amazon
ഉത്പന്നങ്ങള്‍ക്ക് വീണ്ടും ഗംഭീര ഓഫറുകളുമായി ആമസോണ്‍. പ്രൈം-ഡേ സെയില്‍ കഴിഞ്ഞ് ആഴ്ചകള്‍ക്ക് ശേഷമാണ് വീണ്ടും മികച്ച ഓഫറുകളുമായി ആമസോണ്‍ എത്തുന്നത്. ആഗസ്റ്റ് 6 മുതല്‍ 10 വരെയാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവല്‍ സെയില്‍. സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന സെയിലില്‍ ഉത്പന്നങ്ങള്‍ക്കെല്ലാം വമ്പിച്ച ഓഫറുകളാണുളളത്. പ്രൈം മെമ്പേഴ്സിന് സെയിലില്‍ നേരത്തേ പ്രവേശനം ലഭിക്കും.
സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്, ഹോം അപ്ലയന്‍സുകള്‍, ഫാഷന്‍, മേക്കപ്പ് ഉത്പന്നങ്ങള്‍, ഫര്‍ണിച്ചറുകള്‍ എന്നിവയെല്ലാം മികച്ച ഓഫറില്‍ ആമസോണില്‍ നിന്ന് വാങ്ങാം. പ്രമുഖ ബ്രാന്‍ഡുകളിലുളള ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. സെയിലില്‍ പുത്തന്‍ ഉത്പന്നങ്ങളുടെ വിശാലമായ ശേഖരമാണുളളത്. വിപണികളില്‍ പുതുതായി അവതരിപ്പിക്കപ്പെട്ട സ്മാര്‍ട്ട് വാച്ചുകള്‍, ഹെഡ്ഫോണുകള്, സ്മാര്‍ട്ട്ഫോണുകള്‍, ഹോം അപ്ലയന്‍സുകള്‍ എന്നിവ ഓഫറില്‍ സ്വന്തമാക്കാം.
ഫാഷന്‍ വിഭാഗത്തില്‍ ഉത്പന്നങ്ങള്‍ക്ക് 80% വരെ ഓഫറുകളുണ്ട്. ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍ക്ക് 70% ഓഫറുകളും ഇലക്ട്രോണിക് ആക്സസറീസുകള്‍ക്ക് 75% ഓഫറുകളുമുണ്ട്. സ്മാര്‍ട്ട്ഫോണുകള്‍ ഗംഭീര ഓഫറുകളില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ്സ് ഉപയോഗിച്ചുളള സേവനങ്ങള്‍ക്ക് 10% വിലക്കിഴിവുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..