amazon
വസ്ത്രങ്ങള്‍ വൃത്തിയോടെ ധരിക്കാന്‍ അവ തേച്ചു മിനുക്കി ഇടുന്നത് വളരെ ആവശ്യമാണ്. പണ്ട് ഇസ്തിരി പെട്ടിയില്‍ ചിരട്ട കത്തിച്ച് വസ്ത്രങ്ങള്‍ അയണ്‍ ചെയ്യുന്നതില്‍ നിന്ന് ഇലക്ട്രിക്ക് അയണ്‍ ബോക്സിലേക്ക് സഞ്ചരിച്ച് കാലങ്ങള്‍ പിന്നിടുന്നു. അതില്‍ നിന്ന് കുറേയധികം മുന്നോട്ട പോയി ഇതേ ആവശ്യത്തിനായി വേറെ ഉല്‍പ്പന്നങ്ങളും വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് ശൈത്യ കാലത്ത് വളരെ തണുപ്പ് കൂടുതലുള്ള സമയങ്ങളില്‍ വസ്ത്രങ്ങള്‍ വാമായി ധരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി തീര്‍ച്ചയായും വാങ്ങേണ്ടൊന്നാണ് ഗാര്‍മെന്റ് സ്റ്റീമറുകള്‍. ഹാന്‍ഡില്‍ ചെയ്യാന്‍ വളരെ എളുപ്പവും കൊണ്ടു നടക്കാനും അനുയോജ്യമായതാണ്. വ്യത്യസ്ത ഫാബ്രിക്കുകളില്‍ ഉപയോഗിക്കാന്‍ സ്റ്റീം അഡ്ജസ്റ്റ് ചെയ്യാവുന്ന ഓപ്പ്ഷനും ഇവയിലുണ്ട്. വിപണിയില്‍ പല വിലയിലും മികച്ച പോര്‍ട്ടബിള്‍ ഗാര്‍മെന്റ് സ്റ്റീമറുകള്‍ അവതരിപ്പിക്കുന്നുണ്ട്.
ഉഷ വിപണിയിലെ തന്നെ മികച്ച ബ്രാന്‍ഡാണ്. പര്‍പ്പിള്‍ വെള്ള കലര്‍ന്ന നിറത്തിലാണ് ഈ പോര്‍ട്ടബിള്‍ ഗാര്‍മെന്റുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. 28.8*13.3*12.5 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണത്തിലും 920 ഗ്രാം ഭാരത്തിലുമുള്ളയിവ ഓണ്‍ലൈന്‍ വിപണിയില്‍ മികച്ച ഗാര്‍മന്റ് സ്റ്റീമറാണിവ. ഫഌക്സിബിള്‍ മൂവ്മെന്റ് ഉറപ്പാക്കാന്‍ ഈ പോര്‍ട്ടബിള്‍ ഗാര്‍മെന്റ് സ്റ്റീമറുകള്ക്ക് 1.8 m ലോങ്ങകോര്ഡും 360 ഡിഗ്രി റൊട്ടേറ്റബിളുമാണ്. ഡീറ്റാച്ചബിള് ഫാബ്രിക്ക് ബ്രഷുകളോടു കൂടിയ ഇവയ്ക്ക് ഓണ്‍ ഓഫ് ഫണ്ക്ഷനുമുണ്ട്.
892 ഗ്രാം ഭാരവും 12.8*38*15 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണവുമുള്ള പോര്‍ട്ടബിള്‍ ഗാര്‍മെന്റ് സ്റ്റീമറുകളാണ് ഫിലിപ്പ്സ് അവതിപ്പിക്കുന്നത്. 22g/മിന് റേറ്റില്‍ 99.99% ബാക്ടീരിയെയ അകറ്റാന്‍ സഹായിക്കുന്ന യൂണിഫോം സ്റ്റീമാണ് ഫിലിപ്പ് ഗാര്‍മെന്റ് സ്റ്റീമറുകള്ക്കുള്ളത്. വളരെ ഭാരം കുറഞ്ഞ കോമ്പാക്ട് ഡിസൈനുള്ള ഇവയ്ക്ക് 70ml ഡീറ്റാച്ചബിള് വാട്ടര്‍ ടാങ്കുമുണ്ട്.
ഓണ്‍ ആന്റ് ഓഫ് അഡ്ജസ്റ്റബിള് സ്റ്റീം സെറ്റിങ്ങുള്ള പോര്‍ട്ടബിള്‍ ഗാര്‍മെന്റ് സ്റ്റീമറുകളാണ് ബ്ലാക്ക്+ടെക്കര്‍ വിപണിയില്‍ അവതരിപ്പ്ക്കുന്നത്. യൂണിവേഴ്സല്‍ ബോട്ടില്‍ ഹോള്‍ഡറും ലോക്കബിള്‍ സ്റ്റീം ബട്ടണും ഇവയുടെ മറ്റു സവിശേഷകളില്‍ പെടുന്നു. കൂടാതെ 21/gm മിന് കണ്ട്യുന്യുവസ് സ്റ്റീം ഔട്ട്പുട്ടും ഇവ വാഗ്ദാനം ചെയ്യുന്നുണ്ട്. പോര്‍ട്ടബിലിറ്റി, ആന്റി-കാല്‍ക് ഫംഗ്ഷന്, ദീര്‍ഘകാല ഈടുനില്‍പ്പ്, മികച്ച പെര്‍ഫോമെന്‍സ് എന്നിവയൊക്കെ ഇവയുടെ പ്രധാന സവിശേഷകളാണ്.
10*10*10 സെന്റീമീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ അവതരിപ്പിക്കുന്ന മികച്ച ഗാര്‍മെന്റ് സ്റ്റീമറുകളാണ് വിസ്ടെക്കിന്റേത്. ആകര്‍ഷകമായ വെള്ള നിറത്തിലവതരിപ്പക്കുന്ന ഇവയ്ക്ക് 300ml റിമൂവബിള്‍ വാട്ടര്‍ ടാങ്കും വണ്‍ ടച്ച് സ്റ്റീം റിലീസ് ഫണ്ക്ഷനനുമിവയ്ക്കുണ്ട്. വളരെ ഭാരം കുറഞ്ഞതും, കോമ്പാക്ട് ഡിസൈനും, ഉയര്‍ന്ന പെര്‍ഫോമെന്‍സും ഇവയുടെ പ്രധാന സവിശേഷതകളാണ്.
Content Highlights: amazon garment steamer
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..