നിങ്ങളുടെ ദൈനംദിന ചര്‍മ്മസംരക്ഷണത്തിനായി മികച്ച എസ്സന്‍ഷ്യല്‍ ഓയിലുകള്‍


.

നമ്മുടെ ദൈനംദിന ജീവിതത്തില്‍ ചര്‍മ്മ സംരക്ഷണം എന്നത് വളരെയേറെ ശ്രദ്ധ വേണ്ടതും ഒഴിച്ചു കൂടാനാവാത്തതുമായ ഒരു ഘടകമാണ്. ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത് പോലെ ചര്‍മ്മത്തിന്റെ ആരോഗ്യവും കാക്കേണ്ടതുണ്ട്. മാറിവരുന്ന കാലവസ്ഥയും, ചൂടും, പൊടിയും, വിയര്‍പ്പുമെല്ലാം നിങ്ങളുടെ ചര്‍മ്മത്തിന് വില്ലാനാകുമ്പോള്‍ അവയെ ചെറുക്കാനായി ശരിയായ ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ പക്കലുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ശരിയായ രീതിയിലും ശരിയായ അളവിലും എസ്സന്‍ഷ്യല്‍ ഓയില്‍ നിങ്ങളുടെ ചര്‍മ്മത്തില്‍ പുരട്ടുന്നത് നിങ്ങളുടെ ചര്‍മ്മത്തെ കൂടുതല്‍ മനോഹരമാക്കും. വിപണിയിലെ മികച്ച എസ്സന്‍ഷ്യല്‍ ഓയിലുകള്‍ പരിചയപ്പെടാം.

1. പ്യൂവര്‍ ചീഫ് ടീ ട്രീ എസ്സന്‍ഷ്യല്‍ ഓയില്‍ 100 % പ്യൂവര്‍ ടീ ട്രീ ഓയില്‍ : click here to buy

ടീ ട്രീയുടെ തണ്ടില്‍ നിന്നും ശുദ്ധീകരിച്ചെടുത്തതാണ് പ്യുവര്‍ ചീഫിന്റെ ഈ ടീ ട്രീ ഓയില്‍. ചര്‍മ്മത്തില്‍ സ്വാഭാവികമായി അടങ്ങിയിട്ടുള്ള എണ്ണ ശരിയായി നിലനിര്‍ത്താനും, മുഖക്കുരു കുറയ്ക്കാനും, താരന്‍ അകറ്റാനും പര്യാപ്തമാണ്. ചര്‍മ്മം, മുടി, നഖം, ചുണ്ടുകള്‍ എന്നിവയുടെ സംരക്ഷണത്തിന് ഒരുപോലെ ഉപയോഗിക്കാവുന്നതാണിവ. എന്തിനേറെ നിങ്ങലുടെ പ്രിയപ്പെട്ട മോയിസ്ചറൈസറുമായി സമ്മിശ്രപ്പെടുത്തികൊണ്ട് പോലും ഇവ പുരട്ടാവുന്നതാണ്. മൂന്ന തുള്ളി ടീ ട്രീ ഓയില്‍ കറ്റാര്‍വാഴയുമായി ചേര്‍ത്തു പുരട്ടുന്നത് മുഖക്കുരു അകറ്റുന്നതിന് ഉത്തമമാണ്. തീര്‍ത്തും പ്രകൃതിദത്തമായി നിര്‍മ്മിച്ചത് കൊണ്ട് തന്നെ അലര്‍ജിയെ കുറിച്ച് ശങ്ക വേണ്ട.

2. അന്‍വേയ മെറോക്കന്‍ ആര്‍ഗന്‍ ഓയില്‍ കോള്‍ഡ് പ്രെസ്സ്ഡ് ഓര്‍ഗാനിക്ക് : click here to buy

