വീടിനുള്ളില്‍ സ്ഥലം ലാഭിക്കാം; സോഫ കം ബെഡ്ഡുകള്‍ മികച്ച ഓഫറില്‍ വാങ്ങൂ


.

വീടിനുള്ളില്‍ സ്ഥലം ലാഭിക്കാനായി നമ്മള്‍ ചെയ്യാത്തതായി ഒന്നുമില്ല. അതുകൊണ്ട് വളരെ ശ്രദ്ധിച്ചായിരിക്കും ഓരോ ഉള്‍പ്പന്നങ്ങളും വീട്ടിലേക്ക് വാങ്ങുന്നത്. നമ്മുടെ ഓരോരുത്തരുടെയും ചിന്ത കുറഞ്ഞ സ്ഥലത്തില്‍ വീട്ടില്‍ അധികമായി എന്തൊക്കെ ഉള്‍പ്പെടുത്താമെന്നതാണ്. അതിനൊരു പ്രതിവിധിയാണ് സോഫ കം ബെഡ്ഡുകള്‍. ഒരേ സമയം സോഫയായും മെത്തയായും ഉപയോഗിക്കാവുന്നതു കൊണ്ട് തന്നെ നിങ്ങള്‍ക്ക് എവിടെയും അനായാസമായി ഇവ സ്ഥാപിക്കാവുന്നതാണ്. നിങ്ങളുടെ ബഡ്ജറ്റും വീടിനുള്ളലെ സ്ഥലവും ഒരുപോലെ ലാഭിക്കാന്‍ ഇവ നിങ്ങളെ സഹായിക്കും. മാത്രമല്ല അതിഥികളെ സന്തോഷിപ്പിക്കാനും ഇവ ധാരാളമാണ്. ലിവിങ്ങ് റൂമിലും ബെഡ് റൂമിലും ഇവ ഒരുപോലെ ഉപയോഗിക്കാനാവും. 4000 രൂപയ്ക്ക് താഴെ ലഭിക്കുന്ന മികച്ച സോഫ കം ബെഡുകള്‍ പരിചയപ്പെടാം :

1. ഡോക്ടര്‍ സ്മിത്ത് സോഫ കംസ് ബെഡ് ഫോര്‍ ഹോം : click here to buy

നിങ്ങളുടെ ലിവിങ്ങ് റൂമിനും ബെഡ് റൂമിനും ഒരുപോലെ അനുയോജ്യമാണ് ഈ സോഫാ കം ബെഡ്ഡുകള്‍. 36 ഇഞ്ച് നീളവും, 27 ഇഞ്ച് വീതിയുമാണ് ഇവയ്ക്കുള്ളത്. ഇവയുടെ പ്രത്യേകത ഇരിക്കാനും കിടക്കാനും ഒരുപോലെ സൗകര്യം പ്രദമെന്നത് തന്നെയാണ്. മികച്ച ഗുണമേന്മയിലുള്ള മൃദുവായ ഫോമിലും, ഫാബ്രിക്കും കൊണ്ട് നിര്‍മ്മിച്ചത് കൊണ്ട് തന്നെ ഇവ തികച്ചും സോഫ്റ്റാണ്. മാത്രമല്ല ഇവ 100 ശതമാനം ഓര്‍ഗാനിക്ക് ജൂട്ടിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ഇവയടോടൊപ്പം കുഷ്യനുകളും സൗജന്യമായി ലഭിക്കുന്നുണ്ട്. കറുപ്പ്, നീല, ഗോള്‍ന്‍, കാപ്പിപ്പൊടി, ഗ്രേ, ചുവപ്പ് എന്നീ നിറങ്ങളിലും ഇവ വിപണിയില്‍ ലഭ്യമാണ്.

2. സ്റ്റൈല്‍ ക്രോം വാഷബിള്‍ കവര്‍ ഫോള്‍ഡബിള്‍ സോഫ കം ബെഡ് മാട്രസ്സ് : click here to buy

രണ്ടു തലയിണയോടു കൂടിയ സോഫ കം ബെഡുകളാണിവ. ഉയര്‍ന്ന തരം ഇപിഇ ഫോമിലും ഫാബ്രിക്കിലുമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ഇവയുടെ ഓര്‍ത്തോപീഡിക്ക് സവിശേഷത നിങ്ങളുടെ നട്ടെല്ലിന് മികച്ച പിന്‍താങ്ങ് നല്‍കുന്നു. ഇവയുടെ കവര്‍ കഴുകി ഉപയോഗിക്കാവുന്നതാണ്. 8 കിലോ ഗ്രാമാണ് ഇവയുടെ ഭാരം. 40 ഇഞ്ച് ഉയരവും, 60 ഇഞ്ച് വിസ്തീര്‍ണ്ണവുമാണിവയ്ക്കുള്ളത്. പത്തുവ്യത്യസ്ത നിറങ്ങളില്‍ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെ നിങ്ങള്‍ക്കിഷ്ടമുള്ള നിറം തിരഞ്ഞെടുക്കാന്‍ സാധിക്കും.

3. പംപം ഇപിഇ + ഫോം സിംഗിള്‍ സീറ്റര്‍ സോഫ കം ബെഡ് : click here to buy

101.6 സെന്റിമീറ്റര്‍ നീളവും, 91.44 സെന്റിമീറ്റര്‍ വീതിയും, 50.8 സെന്റിമീറ്റര്‍ ഉയരവുമാണ് ഇവയ്ക്കുള്ളത്. ഫോം+ഇപിഇ യും ക്രീപ്പ് മെറ്റീരിയലിലുമാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. അതിഥികള്‍ വന്നാല്‍ സൗകര്യപ്രദമായി ഇരിക്കാനായി സോഫയായും നിങ്ങളുടെ ബെഡ്‌റൂമില്‍ ബെഡായും ഇവ ഉപയോഗിക്കാവുന്നതാണ്. ഇവയോടോടൊപ്പം രണ്ട് തലയിണയും സൗജന്യമായി ലഭിക്കുന്നുണ്ട്. കറുപ്പ് നിറത്തിലാണ് ഇവ വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്.

4. ക്ലൗഡിഫൈ മാര്‍ട്ട് സിംഗിള്‍ സീറ്റര്‍ ഫോള്‍ഡിങ്ങ് സോഫ കം ബെഡ് : click here to buy

വളരെ കാലം ഗ്യാരണ്ടിയും ദീര്‍ഘകാല ദൃഢതയുമുറപ്പാക്കുന്നു. ഇവ അനായാസമായി എവിടെയും സ്ഥാപിക്കാവുന്നതാണ്. ഇവയുടെ സിപ്പര്‍ കഴുകി ഉപയോഗിക്കാവുന്നത് കൊണ്ട് തന്നെ വളരെ അധികകകാലം മൃദുവായി സൂക്ഷിക്കാനാകുന്നു. ഒരേ സമയം സോഫയായും, ലോഞ്ചറായും, മെത്തയായും ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വളരെയധികം സ്ഥലം വീട്ടില്‍ ലാഭിക്കാന്‍ സാധിക്കും.

Content Highlights: amazon furniture sofa cum bed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented