വാട്ടര്‍ ഹീറ്ററുകള്‍ക്ക് 70% ഓഫര്‍; വിന്റര്‍ എസ്സന്‍ഷ്യലുകള്‍ വാങ്ങാം


amazon

ഓണ്‍ലൈന്‍ വിപണിയില്‍ ഇത് ഓഫറുകളുടെ കാലമാണ്. വിവധ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കിഴിവാണുള്ളത്. കൂടാതെ നിബന്ധനകളോടെ എക്‌സ്‌ചേഞ്ച് ഓഫറും ക്രെഡിറ്റ് കാര്‍ഡ് ഓഫറുകളുമുണ്ട്.

വാട്ടര്‍ ഹീറ്ററുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

നിരവധി വാട്ടര്‍ ഹീറ്ററുകള്‍ വിപണികളിലുണ്ട്. മികച്ച ക്വാളിറ്റിയുളളവ. വിവിധ കപ്പാസിറ്റികളുളളതും ആകര്‍ഷകമായ ഫീച്ചറുകളുളളതുമായ വാട്ടര്‍ ഹീറ്ററുകള്‍ തിരഞ്ഞെടുക്കാം. ഇന്നര്‍ ടാങ്ക് കോട്ടിംഗുളളതിനാല്‍ ദീര്‍ഘകാലം ഉപയോഗിക്കാം. വലിയ ഉയരത്തിലുളള കെട്ടിടങ്ങളില്‍ ഉപയോഗിക്കാനും അതുപോലെ തന്നെ ചെറിയ വീടുകളിലുപയോഗിക്കാവുന്ന തരത്തിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. സ്വേള്‍ ഫ്‌ളോ ടെക്‌നോളജിയും ചൈല്‍ഡ് സേഫ്റ്റി മോഡും വാട്ടര്‍ ഹീറ്ററുകളെ മികച്ചതാക്കുന്നു.

ഗീസറുകള്‍ ഓഫറില്‍ വാങ്ങാന്‍ ക്ലിക്ക് ചെയ്യുക

പല തരത്തിലുള്ള വാട്ടര്‍ ഹീറ്റിങ്ങ് മാര്‍ഗ്ഗങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തവും മികച്ചതുമായത് ഗീസറുകളാണ്. അത്തരത്തില്‍ മനസ്സില്‍ വരുന്ന ഒരു ഉല്‍പ്പന്നമാണ് വാട്ടര്‍ ഹീറ്ററുകള്‍. ചൂട് വെള്ളത്തില്‍ കുളിച്ചാല്‍ തന്നെ പകുതി മരവിപ്പും മാറുമെന്ന് ചിന്തിക്കുന്നവര്‍ക്ക് മികച്ച കൂട്ടാണിവ. കോമ്പാക്ട് ഡിസൈന്‍, ദൃഢത, സുരക്ഷിതത്ത്വം, അനായാസമായ ഉപയോഗം, ദീര്‍ഘകാല ഈടു നില്‍പ്പ് എന്നത് ഇവയുടെ പ്രധാന സവിശേഷതകളാണ്.

ഹ്യൂമിഡിഫൈയറുകളുടെ ഓഫര്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വീട്ടില്‍ മുഴുവന്‍ ആര്‍ദ്രത നിലനിര്‍ത്താനായി വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളൊരു ഉല്‍പ്പന്നമാണ് ഹ്യുമിഡിഫൈര്‍. വീടിനുള്ളില്‍ വരണ്ടതോ അതികം ഈര്‍പ്പമോ ആയ അവസ്ഥയെ തുലനപ്പെടുത്തി ശരിയായ അളവിലുള്ള ആര്‍ദ്രത നിലനിര്‍ത്തുന്നു. വരണ്ട അവസ്ഥ മാറുമ്പോള്‍ തന്നെ രോഗങ്ങളും അത്തരത്തില്‍ കുറയുന്നു. മാത്രമല്ല റൂമിനുള്ളിലെ വായു ശുദ്ധീകരിക്കാനും ഇവ സഹായിക്കുന്നു. ചര്‍മ്മസംരക്ഷണത്തിന് പ്രധാന്യം നല്‍കുന്നവര്‍ തീര്‍ച്ചയായും വീട്ടിലേക്ക് വാങ്ങേണ്ട ഒന്നാണിവ.

