amazon (Photo: amazon)
അനുകരണം എന്നും ഒരു ഹോബിയായി പിന്തുടരുന്നവരാണ് പലരും. തനതായി മാറിനില്‍ക്കുന്നവരുടെ എണ്ണത്തെക്കാള്‍ വളരെ വലുതാണ് പ്രചോദനമുള്‍ക്കൊണ്ട് കാര്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണം. നമ്മള് പോലും ചിന്തിക്കാത്ത ഫാഷണ്‍ സ്റ്റൈലുകളാണ് സെലിബ്രിറ്റികള്‍ പിന്തുടരുന്നത്. പക്ഷേ ഇത്തരം ഫാഷനുകള്‍ പിന്തുടരാന് ആഗ്രഹിക്കുന്നെങ്കിലും നമ്മുടെ കൈയെത്തും ദൂരത്താണ് ഇവ എന്ന വിശ്വാസം നമ്മളെ ഇവ അനുകരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു. പക്ഷേ ഇത് മിഥ്യാ ധാരണയാണെങ്കിലോ? അതെ ഇഷ്ട താരങ്ങളുടെ മികച്ച ഔട്ട്ഫിറ്റുകള് ധരിക്കാനുള്ള ആഗ്രഹം പൊടിത്തട്ടിയെടുക്കാം. ഇതാ ഓണ്‍ലൈന്‍ വിപണിയില്‍ ഇതിനായുള്ള സുവര്‍ണ്ണാവസരം. ബഡ്ജറ്റ് എത്രയാകുമെന്നും ഇനി ശങ്കിക്കേണ്ട. തീര്‍ത്തും ശരിയായ വിലയിലും ഗുണത്തിലും നിങ്ങള്‍ക്ക് ഇത്തരം വസ്ത്രങ്ങള്‍ സ്വന്തമാക്കാവുന്നതാണ്. വരൂ ഇത്തരത്തില്‍ അനുകരിക്കാവുന്ന ചില ഫാഷണുകള് പരിചയപ്പെടാം:
1. ദീപിക പദുകോണ്‍ ജോര്ജറ്റേ സാരി : Click here to buy
സാരിക്ക് ഏറ്റവും മികച്ച മെറ്റീരിയല്‍ ജോര്ജറ്റേ തന്നെയാണ്. ഒരു പ്രത്യേകതരം ആകര്‍ഷണവും മനോഹാരിതയുമാണ് ഇത്തരം സാരികള്‍ക്കുള്ളത്. സിമ്പിള്‍ ഹെവി എന്നിങ്ങനെ രണ്ട് തരത്തിലും ഇത്തരം സാരികള്‍ ലഭ്യമാണ്. പ്രൗഡിയും ലാളിത്യവും ഒരുപോലെ വിളച്ചോതുന്നയിവ ഒരു ദിവസം മുഴുവന്‍ സൗകര്യപ്രദമായി ധരിക്കാനും ഉത്തമമാണ്. ദീപിക പദുകോണ്‍ ധരിച്ച പ്ലേറ്റഡ് ജോര്ജറ്റേ സാരി സോഷ്യല്‍ മീഡിയയിലും പലരുടെയും ഫാഷണ്‍ സെന്‍സിലും വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഈ സാരിയുടെ മറ്റൊരു ബദല്‍ വിപണിയല്‍ ലഭ്യമാണ്.
2. ശില്‍പ്പ ഷെട്ടി എ ലൈന്‍ മാക്സി : Click here to buy
ടൈ-ഡൈ ഡിസൈനുകള്‍ക്ക് പണ്ട് കാലങ്ങളില്‍ വലിയ ഡിമാന്റ് നിലനിന്നിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഇവ വിപണിയില്‍ തരംഗമാവാന്‍ തുടങ്ങിയത് പല സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകളിലൂടെയാണ്. ഇത്തരത്തില്‍ ശില്പ ഷെട്ടിയുടെ ടൈ-ഡൈ ഫാഷണ്‍ വളരെ ശ്രദ്ധ നേടിയിരുന്നു. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത തന്നെ വെസ്റ്റേണ്‍ ഇന്ത്യന്‍ ലുക്ക് ഒരുപോലെ കൊണ്ടു വരുന്നുവെന്നത് തന്നെയാണ്. സില്‍വര്‍ ജുവറികളും ഇവയ്ക്കൊപ്പം ധരിക്കുന്നത് നിങ്ങളുടെ ലുക്ക് കൂടുതല്‍ മനോഹരമാക്കും.
