ഗാര്‍ഡനിങ്ങ് ഉല്‍പ്പന്നങ്ങള്‍ക്ക് ഓഫര്‍; ഓൺലൈനായി വാങ്ങാം ആമസോണ്‍ ഫ്രീഡം സെയിലില്‍


amazon

വീടിനെന്നും പ്രകൃതിയുടെ കയ്യൊപ്പുള്ളത് നല്ലതാണ്. മനുഷ്യനും പ്രകൃതിയും പരസ്പര പൂരകമായ ഘടകങ്ങളാണ്. അതുകൊണ്ട് തന്നെ ഇവ ഒന്നിനോടൊന്ന് സമരസപ്പെട്ടിരിക്കുന്നു. ഒരു ചെറിയ മണിപ്ലാന്റെങ്കിലുമില്ലാത്ത വീടുകള്‍ വിരളമാണ്. വീടുകളില്‍ മാത്രമോ ഓഫീസുകളില്‍ പോലും ചെറിയ ചെടികളുടെ ശേഖരം കാണാവുന്നതാണ്. ചെടികള്‍ വെച്ചു പിടിപ്പിക്കുന്നത് വലിയ ഗുണങ്ങളാണ് പ്രധാനം ചെയ്യുന്നത്വീടുകളില്‍ ഇത്തരത്തില്‍ ഗാര്‍ഡനിങ്ങ് തുടങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നോ. എങ്കില്‍ ഇതാ ആമസോണ്‍ നിങ്ങള്‍ക്കായി അതിനവസരമൊരുക്കുന്നു. ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവലില്‍ ഗാര്‍ഡനിങ്ങ് നീഡ്സ് വിഭാഗത്തില്‍ 50 ശതമാനം വരെ ഓഫറുകള്‍.

ആമസോണ്‍ ഫ്രീഡം ഫെസ്റ്റിവല്‍ ഓഫറുകളറിയാന്‍ ക്ലിക്ക് ചെയ്യുക

ഇന്‍ഡോര്‍ പ്ലാന്റുകളുടെ ഓഫറുകളറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്‍ഡോര്‍ പ്ലാന്റുകള്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പെട്ടെന്ന് വളരുന്ന ചെടികള്‍ തിരഞ്ഞെടുക്കുന്നത്. ടോക്സിനുകളെ അകറ്റി വായു ശുദ്ധീകരിച്ച് ശരിയായ ഓക്സിജന്‍ നിലനിര്‍ത്തുന്ന പല ഇന്‍ഡോര്‍ പ്ലാന്റുകളും വിപണിയിലുണ്ട്. മാത്രമല്ല വളരെയധിക കാലം വെള്ളമില്ലാതെ അതിജീവിക്കാനും ചില ചെടികള്‍ക്ക് സാധിക്കും. അതേ സമയത്ത് വളരാന്‍ നനഞ്ഞ മണ്ണ് വേണ്ടുവോളം വേണ്ട ചെടികളുമുണ്ട്. ഹോമല്‍ഡിഫൈഡ്, ബെന്‍സേന്‍ പോലുള്ള ഗൃജനമായ കെമിക്കലുകളെയും ഗണ്യമായി കുറയ്ക്കുന്നു. ഹാങ്ങിങ്ങ് ഗാര്‍ഡനുകള്‍ കൂടുതല്‍ താത്പര്യമുള്ളവര്‍ അത്തരത്തിലുള്ള ചെടികള്‍ വാങ്ങാവുന്നതാണ്. ബോസ്റ്റോണ്‍ ഫേണ്‍, അലോവേര, സ്നേക്ക് പ്ലാന്റ്, പോത്തോസ്, ജെയിഡ് പ്ലാന്റ്, ബോണ്‍സായി, ബാംബൂ പ്ലാന്റ് എന്നിങ്ങനെ പല വ്യത്യസ്ത ഇന്‍ഡോര്‍ പ്ലാന്റുകളില്‍ നിന്ന് നിങ്ങള്‍ക്കിഷ്ടമുള്ളത് തിരഞ്ഞെടുക്കാം