താടിയിലായാലും തലയിലായാലും മുടി വളരാത്തത് നമുക്കെല്ലാവര്‍ക്കും വലിയ പ്രശ്‌നം തന്നെയാണ്. ഈ പ്രശ്‌നത്തിന് ഒരു പരിധി വരെ പരിഹാരമേകാന്‍ ഇവയ്ക്ക് സാധിക്കും. മാത്രമല്ല ചുരുണ്ട മുടി കൃത്യമായി പരിചരിക്കാനും ഇവ ഉതകും. ഓയിലി സ്‌കിന്‍ ഉളളവര്‍ക്ക് ഏറ്റവും വലിയ തലവേദനയാണ് മുഖക്കുരുവും കറുത്തപാടുകളും. മുഖക്കുരുവും പാടുകളുമുളള സ്ഥലം കേന്ദ്രീകരിച്ച് ഇവ പുരട്ടുന്നത് നിങ്ങള്‍ക്ക് മികച്ച ഫലം നല്‍കും. മുഖത്തെ ചുളിവുകളും നേര്‍ത്ത വരകളും അകറ്റാന്‍ ഇവയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇ ക്ക് സാധിക്കും. ഇവയുടെ കോള്‍ഡ് പ്രെസ്ഡ് ഫോമുല ആര്‍ഗന്‍ നട്ടിന്റെ ഗുണങ്ങള്‍ അതുപോലെ നിലനിര്‍ത്തുന്നതും അതുപോലെ തന്നെ ഇവയുടെ എക്‌സ്ട്രാക്ഷന്‍ പ്രക്രിയ അമിതമായ ചൂടിന്റെയോ മാരകമായ കെമിക്കലുകളുടെ സഹായം കൂടാതെ ചെയ്തതാണ്.

3. ദാബര്‍ ബാദാം തൈല്‍ സ്വീറ്റ് ആല്‍മണ്ട് ഓയില്‍ റിച്ച് ഇന്‍ വിറ്റാമിന്‍ ഇ : click here to buy

ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷമത്തിനും ഒരുപോലെ അനുയോജ്യമായവയാണ് ആല്‍മണ്ട് ഓയില്‍. തലയില്‍ സ്ഥരമായി ഉപയോഗിക്കുന്നത് ദൃഢവും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ വാഗ്ദാനം ചെയ്യുന്നു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കു പ്രതിരോധശേഷി ഒരുപോലെ വര്‍ദ്ധിപ്പിക്കാന്‍ ഇവ ഉതകുന്നതാണ്. ഇവ ചര്‍മ്മത്തിന് മൃദുത്വവും കോമളതയും തിളക്കവും ഉറപ്പാക്കുന്നു.

4. ബജാജ് 100 % പ്യുവര്‍ ജോജോബാ ഓയില്‍ വേജിന്‍ ആന്റ് കോള്‍ഡ് പ്രെസ്സ്ഡ് ഓയില്‍ : click here to buy

ചര്‍മ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തിന് ഒരുപോലെ പ്രയോജനപ്രദമായ ഒന്നാണ് ബജാജിന്റെ ഈ ജോജോബാ ഓയില്‍. പാരബെന്‍ സിലിക്കോണ്‍ എന്നിങ്ങനെ മാരകമായ കെമിക്കലുകളില്ലാതെയാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്. സ്ഥിരമായ ഉപയോഗം മൃദുലമായ ചര്‍മ്മത്തിനും ഇടതൂര്‍ന്ന മൂടിയിഴകളും നമുക്ക് പ്രദാനം ചെയ്യുന്നു. എല്ലാത്തരം ചര്‍മ്മത്തിനും മുടിക്കും ഉപയോഗിക്കാന്‍ ഇവ അനുയോജ്യമാണ്.

5. ലാവന്‍ഡര്‍ എസ്സന്‍ഷ്യല്‍ ഓയില്‍ ഫോര്‍ ഹെല്‍ത്തി ഹെയര്‍, സ്‌കിന്‍, സ്ലീപ്പ് -100 % പ്യൂവര്‍ : click here to buy

ആകര്‍ഷകമായ സുഗന്ധത്തിനൊപ്പം നിങ്ങളുടെ ചര്‍മ്മത്തിന് ആശ്വാസമേകാനും, അള്‍ട്രാ വയലറ്റ് കിരണങ്ങളേറ്റു വാടി പോയ ചര്‍മ്മത്തെ പുനര്‍ജ്ജീവിപ്പിക്കാനും ഇവയെ നിങ്ങളുടെ ദൈനംദിന ചര്‍മ്മസംരക്ഷണത്തിന്റെ ഭാഗമാക്കൂ. നിങ്ങളുടെ ഫെയിസ് ക്രീമുകളുമായി സംയോജിപ്പിച്ചും അല്ലാതെ ടോണറായും ഇവ ഉപയോഗിക്കാവുന്നതാണ്. തണ്ടില്‍ നിന്നും നേരിട്ട് ശുദ്ധീകരിച്ചെടുത്തതും 100 ശതമാനം പ്രകൃതിദത്തവുമാണിവ.

Content Highlights: amazon essential oils

Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

Most Commented