ഇന്‍വേട്ടറുകളുടെ ഓഫറുകള്‍ അറിയാം

ചെറിയ ചെറിയ പവര്‍ കട്ടുകള്‍ വരെ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ. എങ്കില്‍ അത്തരത്തിലുള്ള ആശങ്കകള്‍ ഇനി വേണ്ട. ഇതിനായി മികച്ച ഇന്‍വര്‍ട്ടറുകള്‍ തന്നെ വാങ്ങൂ. പക്ഷേ ഇത്തരത്തില്‍ ഇന്‍വര്‍ട്ടറുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ബാറ്ററിയുടെ ആയുസ്സ്, വിഎ റേറ്റിങ്ങ്, പവര്‍ എന്നിവയാണ് വിലയിരുത്തേണ്ട ഘടകങ്ങള്‍. ഓണ്‍ലൈനായി വാങ്ങാവുന്ന പല തരത്തിലുള്ള ഇത്തരം വസ്തുക്കള്‍ അവതരിപ്പിക്കുന്നുണ്ട്. ഫാന്‍, ടിവി എന്നിവയുടെ ലോഡ് താങ്ങുന്ന ഇന്‍വര്‍ട്ടറുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

റൂം ഹീറ്ററുകളുടെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തണുപ്പില്‍ നിന്ന് കരകേറാനായി പല മാര്‍ഗ്ഗങ്ങളും പിന്തുടരാറുണ്ട്. ചിലതൊക്കെ പാളിപോകാറുമുണ്ട്. മഴയത്ത് ഫാന്‍ ഫുള്‍ മോഡിലിട്ട് പുതച്ചു മൂടി കിടക്കുന്നത് അടിപൊളിയാണെന്ന് പൊതുവേ പറയാറുണ്ടെങ്കിലും പലപ്പോഴും ഇങ്ങനെ മരവിച്ചു കിടന്നെണീക്കുമ്പോള്‍ രാവിലെ ഓഫീസിലും കോളേജിലും ഊര്‍ജ്ജരഹിതരായി ദിവസവും ഇരിക്കേണ്ടി വരാറുണ്ട്. വീടിനുള്ളിലെ അധിക ഈര്‍പ്പവും തണുപ്പുമൊക്കെ വളരെ ബുദ്ധിമുട്ട് തന്നെയാണ്. ഈ അവസരങ്ങളില്‍ ഏറ്റവും നല്ല ഓപ്പ്ഷന്‍ റൂം ഹീറ്ററുകളാണ്. നിങ്ങളുടെ വീടിനായി റൂം ഹീറ്ററുകള്‍ വാങ്ങാനായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. മികച്ച മോട്ടര്‍ അതില്‍ പ്രധാനപ്പെട്ട ഒന്നാണ്.

മൊസ്‌ക്വിറ്റോ റാക്കറ്റുകളും നെറ്റും വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യാം

രോഗങ്ങള്‍ പിടിപ്പെടാതെ ആരോഗ്യകരമായി ഇരിക്കാനാണ് ഏവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ ചുവടുകളും എടുത്തുവെക്കുന്നത് വളരെ സൂക്ഷിച്ചാണ്. എന്നിട്ടും ചില ചെറിയ അശ്രദ്ധകള്‍ പോലും വലിയ പ്രശ്‌നങ്ങള്‍ക്ക് വഴി തെളിയിക്കാറുണ്ട്. അത്തരത്തില്‍ നാം പാടെ അവഗണിക്കുന്ന ഒന്നാണ് കൊതുക്. കൊതുക് മൂലം പടരാവുന്ന രോഗങ്ങളുടെ വ്യാപ്തി ചെറുതൊന്നുമല്ല. അതുകൊണ്ട് ശരിയായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഇത്തരത്തില്‍ തിരഞ്ഞെടുക്കാവുന്ന പ്രധാനപ്പെട്ട പരിഹാരങ്ങളാണ് മൊസ്‌ക്വിറ്റോ ബാറ്റുകളും നെറ്റുകളും.