ഡെക്കറേറ്റീവ് പ്ലാന്ററുകളുടെ ശേഖരം കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക

ചെടികള്‍ നടുമ്പോള്‍ അവയെ കൂടുതല്‍ ആകര്‍ഷമാക്കാന്‍ പ്ലാന്ററുകള്‍ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. പലര്‍ക്കും ആ കാര്യത്തില്‍ വ്യത്യസ്ത അഭിരുചികളാണല്ലോ. ചിലര്‍ക്ക് പ്ലാന്റിക്ക് സെറ്റുകളാണിഷ്ടമെങ്കില്‍ ചിലര്‍ക്ക് പ്ലാന്റിങ്ങ് പോട്ടുകളാണ്. പല ഡിസൈനുകളില്‍ നവീകരിച്ച തരത്തില്‍ ഇവ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഗാര്‍ഡനിങ്ങ് വിഭാത്തിലെ പ്രമുഖ ബ്രാന്‍ഡായ ട്രസ്റ്റ് ബാസ്‌ക്കറ്റ് ഡെക്കറേറ്റീവ് പ്ലാന്ററുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളാണ് അവതരിപ്പിക്കുന്നത്. റെക്ക്റ്റാങ്കുലര്‍ ഇന്‍ഡിഗോ ഗാലവനൈസ്ഡ് മെറ്റല്‍ പ്ലാന്റ് സ്റ്റാന്‍ഡുകള്‍, ത്രീ സ്റ്റെപ്പ് മള്‍ട്ടിപ്പിള്‍ പോട്ട് സ്റ്റാന്റുകള്‍, സിങ്കിള്‍ പോട്ടുകള്‍, ലാന്‍ഡാന പ്ലാന്റര്‍ സ്റ്റാന്‍ഡ്, ജല്‍സ പ്ലാന്‍ഡര്‍ സ്റ്റാന്റ്, എന്നിവയില്‍ നിന്നും നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാം

ഗാര്‍ഡനിങ്ങ് ടൂളുകള്‍ ഓഫറില്‍ വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

ഗാര്‍ഡനിങ്ങ് ശരിയായി ചെയ്ത് തുടങ്ങുമ്പോള്‍ തന്നെ അവ ശരിയായി ചെടികള്‍ ശരിയായി വെച്ചുപ്പിടിപ്പിക്കാനും കലോചിതമായി അവ റീപ്ലാന്റിങ്ങ് പോലുള്ളവ ചെയ്യാനും ഗാര്‍ഡനിങ്ങ് ടൂളുകള്‍ അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം ചില ടൂളുകളുടെ അഭാവത്തില്‍ ചെടികള്‍ വെച്ചു പിടിപ്പിക്കുന്നത് കൃത്യമാവാതെ അവയ്ക്ക് നിലനില്‍പ്പ് ഇല്ലാതെ പോകാറുണ്ട്. അത് ഒഴിവാക്കാന്‍ ഗാര്‍ഡനിങ്ങ് ടൂളുകള്‍ പര്‍ച്ചേസ് ചെയ്യാം.ട്രവല്‍, ഹാന്‍ഡ് കള്‍ട്ടിവേറ്റര്‍, ഹാന്‍ഡ് വീഡര്‍ പോലുള്ള ടുളുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. ഇതില്‍ തന്നെ ട്രസ്റ്റ് ബാസ്‌ക്കറ്റ് കോമ്പോ സെറ്റുകള്‍ അവതരിപ്പിക്കുന്നുണ്ട്. ചെറുതും വലുതുമായ ട്രോവല്‍, എര്‍ത്ത് ആങ്കിള്‍, ഹാന്‍ഡ് കള്‍ട്ടിവേറ്റര്‍, ഹാന്‍ഡ് ഫോര്‍ക്ക്, ഹാന്‍ഡ് വീഡര്‍, ജംബോ, മഡ് ഫിങ്കര്‍ എന്നി ഉപകരണങ്ങള്‍ നിങ്ങളുടെ ബഡ്ജറ്റില്‍ തുച്ഛമായ നിരക്കില്‍ വിപണിയിലുണ്ട്.

