amazon
ഈ വര്‍ഷമെങ്കിലും ഇതൊക്കെ ചെയ്യണം ചെയ്യരുത് എന്ന് തീരുമാനങ്ങള്‍ എടുക്കുന്നവരാണ് ഓരോരുത്തരും. ജീവിതശൈലികളില്‍ ശരിയായ മാറ്റങ്ങള്‍ കൊണ്ടു വരികയെന്നതായിരിക്കും ആദ്യത്തെ തീരുമാനം. ഇത്തരത്തില്‍ എടുക്കുന്ന തീരുമാനങ്ങളില്‍ വളരെ പ്രധാനപ്പെട്ടൊന്നായിരിക്കും ജിമ്മില്‍ പോകുന്നത്. എന്നിരുന്നാലും ജിമ്മില്‍ പോകാതെ തന്നെ വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യാനാഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും കുറച്ച് ഉല്‍പ്പന്നങ്ങള്‍ വാങ്ങണം. ആമസോണില്‍ ഗെറ്റ് ഫിറ്റ് ഡെയ്സാണ്. ഉത്പന്നങ്ങള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. വരൂ വീട്ടില്‍ ജിം ഒരുക്കാന്‍ വാങ്ങേണ്ട ചില ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാം.
വീട്ടില്‍ ജിം ഒരുക്കാന്‍ പ്രധാനമായും വേണ്ടവയാണ് ജിം എക്യുപ്പ്മെന്റുകള്. ഫിറ്റ്നസ് എക്യുപ്മെന്റുകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഗുണനിലവാരത്തില്‍ ഒട്ടും വിട്ടുവീഴ്ചകള്‍ വരുത്തരുത്. അതേ സമയം തന്നെ ബഡ്ജറ്റില്‍ ഒതുക്കാനും ശ്രദ്ധിക്കണം. ഉല്‍പ്പന്നത്തിന്റെ വിലയും ഈടുനില്‍പ്പും മാത്രം കണക്കിലെടുക്കാതെ വൈദ്യുതി ബില്ലിനെ പറ്റിയും ആകുലപ്പെടേണ്ടതുണ്ട്. അതൊക്കെ മനസ്സില്‍ വെച്ച് പര്‍ച്ചേസ് ചെയ്യാം. ഇത്തരം എക്യുപ്മെന്റുകള്‍ ശരീരത്തിന് മുഴുവനും വ്യായാമത്തിന്റെ ഗുണങ്ങളെത്തിക്കാന് സഹായിക്കുന്നു. എകസസൈസ് ബൈക്കുകള്‍, ട്രെഡ്മില്ലുകള്‍, സ്റ്റെപ്പ് മെഷീന്, എലിപ്പ്ടിക്കല് ട്രെയിനര്‍, പെഡല്‍ എക്സസൈസര്‍, റോയിങ്ങ് മെഷീന്, വൈവബ്രേഷന് പ്ലാറ്റ്ഫോം മെഷീനുകള്‍ ഇതിനായി പര്‍ച്ചേസ് ചെയ്യാം.
കയ്യിലെ പേശികളെ മെച്ചപ്പെടുത്താനാണ് നിങ്ങളുടെ വര്ക്കൗട്ടെങ്കില് തീര്‍ച്ചയായും വാങ്ങേണ്ടൊന്നാണ് ഡംബെലുകള്‍. ഒരു ഫിറ്റ്നസ് സെക്ഷനില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ സ്വന്തമായി ട്രെയിന്‍ ചെയ്യാന്‍ സഹായിക്കുന്നു. ഇവ തുരുമ്പു വരാതെ വളരെയധികകാലം നീണ്ടു നില്ക്കും. 3 kg, 2kg, 2.5kg എന്നിങ്ങനെ വിവിധ വെയിറ്റ് പ്ലെയിറ്റുകളും ഡംബെല്‍ റോഡുകളുമടങ്ങുന്ന സെറ്റ് വാങ്ങാം. വര്‍ക്കൗട്ടിന്റെ തീവ്രത അനുസരിച്ച് ഡംബെല്ലുകളുടെ വെയിറ്റ് നിര്‍ണ്ണയിക്കാവുന്നതാണ്.
സൈക്കിളോടിക്കാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്. റോഡുകളിലും ഇടവഴികളിലും മലമുകളിലുമൊക്കെ സൈക്കിളോടിച്ച് പോകാന്‍ രസമാണ്. സൈക്കിളില്‍ ജോലിക്ക് പോകുന്നവരും കുറച്ചു പേരെങ്കിലുമുണ്ട്. പക്ഷേ സൈക്കിളിങ്ങ് വലിയ ചിലവില്ലാത്ത വ്യായമ രീതിയും കൂടെയാണെന്ന് മറക്കണ്ട. വെറും അഞ്ചു മുതല്‍ 10 മി്നിറ്റ് വരെ സൈക്കിള്‍ ചവിട്ടുമ്പോള്‍ എണ്ണമറ്റ ഗുണങ്ങളാണ് ലഭിക്കുന്നത്. ദിവസേനേ ഇത്രയും നേരം സൈക്കിളിങ്ങിനായി മാറ്റി വെക്കും എന്ന തീരുമാനം തന്നെ ഓരോരുത്തരും ആരോഗ്യവാന്മാരാക്കി മാറ്റും.
