വിഷു ആഘോഷങ്ങളില്‍ തിളങ്ങാന്‍ 1000 രൂപയ്ക്ക് താഴെയുള്ള മികച്ച ഡിസൈനര്‍ സാരികള്‍


.

ഇതാ കൊന്ന പൂവിന്റെയും ഒത്തുചേരലിന്റേയും മറ്റൊരു വിഷുക്കാലം കൂടെ വന്നെത്തി. വിഷുക്കണിയെരുക്കി, സദ്യയും മധുരപലഹാരങ്ങളും കൊണ്ടു എല്ലാവരും പാരമ്പര്യത്തെ ചേർത്ത് പിടിച്ച് ആഘോഷമായി തന്നെ വിഷുവിനെ വരവേല്‍ക്കും. അപ്പോള്‍ വസ്ത്രങ്ങളിലും ആ പാരമ്പര്യം തന്നെ നിലനിര്‍ത്തണ്ടേ ? അതുകൊണ്ട് തന്നെ വിഷു ആഘോഷങ്ങളില്‍ തിളങ്ങാന്‍ ഡിസൈനര്‍ സാരികളെ കൂട്ടു പിടിക്കൂ. കോട്ടണ്‍, സില്‍ക്ക്, പോളിസ്റ്റര്‍, ഷിഫോണ്‍, ജോര്‍ജറ്റേ എന്നീ തരങ്ങളില്‍ വിപണയില്‍ വമ്പന്‍ ഓഫറുകളില്‍ സാരികള്‍ അവതരിപ്പിക്കുന്നുണ്ട്. ഇത്തരം നിത്യേന ഉപയോഗത്തിനും, കല്ല്യാണങ്ങള്‍ക്കും എന്തിനേറേ ഓഫീസുകളില്‍ പോലും ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ ബഡ്ജറ്റില്‍ മികച്ച സാരിയാണോ നിങ്ങളുടെ ലക്ഷ്യം. എങ്കില്‍ 1000 രൂപയ്ക്ക് താഴെയുള്ള മികച്ച സാരികള്‍ പരിചയപ്പെടാം :

1. കോട്ടണ്‍ ഷോപ്പി വുമന്‍സ് പ്ലെയിന്‍ വീവ് കോട്ടണ്‍ സില്‍ക്ക് സാരി : click here to buy

മരതക പച്ച നിറത്തിലെ ഈ സാരി ക്ലാസിക്ക് ലുക്കില്‍ നിങ്ങളെ മനോഹിയാക്കുന്നു. ആകര്‍ഷകമായ പിങ്ക് നിറമാണ് ഇവയുടെ ബോഡറിന് നല്‍കിയിട്ടുള്ളതാണ്. മാത്രമല്ല സാരിയുടെ അറ്റത്തില്‍ അലങ്കാരമായി പിങ്ക് നിറത്തിലുള്ള ളസലുകളും ചേര്‍ത്തിട്ടുണ്ട്. 5.5 മീറ്ററാണ് ഈ സാരിയുടെ അളവ്. ഇവയുടെ ബ്ലൗസ് പീസ് 80 സെന്റിമീറ്ററാണ്. കാഴ്ചയില്‍ ലളിതവും ധരിക്കാന്‍ വളരെ സൗകര്യപ്രദവുമാണിവ.

2. ആമസോണ്‍ ബ്രാന്‍ഡ്-അനര്‍വ വുമന്‍സ് ബനാറാസി സില്‍ക്ക് ബ്ലെന്‍ഡ് സാരി : click here to buy