മികച്ച റെയിന്‍ കോട്ടുകള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പലപ്പോഴും ഇത്തരം കാലാവസ്ഥ വളരെ ബുദ്ധിമുട്ടാവാറുണ്ട്. എവിടെയെങ്കിലും പോകാനായി തുടങ്ങുമ്പോള്‍ പെയ്യുന്ന മഴ നമ്മുടെ മുഴുവന്‍ പദ്ധതികളും താറുമാറാകും. പ്രത്യേകിച്ച് ഓഫീസ്, കോളേജ് എന്നിവിടങ്ങളില്‍ വൈകിയെത്താനും ഇവ ഇടവരുത്തുന്നു. പക്ഷേ ഈ സാഹചര്യം ഒഴിവാക്കാനായി ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനാവും. അതിലൊന്നാണ് റെയിന്‍ കോട്ടുകള്‍. ബൈക്കിലും സൈക്കിളിലും പോകുന്നവര്‍ക്ക് ഇവ മികച്ച കൂട്ടായിരിക്കും. റെയിന്‍ ജാക്കറ്റ്, റെയിന്‍ സ്യൂട്ട്,റെയിന്‍ പോഞ്ചോസ് എന്നിങ്ങനെ പല തരത്തില്‍ റെയിന്‍കോട്ടുകള്‍ വിപണിയില്‍ ലഭിക്കുന്നുണ്ട്.

വെഹിക്കിള്‍ കവറുകളുടെ ശേഖരം കാണാനിവിടെ ക്ലിക്ക് ചെയ്യുക

വാഹനങ്ങളില്ലാത്ത വീടുകള്‍ വിരളമാണ്. മഴക്കാലത്ത് പൊടി, വെള്ളം, മലിനീകരണം എന്നിവയില്‍ നിന്ന് അവയെ കാക്കാം. ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രീമിയം-ഗ്രേഡ് പോളിസ്റ്റര്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ട ബൈക്ക് കവറുകള്‍ ഈ ഉദ്യമത്തിനായി തിരഞ്ഞെടുക്കാം. എല്ലാ കാലാവസ്ഥയിലും നിങ്ങളുടെ വാഹനങ്ങളെ സംരക്ഷിക്കാന്‍ മികച്ച വെഹിക്കിള്‍ കവറുകള്‍ തിരഞ്ഞെടുക്കാം.

കാര്‍ ഫ്രെഷനറുകളുടെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡ്രൈവിങ്ങ് ഇഷ്ടമല്ലാത്തവരായി ആരുണ്ട്. വളരെ ദീര്‍ഘദൂര യാത്രകളും അതുപോലെ തന്നെ ചെറിയ ചെറിയ യാത്രകളും നാം ഇടയ്‌ക്കെങ്കിലും നടത്താറുണ്ട്. സ്വസ്ഥമായ മനസ്സും ശരീരവുമായി വണ്ടിയോടിക്കുമ്പോള്‍ നമ്മെ ഏറ്റവും അധികം അലട്ടുന്നത് കാറിനുള്ളിലെ മടുപ്പുളവാക്കുന്ന ദുര്‍ഗന്ധമാണ്. പ്രത്യേകിച്ച് മഴക്കാലത്ത് ഈ പ്രശ്നത്തിന്റെ വ്യാപ്തി വര്‍ദ്ധിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥ നമ്മുടെ മുഴുവന്‍ യാത്രയെയും സാരമായി ബാധിക്കും. ഇവിടെയാണ് കാര്‍ ഫ്രഷ്‌നെറുകളുടെ ആവശ്യം. കാര്‍ സീറ്റിന്റെ ഇടയിലും ഡാഷ്‌ബോഡിലും ഇവ എളുപ്പത്തില്‍ ഘടിപ്പിക്കാവുന്നതാണ്. മിക്ക കാര്‍ ഫ്രഷ്‌നറുകളും എസ്സന്‍ഷ്യല്‍ ഓയിലിന്റെ ഗുണങ്ങളാല്‍ നിര്‍മ്മിച്ചത് കൊണ്ട് തന്നെ ഇവ നീണ്ട നേരത്തെ സുഗന്ധം ഉറപ്പാക്കുന്നു.

