amazon
വൈദ്യുതി വന്നതിന് ശേഷം വലിയ വലിയ മാറ്റങ്ങളാണ് ജനജീവിതങ്ങളില്‍ ഉണ്ടായത്. ദൈനംദിന ജീവിതത്തെ കൂടുതല്‍ അനായാസമാക്കാനിവ സഹായിച്ചു. അത്കൊണ്ട് തന്നെ ഇപ്പോള്‍ കറണ്ടില്ലാത്ത ഒരു നിമിഷം പോലും ചിന്തിക്കാനാവില്ല. വൈദ്യുതി എത്രത്തോളം മുഖ്യമോണോ അത് പോലെ തന്നെ അതിന്റെ അനുബന്ധ ഉല്‍പ്പന്നങ്ങള്‍ക്കും അത്രയും പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പല ഇലക്ട്രിക്കല്‍ ആക്സസറീസുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഉയര്‍ന്ന നിലവാരമുള്ള പ്രോടക്ടുകള്‍ കുറഞ്ഞ വിലയില്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
ടെസ്റ്റര്‍ എല്ലാ വീടുകളിലും കാണുന്ന ഒരുല്‍പ്പന്നമാണ്. എവിടെയെങ്കിലും വൈദ്യുതി പ്രവാഹം അനധികൃതമായി എത്തുന്നുണ്ടോയെന്ന് ശരിയായി പരിശോധിക്കാന്‍ ഇവ സഹായിക്കുന്നു. പരമ്പരാഗത ഫാഷനിലുള്ള ടെസ്റ്ററുകളെ എല്‍സിഡി ഡിസ്പ്ലേയിലുള്ള നവീകരിച്ച് ടെസ്റ്ററുകളെ വിപണിയില്‍ കീഴടക്കി തുടങ്ങി. ഉയര്‍ന്ന നിലവാരത്തിലുള്ള ക്രോം വനാഡിയം സ്റ്റീലാണിവയില് പലതും നിര്‍മ്മിച്ചിട്ടുള്ളത്. അത്കൊണ്ട് തന്നെ ഇവ കുറേയെയധികകാലം ഈടുനില്ക്കുന്നു. തപാരിയ, സ്റ്റാന്‍ലി, സ്വാവ്പ്സ് പോലുള്ള ബ്രാന്‍ഡുകളുടെ ടെസ്റ്ററുകള്‍ മികച്ച് വിലക്കിഴിവില്‍ വിപണിയില്‍ അവതരിപ്പിക്കുന്നു.
പലപ്പോഴും മതിയായ ചാര്‍ജ്ജിങ്ങ് സോക്കറ്റുകളില്ലാത്തത് കൊണ്ട് ഒരാള്‍ ചാര്‍ജ്ജ് ചെയ്യുന്നത് വരെ അടുത്തയാള്‍ കാത്തിരുന്നു ചാര്‍ജ്ജ് ചെയ്യേണ്ടവസ്ഥയാണുള്ളത്. ലാപ്പ്ടോപ്പുകളും ചാര്ജ്ജിട്ടുപയോഗിക്കാന് പറ്റുന്ന തരത്തിലും ചിലയിടങ്ങളില്‍ സോക്കറ്റുകളുണ്ടാകാറില്ല. ഇവിടെയാണ് എക്സറ്റന്ഷന് കേബിളുകളുടെ ആവശ്യമുയരുന്നത്. ഒരു ചാര്‍ജ്ജിങ്ങ് സോക്കറ്റില്‍ എക്സ്റ്റന്‍ഷന്‍ കേബിള്‍ ഘടിപ്പിച്ചാല്‍ കുറച്ചധികം ചാര്‍ജ്ജറുകളും കേബിളുകളും ഘടിപ്പിക്കാനാവും. ഹാവല്‍സ്, ആങ്കര്‍, വിപ്രോ, സിസ്ക്ക പോലുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ എക്സറ്റന്ഷന് കേബിളുകളെല്ലാം മികച്ച ഓഫറിലുണ്ട്.
സ്വിച്ച് ബോഡുകളിലും മാറ്റം വരുത്താം. ഫാനിന്റെ റെഗുലേറ്ററുകള്‍ പോലും സ്മാര്‍ട്ടായി കഴിഞ്ഞു. അത്തരത്തില്‍ സ്വിച്ചുകളിലും ഡിമ്മറുകളിലും മികച്ച നവീകരിച്ച മാറ്റങ്ങളോടെ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്. ഡോട്ട്, ഗാഡ്ജറ്റ് വെപ്പണ്‍, ഇലക്ട്രോബോട്ട്, മാര്‍ഷല്‍, പാനസോണിക്ക് പോലുള്ളവയുടെ സ്വിച്ച് ഡിമ്മര്‍ കോമ്പോകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നുണ്ട്.
വൈദ്യുതി സംരക്ഷണമുറപ്പാക്കാന്‍ വയറിങ്ങിനുള്ള പ്രാധാന്യം ചെറുതൊന്നുമല്ല. കാരണം വീടിന്റെ മുക്കിലും മൂലയിലുമുള്ള സുരക്ഷ പരമ പ്രധാനമാണ്. അതുകൊണ്ട് മികച്ച നിലവാരമുള്ള കോപ്പര്‍ വയറുകളിതിനായി ഉപയോഗിക്കാം. സ്മൈല്‍ ഡ്രൈവ്, ബിറ്റ്കോര്പ്പ്, ഓക്സ്കോഡ്, അംസിസ്മാര്ട്ട് എന്നി ബ്രാന്‍ഡുകളുടെ വയറിങ്ങ് ഉല്പ്പന്നത്തിനൊക്കെ കിഴിവുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..