3. ജാന്‍വി കപൂര്‍ ലിലാക്ക് സെക്വിന്‍ സാരി : Click here to buy
സാരികള്‍ എന്നും ഏവര്‍ക്കും പ്രിയപ്പെട്ടതാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ. പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണമെന്ന നിലയില്‍ നിന്നും മേഡേണ്‍ ലുക്കില്‍ തിളങ്ങാനും സാരിയെ കൂട്ടുപിടിക്കുന്ന ഒരു അവസ്ഥയാണ് കാണാന്‍ സാധിക്കുന്നത്. അത്തരത്തില്‍ ജാന്‍വി കപൂര്‍ ഉടുത്ത ലിലാക്ക് നിറത്തിലുള്ള സാരി കുറേയെ കണ്ണുകളെ ആകര്‍ഷിച്ചിരുന്നു. തിളങ്ങുന്ന തരത്തിലുള്ള മെറ്റീരിയലുള്ള ഈ സാരി ഈവനിങ്ങ് പാര്‍ട്ടി വെയറായി ധരിക്കാന്‍ അനുയോജ്യമാണ്. സ്ലീവ്ലെസ്സ്, സാതിന് ബ്ലൗസുകൊളാവും ഇവയ്ക്ക് ഉത്തമം.
4. ആലിയ ഭട്ട് റെഡ് സ്ട്രൈപ്പ്ഡ് ഡ്രസ്സ് : Click here to buy
ആലിയയുടെ സ്ട്രൈപ്പ്ഡ് ആങ്കിള്‍ ലെന്ത് ഷര്‍ട്ട് ലൈക്ക് ഡ്രസ്സ് സിമ്പിള്‍ ലുക്കില്‍ തിളങ്ങാനുള്ള ഏറ്റവും വലിയ ഓപ്ഷനാണ്. വളരെ ആകര്‍ഷകമായ കോമ്പിനേഷനാണ് ഈ വസ്ത്രത്തിന്റെ നിറത്തിന് ഉപയോഗിച്ചിരിക്കുന്നത്. സമ്മര്‍ വെയര്‍ ഫാഷണില് തരംഗമാവാന്‍ നിങ്ങള്‍ക്കിത് കൂട്ടായിരിക്കും. ഇവയുടെ വെര്‍ട്ടിക്കല്‍ സ്ട്രൈപ്പുകള്‍ ഒരു വെസ്റ്റേണ്‍ വെയര്‍ എന്ന നിലയില്‍ ഇവയെ വേറിട്ടു നിര്‍ത്തുന്നു. ഈ അടിപൊളി കാന്‍ഡി കേന് സ്ട്രൈപ്പ്ഡ് ഡ്രസ് ഇപ്പോള്‍ തന്ന പര്‍ച്ചേസ് ചെയ്യൂ.
5. കരീന കപൂര്‍ സ്ട്രൈപ്പ്ഡ് ടീ ഷര്‍ട്ട് : Click here to buy
ഫാഷനില്‍ ഒട്ടും പിറകിലല്ലാത്ത ബോളിവുഡ് താരമാണ് കരീന കപൂര്‍. മറ്റേണിറ്റി വെയര്‍ ഫാഷണില് പോലും കരീന മാന്ത്രികം സൃഷ്ടിച്ചിട്ടുണ്ട്. സിമ്പിള്‍ മുതല്‍ ഹെവി പാര്‍ട്ടി വെയറുകള്‍ ധരിക്കാന്‍ പല പുതിയ രീതികള്‍ അവരിപ്പിക്കുന്നതിലും ഇവര്‍ മുന്നിലാണ്. അത്തരത്തില്‍ ലളിതമായ ഡിസൈനുകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കിടയില്‍ തരംഗമായതാണ് കറുപ്പും വെള്ളയും നിറത്തിലുള്ള കരീനയുടെ സ്ട്രൈപ്പ്ഡ് ടീ ഷര്‍ട്ട്. കാഷ്വല്‍ ഔട്ടിങ്ങിന് ധരിക്കാന്‍ ഉത്തമമാണിവ. റിബ്ബ്ഡ് ജീന്‍സിനൊപ്പം ധരിക്കുന്നത് ഇവയെ കൂടുതല്‍ ആകര്‍ഷകമാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..