വിപണികളിലെ മികച്ച ഡ്രൈയിംഗ് റാക്കുകള്‍ പരിചയപ്പെടാം

മഴക്കാലത്ത് വസ്ത്രങ്ങള്‍ ഉണക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പലപ്പോഴും കിടപ്പുമുറികളും ബാല്‍ക്കെണികളും അയലുകള്‍ കൊണ്ട് നിറഞ്ഞിരിക്കും. വസ്ത്രങ്ങള്‍ ഉണക്കാന്‍ സ്ഥല പരിമിതി നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍ ഡ്രൈയിംഗ് റാക്കുകള്‍ വാങ്ങാം. വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാനാകുന്ന മികച്ച ഡ്രൈയിംഗ് റാക്കുകളുണ്ട്. ഉപയോഗം കഴിഞ്ഞാല്‍ മടക്കി വയ്ക്കാനാകുന്നതുമാണ്.

സ്‌കിന്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ ശേഖരം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സീസണ്‍ മാറുമ്പോള്‍ ചര്‍മ്മ സംരക്ഷണത്തിന്റെ മാനങ്ങളും മാറി വരുന്നുണ്ട്. പ്രത്യേകിച്ച് മറ്റു കാലവസ്ഥയെക്കാളും മഴക്കാലത്ത് ചര്‍മ്മത്തെ വളരെയധികം സംരക്ഷിക്കേണ്ടതായുണ്ട്. ചര്‍മ്മം എളുപ്പത്തില്‍ വരണ്ടു പോകുകയും അതിനോടൊപ്പം സ്വാഭാവിക തിളക്കം നഷ്ടെപ്പെടുകയും ചെയ്യാറുണ്ട്. ഈ പ്രശ്നങ്ങള്‍ മറിക്കടക്കാനായി മികച്ച വിന്റര്‍കെയര്‍ സ്‌കിന്‍ കെയര്‍ പ്രോഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാം. മോയിച്ചുറൈസര്‍, ലിപ്പ് ബാം, ഹാന്‍ഡ് ക്രീം എന്നിവ പോലുളളവ ലിസ്റ്റില്‍ തീര്‍ച്ചയായയും ഉള്‍പ്പെടുത്താം

വിന്റര്‍ വെയറുകള്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സീസണ്‍ മാറുന്നതിനോടൊപ്പം വസ്ത്രധാരണത്തിന്റെ ട്രെന്‍ഡും മാറിവരുന്നത് നാം സ്ഥിരം കണ്ടുവരുന്ന കാര്യങ്ങളാണ്. പ്രത്യേകിച്ച് മഴക്കാലത്താണ് ഈ ട്രെന്‍ഡില്‍ വലിയ മാറ്റങ്ങള്‍ വരുന്നത്. കട്ടിയുള്ള കമ്പിളി വസ്ത്രങ്ങളുടെ പ്രാധാന്യവും ഈ സമയത്ത് വര്‍ദ്ധിക്കുന്നു. സൗകര്യപ്രദമായ ഫാബ്രിക്കിലും, ഫ്രണ്ട് പോക്കറ്റ്, ലോങ്ങ് സ്ലീവ് എന്നീ സവിശേഷതകളുള്ള ഇത്തരം വസ്ത്രങ്ങള്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്. പെട്ടെന്ന് ധരിക്കാനും എവിടെയും കൊണ്ട് നടക്കാനും സാധിക്കുന്നത് കൊണ്ട് തന്നെ ഇവയ്ക്ക് ഡിമാന്റേറെയാണ്. ഇപ്പോള്‍ തന്നെ മികച്ച വിന്റര്‍ വെയറുകള്‍ പര്‍ച്ചേസ് ചെയ്യാം.

Content Highlights: amazon great Indian festival winter essentials

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented