ആഘോഷങ്ങളുടെ നിറപ്പകിട്ടില്‍ പുത്തന്‍ വസ്ത്രങ്ങള്‍ക്കുളള സ്ഥാനം എത്രത്തോളമാണെന്ന് കാലാകാലങ്ങളായി നമ്മള്‍ മനസ്സിലാക്കി വന്നതാണ്. ഒത്തുചേരലുകള്‍, ആഘോഷവേളകള്‍ ഉണ്ടെന്നറിയുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലുദിക്കുന്ന ആദ്യ ചോദ്യം ''ഏത് ഡ്രസ്സാണ് ധരിക്കേണ്ടതെന്നാണ്''. ഏതൊരു ഉത്സവങ്ങള്‍ക്കും ഒത്തുചേരലും മധുരപലഹാരങ്ങളും പോലെ തന്നെ വര്‍ണ്ണാഭമായ നൂലിഴകളും അവിഭാജ്യഘടകമാണ്.

മറ്റുളളവരുടെ ശ്രദ്ധയാകർഷിക്കാന്‍ ട്രെന്‍ഡിങ്ങില്‍ ആദ്യം തന്നെയുള്ള വസ്ത്രങ്ങള്‍ കരസ്ഥമാക്കാന്‍ കിണഞ്ഞുതന്നെ പരിശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നും തന്മയത്വം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്നവരും ഒരേ തരത്തിലുളള വസ്ത്രങ്ങള്‍ ആഘോഷവേളകളില്‍ തിരഞ്ഞെടുക്കുന്നവരും ഒരുപോലയാണ് നമ്മുടെ നാട്ടില്‍.

''ഈ ഡ്രസ്സിടുമ്പോള്‍ എനിക്ക് വല്ലാത്ത കോണ്‍ഫിഡന്‍സാണെന്ന്'' നമ്മള്‍ തന്നെ പലപ്പോഴും പറയാറുണ്ട്. വസ്ത്രം വ്യക്തിത്വത്തിന്റെ ബിംബം എന്ന് തീര്‍ത്തു പറയാന്‍ സാധിക്കില്ലെങ്കിലും അത് ആത്മവിശ്വാസത്തിന്റെ ഒരു ഘടകമാണെന്ന് തീര്‍ച്ചയായും പറയാന്‍ കഴിയും.

Womanista Women's Crepe Saree (WM1726_Beige)

വിവാഹങ്ങള്‍ക്ക് വധുവരന്‍മാര്‍ അണിയുന്ന വസ്ത്രങ്ങള്‍ക്കൊപ്പം തന്നെ വിവാഹത്തിന് പങ്കെടുക്കുന്നവരുടെ വസ്ത്രധാരണ ശൈലിയും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്നു. പുതിയതും ട്രെന്‍ഡിങ്ങില്‍ ഒന്നാമതുമായ വേറിട്ട വസ്ത്രങ്ങള്‍ പലരെയും നിങ്ങളുടെ ഫാഷന്റെ ആരാധകരും അതിനെ പിന്തുടരുന്നവരുമാക്കി മാറ്റുന്നു. ശരീരം മറയ്ക്കാനായി തുണിചുറ്റുക എന്ന ഒറ്റ ഉദ്ദേശത്തില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തിലേക്ക് നാം ചുവടുവെച്ചു കഴിഞ്ഞു.

വിലയിലും മേന്‍മയിലും ഒരുപോലെ നില്‍ക്കുന്നതും കുടുംബാംഗങ്ങള്‍ക്കെല്ലാം ഒരേതരത്തില്‍ ലഭിക്കുന്ന വസ്ത്രങ്ങളാണ് നാം പൊതുവേ അന്വേഷിക്കുന്നത്. ഇതാ ആഘോഷങ്ങള്‍ക്ക് ആവേശമായി വിലയിലും മേന്‍മയിലും മികച്ച എത്നിക്ക് വെയറുകള്‍ ആമസോണില്‍. അതും വൻ വിലക്കുറവിൽ. 

സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും, കുട്ടികള്‍ക്കുമുള്ള എല്ലാ ബ്രാന്‍ഡഡ് എത്നിക്ക് വെയറുകള്‍ക്ക് 65 ശതമാനം വരെ ഓഫറുണ്ട്. ലെഹങ്ക, ഷര്‍വാണി, കുര്‍ത്ത, സല്‍വാര്‍ എന്നിവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ലഭ്യമാണ്. വേറിട്ട ശൈലിയില്‍ ഒരുപോലെ തിളങ്ങാന്‍ ഈ ആഘോഷകാലത്ത് നിങ്ങള്‍ക്ക് സാധിക്കട്ടെ.

Buy Now: Fashion Brand's Products