സുഖമായി ഉറങ്ങാന്‍ ഇലക്ട്രിക് ബ്ലാങ്കറ്റുകള്‍ ഓഫറില്‍ വാങ്ങാം


amazon

കോച്ചിപ്പിടിക്കുന്ന തണുപ്പില്‍ പോലും ഫാന്‍ ഫുള്‍ സ്പീഡിലിട്ട് പുതച്ച് മൂടി കിടക്കാനാഗ്രഹിക്കുന്നവരാണ് ഓരോരുത്തരും. പക്ഷേ പലപ്പോഴും ഈ തണുപ്പ് വലിയ വില്ലാനായി മാറാറുണ്ട്. കാല് വേദന, ശരീര വേദന പോലുള്ള പല അവസ്ഥകളും വരുത്തി വെക്കാറുണ്ട്. പുതപ്പുകൾക്ക് എപ്പോഴും ശരിയായ തരത്തിലുള്ള ഊഷ്മളത പ്രധാനം ചെയ്യാന്‍ സാധിക്കില്ല. ഇവിടെയാണ് ഇലക്ട്രിക്ക് ഹീറ്റഡ് ബ്ലാങ്കറ്റുകളുടെ ആവശ്യമുയരുന്നത്. തണുത്ത് മരവിക്കുന്ന കാലാവസ്ഥയില്‍ നിങ്ങളുടെ ശരീരത്തില്‍ ശരിയായ അളവിലുള്ള ഊഷ്മാവ് നിലനിര്‍ത്താന്‍ ബഡ്ജറ്റില്‍ വാങ്ങാവുന്ന മികച്ച ഓപ്ഷനാണിവ. ഊഷ്മളത മാത്രമല്ല ഇവ വാഗ്ദാനം ചെയ്യുന്ന ഹീറ്റ് തെറാപ്പി മസില്‍ വേദന, സന്ധി വേദന എന്നിവയില്‍ നിന്നുമൊക്കെ ആശ്വാസം നല്‍കി ശരിയായി ഉറങ്ങാന്‍ സഹായിക്കുന്നു.

ഇലക്ട്രിക്ക് ബ്ലാങ്കറ്റുകള്‍ പര്‍ച്ചേസ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

വാംലാന്‍ഡ് സോളിഡ് പോളിസ്റ്റര്‍ ഡബിള്‍ ഇലക്ട്രിക്ക് ബ്ലാങ്കറ്റ്

നടുവ് വേദന, കാല് വേദന എന്നിവയുള്ളവര്‍ക്ക് ഹീറ്റ് തെറാപ്പി നല്‍കുന്ന തരത്തിലുള്ള ഏറ്റവും മികച്ച ഓപ്ഷനാണ് വാംലാന്‍ഡിന്റെ ഈ ബ്ലാങ്കറ്റുകള്‍. ഇവയുടെ റിമോര്‍ട്ട് കണ്ട്രോള്‍ ടൂ ഹീറ്റ് സെറ്റിങ്ങ് ശരീര വേദനകളില്‍ നിന്ന് ആശ്വാസം നല്‍കി സുഖവും സ്വസ്ഥവുമായ ഉറക്കം നല്‍കുന്നു. വളരെയധികം സുരക്ഷിതത്വം നല്‍കുന്നതാണ് ഇവയുടെ ചില സവിശേഷതകള്‍. 60*60*152 സെന്റീമീറ്ററാണിവയുടെ വിസ്തീര്‍ണ്ണം. ഷോക്ക് പ്രൂഫ് വാട്ടര്‍ പ്രൂഫ് എന്നീ ടെക്ക്‌നോളജികളുമിവയ്ക്കുണ്ട്. അഞ്ച് വര്‍ഷത്തെ റിപ്ലേസ്‌മെന്റ് വാറണ്ടിയിവ ഉറപ്പാക്കുന്നു.