ഇറിഗേഷണല്‍ കിറ്റ് വാങ്ങാനിവിടെ ക്ലിക്ക് ചെയ്യുക

വിത്തുകള്‍ വിതയ്ക്കുമ്പോഴും ചെടികള്‍ നട്ടുപ്പിടിപ്പിക്കുമ്പോഴും ചെയ്യുമ്പോള്‍ അതിനോടൊപ്പം തന്നെ അവയക്കായുള്ള പരിപാലനവും ഉറപ്പാക്കണം. പരിസ്ഥിതി ദിനങ്ങളില്‍ മാത്രം മരങ്ങളെയും ചെടികളെയും ഓര്‍ക്കുന്ന അവസ്ഥ ഉണ്ടാകാന്‍ പാടില്ല. അവയ്ക്ക് സമയോചിതമായി വെള്ളം ഒഴിക്കാനും ത്വരിഗതിയിലുള്ള വളര്‍ച്ചയുറപ്പാക്കാന്‍ വളങ്ങള്‍ ഇട്ടു കൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കാം. കോമ്പോസ്റ്റുകള്‍, മള്‍ട്ടി പര്‍പ്പസ് ഫെര്‍ട്ടിലൈസര്‍, സോയില്‍ മിക്സ്, ഓള്‍ പര്‍പ്പസ് ന്യൂട്രിയന്റ് ഫീഡ്സ്, ബോണ്‍ മീല്‍, കോമ്പോസ്റ്റ് മേക്കര്‍, നീം ഓയില്‍, ഫ്ളവര്‍ ബൂസ്റ്റര്‍ പോലുള്ളവയുടെ കമനീയ ശേഖരം ആമസോണ്‍ പ്രൈം ഡേ സെയിലില്‍ ആകര്‍ഷകമായ ഓഫരില്‍ അവതരിപ്പിക്കുന്നു. കൂടാതെ എല്ലാ തരത്തിലുള്ള ഭക്ഷ്യാവശിഷ്ടങ്ങളെ വളമാക്കാനുള്ള കോമ്പോസ്റ്റ് ബിന്നുകള്‍ക്കും വമ്പിച്ച ഓഫറുകള്‍.

വിത്തുകളുടെ ശേഖരം കാണാനായിവിടെ ക്ലിക്ക് ചെയ്യുക

ഗാര്‍ഡിനിങ്ങിനായി ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് ആവശ്യത്തിനുള്ള വിത്തുകള്‍. ഓരോരുത്തര്‍ക്കും ഓരോ തരത്തിലുള്ള ചെടികളോടും പൂക്കളോടുമായിരിക്കുമല്ലോ കൂടുതല്‍ താത്പര്യം. അതുകൊണ്ട് തന്നെ അത്തരം താത്പര്യത്തില്‍ നിന്ന് വിത്തുകള്‍ തിരഞ്ഞെടുക്കാം. പല പച്ചക്കറികളുടെയും പഴങ്ങളുടെയും, പൂക്കളുടെയും പോലുള്ളവയുടെ വിത്തുകള്‍ കോമ്പോ ഓഫറുകള്‍ ആമസോണ്‍ അവതരിപ്പിക്കുന്നു. കൂടാതെ ഇവയെ നടാനും പരിപാലിക്കാനുമൊക്കെ ഇന്‍സ്ട്രക്ഷന്‍ മാനുവലുകളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഉടന്‍ പര്‍ച്ചേസ് ചെയ്യൂ.

Content Highlights: amazon great freedom festival 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


Shikhar Dhawan to lead India odi team against South Africa sanju samson in

1 min

സഞ്ജു ടീമില്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

Oct 2, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022

Most Commented