സ്, വാട്ടര്‍ ബോട്ടില്‍, ചോപ്പിങ്ങ് ആസ്സസറീസ് കുക്കിങ്ങ് സ്പൂണ്‍സ്, എൈസ് ക്യൂബ് മൗള്‍ഡ്സ് ആന്റ് ട്രേസ്, കിച്ചണ്‍ നൈവ്സ്, സ്പാച്ചുലാസ്, പ്രെസ്സര്‍ ആന്റ് മാഷര്‍, പീലിങ്ങ്, ഗ്രേറ്റിങ്ങ് ആന്റ് സ്ലൈസിങ്ങ് ടൂള്‍സ, മാനുവല്‍ ചോപ്പേസ് ആന്റ് ചിപ്പേസ്, മോര്‍ട്ടര്‍ ആന്റ് പെസ്റ്റില്‍ സെറ്റ്
എല്ലാ ജോലിയും വളരെ എളുപ്പത്തില്‍ തീര്‍ക്കാനാണ് ഓരോരുത്തരം ആഗ്രഹിക്കുന്നത്. ഓഫീസിലായാലും വീട്ടിലായാലും കുഴഞ്ഞുമറിഞ്ഞ അവസ്ഥ സൃഷ്ടിക്കാതെ ജോലി അനായാസമാക്കാന്‍ എല്ലാവരും കിണഞ്ഞു പരിശ്രമിക്കാറുണ്ട്. വീട്ടില്‍ തന്നെ ഏറ്റവും കൂടുതല്‍ പണിയെടുക്കേണ്ടത് അടുക്കളയിലാണല്ലോ. അതുകൊണ്ട് തന്നെ അവിടെ പെരുമാറുന്ന പാത്രങ്ങളില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ഇതില്‍ ഏറ്റവും ആദ്യം തന്നെ മാറ്റങ്ങള്‍ വരുത്തേണ്ടത് അവിടുത്തെ പാത്രങ്ങളിലാണ്. ഇതിനായി നോണ്‍ സ്റ്റിക്ക് കുക്ക് വെയര്‍ സെറ്റുകള്‍ പര്‍ച്ചേസ് ചെയ്യാം. ആഹാരം പാകം ചെയ്യുമ്പോള്‍ അടിയില്‍ പിടിക്കുന്നത് വിഭവത്തിനെ മൊത്തത്തില്‍ നശിപ്പിക്കാറുണ്ട്. ഇത് ഒരു പരിധി വരെ ഒഴിവാക്കാന്‍ നോണ്‍സ്റ്റിക്ക് കുക്ക് വെയറുകള്‍ സഹായിക്കും. ഓരോ പാത്രങ്ങളായി വാങ്ങാതെ കുക്ക്വെയര്‍ സെറ്റായി വാങ്ങുന്നത് വളരെ ലാഭമാണ്.
അടുക്കളയിലെ ജോലികള്‍ എത്ര തന്നെ എളുപ്പത്തില്‍ ചെയ്ത തീര്‍ക്കാന്‍ ശ്രമിച്ചാലും തീരാത്തവയാണ്. പച്ചക്കറി അരിയുന്നത് മുതല്‍ അടുക്കള വൃത്തിയാക്കുന്നത് വരെ പണി തന്നെയാണ്. ഇത്തരം ജോലികള്‍ എളുപ്പമാക്കാനും അതുവഴി നിങ്ങള്‍ അടുക്കളയില്‍ ചെലവാക്കുന്ന സമയം കുറയ്ക്കാനും ചില ഉപകരണങ്ങള്‍ സഹായിക്കും. സ്ട്രിങ്ങ് ചോപ്പറുകള്‍ മുതല്‍ സ്റ്റോറേജ് ബാഗുകള്‍ വരെ നിങ്ങളുടെ പാചകവും വൃത്തിയാക്കലും എളുപ്പമാക്കാന്‍ കുറേയേറെ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. അടുക്കളയില്‍ ബാക്കി വരുന്ന പഴം പച്ചക്കറി മുതലായ ഭക്ഷ്യ വസ്തുക്കള്‍ അധികകാലം സൂക്ഷിക്കാന്‍ ഇവ സഹായിക്കുന്ന ഫൂഡ് സ്റ്റോറേജ് ബാഗുകള്‍, കിച്ചണ്‍ വാഷിങ്ങ് ഗ്ലൗസ്, മെറ്റല്‍ ബോട്ടില്‍ പോലുള്ളവ ഓഫറില്‍ വാങ്ങാം.
Content Highlights: amazon international brand day sale from 17 to 19 march exciting offers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..