representative image
ആമസോണില്‍ ഹോം ഷോപ്പിങ്ങ് സ്പ്രീ തുടരുന്നു. ജൂണ്‍ 4 വരെയാണ് സെയില്‍ നടക്കുക. പ്രമുഖ ബ്രാന്‍ഡുകളുടെ കാര്‍, ബൈക്ക് പാര്‍ട്ട്‌സ് ആസ്സസ്സറി എന്നിവയ്ക്ക് അത്യാകര്‍ഷകമായ ഓഫറുകളാണ് അണിനിരത്തുന്നത്. കൂടാതെ നിബമന്ധനകളോടെ 15 ശതമാനം ഓഫറില്‍ 200 രൂപ വരെ ലാഭിക്കാവുന്നതാണ്. അതിനോടൊപ്പം തന്നെ കൂപ്പണ്‍ കോഡുകളുമുണ്ട്.
ടൂ വീലറുള്ളവര്‍ക്ക് പര്‍ച്ചേസ് ചെയ്യാവുന്ന ഏറ്റവും മികച്ച ബൈക്ക് കവറുകളാണ് മോട്ടോട്രാന്‍സിന്റേത്. ഉയര്‍ന്ന നിലവാരത്തിലുള്ള ഫാബ്രിക്ക് കൊണ്ട് നിര്‍മ്മിച്ച ഇവ ആകര്‍ഷകമായ നീല നിറത്തിലാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. മാത്രമല്ല ഇലാസ്റ്റിക്ക് സ്ട്രാപ്പ് ടൈപ്പിലാണിവ വരുന്നത്. തുരമ്പില്‍ നിന്നും സംരക്ഷിച്ച് നിങ്ങളുടെ ബൈക്കിന്റെ ഇന്റേണല്‍ എഞ്ചിന്‍ ഭാഗങ്ങളെ ഇവ വളരെ കാലം ഈടുനില്‍ക്കാന്‍ സഹായിക്കുന്നു. വെതര്‍ റെസിസ്റ്റന്‍സ്, ഫംഗ്ഷണല്‍ ഡിസൈന്‍, യൂണിവേഴ്സല്‍ കമ്പാറ്റിബിലിറ്റി എന്നിവയൊക്കെ ഇവയുടെ മറ്റു പ്രധാന സവിശേഷതകളാണ്.
ഗ്രേ നിറത്തിലുള്ള ഓട്ടോഫൈയുടെ ഈ ബൈക്ക് കവറുകള്‍ നിങ്ങളുടെ ടൂ വീലറിന് അള്‍ട്രാ വയലറ്റ് സംരക്ഷണമുറപ്പാക്കുന്നു. മോട്ടോര്‍ സൈക്കിള്‍, സ്‌ക്കൂട്ടര്‍, ബൈക്ക് എന്നിവയ്‌ക്കെല്ലാം ഇവ ഒരുപോലെ അനുയോജ്യമാണ്. വാട്ടര്‍ റെസിസ്റ്റന്‍സ് ദീര്‍ഘകാല വാറണ്ടി എന്നിവ ഉറപ്പാക്കാന്‍ ഇവ ഉയര്‍ന്ന നിലവാരമുള്ള മൈക്രോ ഫൈബര്‍ മെറ്റീരിയല്‍ കൊണ്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. വലിയ കാറ്റുള്ള സമയത്ത് പോലും പറന്നു പോവാതിരിക്കാന്‍ ഇവയ്ക്ക് പ്ലാസ്റ്റിക്ക് ക്ലിപ്പുകളുമുണ്ട്.
മികച്ച നിലവാരമുള്ള പോളിസ്റ്ററില്‍ നിര്‍മ്മിച്ച ഈ ബൈക്ക് കവറുകള്‍ ആകര്‍ഷകമായ പച്ച നിറത്തിലാണ് വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. തുരുമ്പ്, വെള്ളം, മഞ്ഞ്, പ്രാണികള്‍, യുവി കിരണങ്ങള്‍ പോലുള്ളവയില്‍ നിന്നും മികച്ച സംരക്ഷണമുറപ്പാക്കുന്നു. യുവി -റെസിസ്റ്രന്റ് മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിച്ചത് കൊണ്ട് തന്നെ കുറെയേ നേരം വെയിലില്‍ പാര്‍ക്ക് ചെയ്താലും നിങ്ങളുടെ ടൂ വീലറുടെ നിറം മങ്ങുന്നത് ഒഴിവാക്കും.
കണ്ണഞ്ചിപ്പിക്കുന്ന ചുവപ്പ് കറുപ്പ് നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിക്കുന്നത്. പ്രീമിയം ഗുണനിലവാരമുള്ള മാറ്റി മെറ്റീരിയല്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. വളരെ മികച്ച ഈടു നില്‍പ്പാണ് ഇവയുടെ പ്രധാന സവിശേഷതകളിലൊന്ന്. 30*21*2 സെന്റിമീറ്റര്‍ വിസ്തീര്‍ണ്ണവും 280 ഗ്രാം ഭാരവുമാണിവയ്ക്കുള്ളത്.
Content Highlights: amazon home shopping spree exciting offer for bike covers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..