കല്യണങ്ങള്‍ക്കും മറ്റു ആഘോഷ പരിപാടികള്‍ക്കും ധരിക്കാവുന്ന ഏറ്റവും മികച്ച സാരി ഓപ്ഷനാണ് ഇവ. സില്‍ക്ക് ബ്ലെന്‍ഡ് ഫാബ്രിക്കിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. ഗോള്‍ഡും പിങ്കും നിറത്തിലുള്ള പ്രിന്റ് പൂക്കളുടെ അലങ്കാരവും ഈ സാരിയെ കൂടുതല്‍ മനോഹരമാക്കുന്നു. മാത്രമല്ല സാരിയുടെ അറ്റത്തും ആകര്‍ഷകമായ അലങ്കാരവുമുണ്ട്. ദീര്‍ഘകാലം സൂക്ഷിക്കാനായി ഇവ ഡ്രൈ വാഷ് ചെയ്യുന്നതാണുചിതം.

3. വുമനിസ്റ്റ വുമന്‍സ് ജോര്‍ജറ്റേ സാരി : click here to buy

നിത്യേന ഉപയോഗത്തിന് അനുയോജ്യമായവയാണ് ഈ സാരി. ഡാര്‍ക്ക് ഫ്‌ളോറല്‍ പ്രിന്റും ബോഡറില്‍ ലളിതമായി അലങ്കരിച്ചുട്ടുള്ള മിറര്‍ വര്‍ക്കുമാണ് ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഇവയ്ക്ക് അറ്റാച്ച്ഡ് ബ്ലൗസ് പീസുമുണ്ട്. കണ്ണഞ്ചപ്പിക്കുന്ന ഡിസൈനില്‍ അവതരപ്പിച്ചിട്ടുള്ള ഇവ ശരിയായ ആഭരണങ്ങളോടൊപ്പം അണിഞ്ഞു പുറത്തു പോയാല്‍ നിങ്ങള്‍ തന്നെയാണ് അന്നത്തെ സ്റ്റാര്‍.

4. മോണിറ വുമന്‍സ് യെല്ലോ ആന്റ് റെഡ് ജ്യൂട്ട് സില്‍ക്ക് സാരി : click here to buy

ലളിതമായ മിറര്‍ വര്‍ക്കില്‍ അലങ്കരിച്ച ചുവപ്പും മഞ്ഞയും കലര്‍ന്ന ഈ സാരി ഒത്തുചേരലുകളിലും ആഘോഷവേളകളിലും തിളങ്ങാന്‍ അനുയോജ്യമാണ്. ജ്യൂട്ട് സില്‍ക്കിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. 5.2 മീറ്ററാണ് ഈ സാരിയുടെ അളവ്. ഇവയുടെ ബ്ലൗസ് പീസ് 75 സെന്റിമീറ്ററാണ്. മാത്രമല്ല ാരിയുടെ അഗ്രത്തിലെ ചുവന്ന നിറത്തിലുള്ള ടെസലുകളും ഇവയുടെ മനോഹാരിത വീണ്ടും മികച്ചതാക്കുന്നു.

5. വുമനിസ്റ്റ വുമന്‍സ് സാറ്റിന്‍ സാരി : click here to buy

വര്‍ണ്ണാഭമായ ബോള്‍ഡ് പ്രിന്റുകളോടു കൂടി ടൈ ആന്റ് പാറ്റേണിലാണ് ഈ സാരി നെയ്തിരിക്കുന്നത്. കോക്ക്ടെയില്‍ പാര്‍ട്ടികള്‍ക്കും ചെറിയ ഒത്തുചേരലുകള്‍ക്കും അനുയോജ്യമാണ്. ആറ് സെന്റി മീറ്ററുള്ള ഈ സാരി അനുയോജ്യമായ ബ്ലൗസിനൊപ്പമാണ് വിപണിയില്‍ അവതരിപ്പിച്ചിച്ചുള്ളത്. സാറ്റിന്‍ ക്രീപ്പില്‍ നിര്‍മ്മിച്ചത് കൊണ്ടു തന്നെ ഇവ ധരിക്കാന്‍ വളരെ സൗകര്യപ്രദമാണ്.

Content Highlights: amazon fashion saree

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section




Most Commented