എക്‌സ്പ്രഷ്യണ്‍സ് ഇലക്ട്രിക്ക് ബെഡ് വാമര്‍

ഉയര്‍ന്ന നിലവാരമുള്ള പ്ലാസ്റ്റിക്കിലാണിവ നിര്‍മിച്ചിട്ടുള്ളത്. ഡബിള്‍ സേഫ്റ്റി ഓവര്‍ ഹീറ്റ് പ്രൊട്ടക്ഷന്‍ നിങ്ങള്‍ക്ക് 100 ശതമാനം സുരക്ഷിതത്വവും ഉറപ്പാക്കുന്നു. ഇവയുടെ ഡുവല്‍ കണ്ട്രോള്‍ ഒരാള്‍ക്ക് കിടക്കുന്ന തരത്തിലും രണ്ടാള്‍ക്ക് കിടക്കുന്നതിന് അനുയോജ്യമായി മോഡ് അഡ്ജസ്റ്റ് ചെയ്യുന്നു. ഇവയുടെ ലോ വോള്‍ട്ടേജ് ടെക്നോളജി ഊഷ്മളതയും സുരക്ഷിതത്വവും ഒരുപോലെയുറപ്പാക്കുന്നു. ഇവ നനഞ്ഞാല്‍ പോലും ഷോക്ക് പ്രൂഫ് സംരക്ഷണം നല്‍കാന്‍ സഹായിക്കുന്നു.

ബെല്‍ ഇലക്ട്രിക്ക് ബ്ലാങ്കറ്റ് വൂളന്‍

കമ്പിളി കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. നൂറ് ശതമാനം ഹാന്‍ഡ്‌മെയിഡാണിവ. 70 വാട്ട് കുറഞ്ഞ ഊര്‍ജ്ജോപഭോഗമാണിവയ്ക്കുള്ളത്. വളരെ അനായസമായി ഇവ കൈകാര്യം ചെയ്യാനും സാധിക്കുന്നു. ഈ ഇലക്ട്രിക്ക് ബ്ലാങ്കറ്റിന് ഫോര്‍ ഹീറ്റ് സെറ്റിങ്ങ് ഓരോ തരത്തിലുമുള്ള മോഡില്‍ വെച്ച് ടെമ്പറേച്ചര്‍ അഡ്ജസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നു. കൂടാതെ ഹീറ്റ് തെറാപ്പി ചെയ്യാനുമിവ അനുയോജ്യമാണ്.

ഹിഗ കംഫോര്‍ട്ട് വൂള്‍ 250 ടിസി ഇലക്ട്രിക്ക് ബ്ലാങ്കറ്റ്

മെറിനോ വൂളിലാണിവ നിര്‍മ്മിച്ചിട്ടുള്ളത്. ഇവയ്ക്ക് ടൈം ടെസ്റ്റ് സവിശേഷതയുണ്ട്. അതുകൊണ്ട് തന്നെ ഇവ വളരെ സുരക്ഷിതവും സൗകര്യപ്രദവുമാണ്. 200 വാട്ടില്‍ 220 മുതല്‍ 250 വോള്‍ട്ടിലാണിവയുടെ പവര്‍ സപ്ലൈയുള്ളത്. രണ്ട് യൂണിറ്റ് വൈദ്യുതി മാത്രം ഉപയോഗിച്ച് കൊണ്ട് 20 മണിക്കൂര്‍ വരെയുള്ള പ്രവര്‍ത്തനമുറപ്പാക്കുന്നു. രണ്ട് ലൈറ്റ് ഫിറ്റഡ് റെഗുലേറ്ററുകളും ഒരു സിങ്ങിള്‍ പവര്‍ പ്ലഗുമാണുള്ളത്.

ആര്‍ക്കോവാ ഹോം മെയിഡ് ഇന്‍ ഇന്ത്യ പ്രീമിയം ഡബിള്‍ ഇലക്ട്രിക്ക് ബെഡ് വാമര്‍

ഉയര്‍ന്ന നിലവാരത്തിലുള്ള ഫാബ്രിക്ക് പോളിസ്റ്റര്‍ കൊണ്ടാണിവ നിര്‍മ്മിച്ചിട്ടുള്ളത്. മീഡിയം, ഹൈ എന്നീ മോഡുകളിലിവ ഉപയോഗിക്കാവുന്നതാണ്. സാധാ ബെഡ്ഷീറ്റിന് മുകളിലിവ ഉപയോഗിക്കുന്നതാണ് ഉത്തമം. പെടിയില്‍ നിന്നും മറ്റു വസ്തുക്കളില്‍ നിന്ന് സംരക്ഷിച്ച് ഇവ വളരെക്കാലത്തെ ഈടുനില്‍പ്പുറപ്പാക്കുന്നു. ഇലക്ട്രിസിറ്റി ബില്‍ കുത്തനേ ഉയര്‍ത്താതെ ഇവ നിങ്ങള്‍ക്ക് ശരിയായ ഊഷ്മളത നല്‍കുന്നു.

Content Highlights: amazon electric blanket


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented