.
വേനലില്‍ അത്യാവശ്യമായി നമ്മുടെ വാഡ്‌റോബില്‍ ചേര്‍ക്കേണ്ട ഒന്നാണ് തൊപ്പികള്‍. സൂര്യകിരണങ്ങള്‍ ചര്‍മ്മത്തിനും ആരോഗ്യത്തിനും ഒരുപോലെ ഹാനികരമാണ്. നിങ്ങള്‍ തലയില്‍ തൊപ്പി വെക്കുമ്പോള്‍ അള്‍ട്രാ വയലറ്റ് കിരണങ്ങളില്‍ നിന്നും നിങ്ങളുടെ മുടിയെയും ചര്‍മ്മത്തെയും ഒരുപോലെ സംരക്ഷിക്കുകയാണ്. അതുകൊണ്ടു തന്നെ പ്രായലിംഗഭേദമെന്യേ എല്ലാവര്‍ക്കും ഇവ പ്രിയപ്പട്ടവയാകുന്നു. രാവിലെ നടക്കാന്‍ പോകുമ്പോഴും സാധാരണ പരിപാടികള്‍ക്കുമൊക്കെ ഇത്തരം തൊപ്പികള്‍ ഉപയോഗിക്കാവുന്നതാണ്. പലപ്പോഴും അലങ്കോലമായ തലമുടിയെ താല്‍കാലികമായി മറയ്ക്കാനുമൊക്കെ ഇവ സഹായിക്കുന്നു. വേനലില്‍ അധികം ഉല്‍പ്പന്നങ്ങള്‍ വാങ്ങി കൂട്ടുന്നവരാണല്ലോ നമ്മള്‍. അത്തരത്തില്‍ വളരെ ആവശ്യമായ തൊപ്പിയും പര്‍ച്ചേസ് ചെയ്യാന്‍ മറക്കണ്ട. ഇതാ നിങ്ങള്‍ക്കായി വിപണിയിലെ മികച്ച സണ്‍ ക്യാപ്പുകള്‍ :
1. പ്യൂമ മെന്‍സ് ബെയിസ് ബോള്‍ ക്യാപ്പ് : click here to buy
എല്ലാത്തരം ഔട്ട് ലുക്കിനോടും അനുയോജ്യമായ തൊപ്പിയാണോ നിങ്ങള്‍ തിരയുന്നത് ? എങ്കില്‍ പ്യൂമയുടെ ഈ ക്ലാസ്സിക്ക് ബെയിസ് ബോള്‍ ക്യാപ്പുകള്‍ തന്നെ തിരഞ്ഞെടുക്കൂ. ഇവ ഡിസൈനില്‍ ആര്‍ച്ചീവ് ലോഗോ ലേബല്‍ ക്യാപ്പ് എന്ന പേരെടുത്തവയാണ്. മാത്രമല്ല കോട്ടണ്‍ കൊണ്ടാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്.
2. ഫ്രീ അതോറിറ്റി ക്യാപ്റ്റൻ അമേരിക്ക ബ്ലൂ ക്യാപ്പ് : click here to buy
മാര്‍വല്‍ നായകനായ ക്യാപ്റ്റനെയും ക്യാപ്റ്റന്റെ ഷീല്‍ഡിനെയും അത്ര പെട്ടെന്ന് ആര്‍ക്കും മറക്കാനാവില്ല. അങ്ങനെ മറക്കാത്തവര്‍ക്കായുള്ളതാണ് ക്യാപ്റ്റന്‍ അമേരിക്കയുടെ ലോഗോ പ്രിന്റ് ചെയ്ത ഈ തൊപ്പികള്‍. ചൂടു കൂടിയ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് മികച്ച കൂട്ടാണ് 100 ശതമാനം കോട്ടണില്‍ നിര്‍മ്മിച്ചിട്ടുള്ള ഇവ. വളരെയധികകാലം സൂക്ഷിക്കാനായി മെഷീന്‍ ഉപയോഗിക്കാതെ ഇവ കൈകൊണ്ട് കഴുകുന്നതാണ് ഉചിതം.
3. നൈക്കി മെന്‍സ് ക്യാപ്പ് : click here to buy
സ്മാര്‍ട്ട് ക്ലാസ്സിക്ക് ലുക്കാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ? അത്തരക്കാർക്കാണ് നൈക്കി മെൻസ് ക്യാപ്പ്. ഈ തൊപ്പിയുടെ മധ്യഭാഗത്ത് സ്‌വൂഷ് ലോഗോ പ്രിന്റ് ചെയ്തിട്ടുണ്ട്. എല്ലാ തരക്കാര്‍ക്കും യോജിച്ച രീതിയിലാണ് തൊപ്പി വിപണിയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ട്വില്‍ ഫാബ്രിക്ക് കൊണ്ടാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.
4. അഡിഡാസ് ബെയ്സ്ബോൾ ക്യാപ്പ് : click here to buy
സൂര്യതാപത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്ന ഒരു കവചമായി ഇവ പ്രവര്‍ത്തിക്കും. സൈസ് അഡ്ജസ്റ്റ് ചെയ്യാവുന്ന തരത്തില്‍ ഉള്ള സ്ട്രാപ്പുണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ശരിയായ ഫിറ്റില്‍ ധരിക്കാനാവും. പോളിസ്റ്ററിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. മാത്രമല്ല 50 ശതമാനം യുവി ഫാക്ടറും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: amazon fashion summer cap
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..