ഒരേ രീതിയിലുള്ള വ്യായാമ മുറകള്‍ പലപ്പോഴും മടുപ്പുളവാക്കതും. ഇത്തരത്തിലുള്ള മടുപ്പ് തീര്‍ത്തും വ്യായാമം ചെയ്യാത്ത അവസ്ഥയിലേക്കും എത്തിക്കാറുണ്ട്. ഇത് ശരീരത്തിന് തീരെ നല്ലതല്ല. വ്യായാമം കൂടുതല്‍ രസകരമാക്കാന്‍ കഠിന പ്രവര്‍ത്തനങ്ങള്‍ വിട്ട് ഒരു ദിവസമെങ്കിലും സ്പോര്ട്ട്സിലോട്ട് തിരിയാം. മൈതാനത്തിറങ്ങി ഓടിക്കിതച്ച് ക്രിക്കറ്റ് ഫുഡബോള്‍ ബാഡ്മിന്റണ്‍ പോലുള്ള കായിക പ്രവര്ത്തികളിലേര്പ്പെടാം. ഇത്തരത്തില്‍ സ്പോര്‍ട്ട്സ് ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ ഓഫറുകളിലാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്.
കഠിനമായ പ്രവര്‍ത്തികള്‍ മാത്രമല്ല വ്യായാമം. മനസ്സിനും ശരീരത്തിനു ഉന്മേഷം നല്കുന്ന ചെറിയ ചെറിയ പ്രവര്‍ത്തനങ്ങള്‍ പോലും വ്യായാമമാണ്. അവയില്‍ പ്രധാനപ്പെട്ടൊന്നാണ് യോഗ. ഇവയുടെ ഖ്യാതി കാലകാലങ്ങളായി കൈമാറ്റം ചെയ്യപ്പെട്ടവയാണ്. അത്രമേലുണ്ട് യോഗയുടെ ഗുണങ്ങള്‍. മനസ്സും ശരീരവും പൂര്‍ണ്ണമായും യോഗയ്ക്കായി ഒരുക്കുന്നത് പോലെ തന്നെ വേണ്ട ആസ്സസ്സറികളും ഓഫറില്‍ വാങ്ങാം. യോഗ മാറ്റ്, യോഗ വെയര്‍, യോഗ ബ്ലോക്ക് എന്നിവയ്ക്ക് മികച്ച ഓഫറുകളുണ്ട്.
സ്മാര്‍ട്ട് വാച്ചുകള്‍ കൊണ്ട് പലതുണ്ട് ഗുണങ്ങള്‍. ഇവ ഏറ്റവും കൂടുതല്‍ ഉപകാരപ്രദമാകുന്നത് ഫിറ്റ്നസിന്റെ കാര്യത്തിലാണ്. എത്രത്തോളം വര്‍ക്കൗട്ട് ചെയ്തു, എത്ര ദൂരം താണ്ടി, കാലറിയുടെ അളവ്, ഹൃദയമിടിപ്പിന്റെ തോത് എന്നിവ ശരിയായി അറിയാന്‍ ഇവ വളരെ അധികം സഹായിക്കുന്നുണ്ട്. കൂടാതെ ഇവ ഫാഷനിലും മികച്ച ക്ലാസ്സി ഉല്‍പ്പന്നമാണ്.
ജിമ്മില്‍ പോകുമ്പോഴും ഫാഷനില്‍ ഒട്ടും വിട്ടു വീഴ്ച ചെയ്യാത്തവരാണ് പലരും. അതുകൊണ്ട് തന്നെയാണ് ജിം വെയറുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറെയാണ്. പല തരത്തിലും വ്യത്യസ്ത മെറ്റീരിയലിലും ഇവ വിപണിയില്‍ അവതരിപ്പിക്കുന്നു. മാത്രമല്ല ജിം വെയര്‍ സെറ്റില്‍ തന്നെ വളരെ വിപുലമായ ശേഖരമുണ്ട്. ലൂസ് ഫിറ്റ് സ്ലിം ഫിറ്റ് മീഡിയം ഫിറ്റ് എന്നിങ്ങനെ വിവിധ തരത്തിലുമുണ്ട്. പണ്ട് തൊട്ടേ തന്നെ ഫിറ്റ്നസ് വെയറുകളില്‍ ഏറ്റവും പ്രമുഖമായ ട്രാക്ക് സ്യൂട്ടുകള്‍ മുതല്‍ മോഡേണ്‍ ജിം വെയറുകള്‍ വരെ വിപണിയിലുണ്ട്.
Content Highlights: amazon get fit days offer for gym equipment and accessories
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..