amazon
പുതിയ സവിശേഷതകള്‍ ദിനം തോറും അപ്‌ഡേറ്റ് ചെയ്താണ് സ്മാര്‍ട്ട് ടിവികള്‍ വിപണി ഭരിക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ പോലെ തന്നെ എല്ലാ വിധ ഫീച്ചറുകളും പുതിയ അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്‌സ്, ഹോട്ട്‌സാറ്റാര്‍ പോലുള്ളവ കണക്ട് ചെയ്യാനാവുന്നത് തന്നെ സീരീസ് പ്രേമികള്‍ക്ക് ആനന്ദമാണ്. കൂടാതെ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പുകള്‍ വരെ ഡൗണ്‍ലോഡ് ചെയ്യാവനാകും വിപണിയില്‍ അവതരിപ്പിക്കുന്ന സ്മാര്‍ട്ട് ടിവികളുടെ ശേഖരം കാണാം
ഡോള്‍ബി വിഷന്‍, ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യകളുളളവയാണ് ആമസോണ്‍ ബേസിക്‌സ് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍. കളര്‍ ഡെപ്ത്, സ്റ്റാര്‍ക്ക് കോണ്ട്രാസ്റ്റ് എന്നിവ ക്രമീകരിച്ച് ദൃശ്യതീവ്രത വര്‍ധിപ്പിക്കാന്‍ സാധിക്കും. സാധാരണ ടിവികളില്‍ ദൃശ്യങ്ങളുടെ തെളിച്ചം കുറവായിരിക്കും. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക വിദ്യയും 20 വാട്‌സ് പവര്‍ഫുള്‍ സ്പീക്കറുകളും മികച്ച ശ്രവ്യാനുഭവമാണ് കേള്‍വിക്കാര്‍ക്ക് സമ്മാനിക്കുക. ചെറിയ ശബ്ദം പോലും വ്യക്തമായി കേള്‍ക്കാനും കാണുന്ന ദൃശ്യങ്ങളിലേക്ക് പ്രേക്ഷകനെ ചേര്‍ത്തുവെക്കാനും കഴിയുന്നു. എച്ച്ഡിആര്‍ 10, എച്ച്എല്‍ജി ടെക്‌നോളജി കൂടെയാകുമ്പോള്‍ അനിതരസാധാരണമായ വിഷ്വല്‍ ക്വാളിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക. ആന്റിഎലിയാസിംഗ്, ഡൈനാമിക് കോണ്ട്രാസ്റ്റ്, ബാക്ക്‌ലൈറ്റ്, എംപിഇജി നോയിസ് റിഡക്ഷന്‍ എന്നിവ എറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും.
ചെറിയ ശബ്ദം പോലും വ്യക്തമായി കേള്‍ക്കാനും കാണുന്ന ദൃശ്യങ്ങളിലേക്ക് പ്രേക്ഷകനെ ചേര്‍ത്തുവെക്കാനും കഴിയുന്നു. എച്ച്ഡിആര്‍ 10, എച്ച്എല്‍ജി ടെക്‌നോളജി കൂടെയാകുമ്പോള്‍ അനിതരസാധാരണമായ വിഷ്വല്‍ ക്വാളിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തുക. ആന്റിഅലിയാസിങ്, ഡൈനാമിക് കോണ്ട്രാസ്റ്റ്, ബാക്ക്‌ലൈറ്റ്, എംപിഇജി നോയിസ് റിഡക്ഷന്‍ എന്നിവ എറ്റവും മികച്ച ദൃശ്യാനുഭവം സമ്മാനിക്കും.
നെറ്റ്ഫഌക്‌സ്, പ്രൈം വീഡിയോ, ഹോട്ട് സ്റ്റാര്‍, യൂട്യൂബ് പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനാവും. 4കെ റെസലൂഷനുള്ള ടിവിയാണ് സോണി ബ്രാവിയ 4കെ യുഎച്ച്ഡി ഗൂഗിള്‍ ടിവി. സെറ്റ് ടോപ്പ് ബോക്‌സ് ബന്ധിപ്പിക്കാന്‍ നാല് എച്ച്ഡിഎംഐ പോര്‍ട്ടുകള്‍, ബ്ലൂ റേ പ്ലെയറുകള്‍, ഗെയിമിങ് കണ്‍സോള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ എന്നിവയുണ്ട്. 20 വാട്ട് ശബ്ദസംവിധാനമാണിതിന്.
ഒരേ സമയത്തില്‍ ടിവിയുടെയും അതേ സമയം തന്നെ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെയും ആവശ്യം ഒരു പോലെ പൂര്‍ത്തികരിക്കാന്‍ സാംസങ്ങ് 32 ഇഞ്ചസ് വണ്ടര്‍ട്ടെയിന്‍മെന്റ് സീരീസ് എച്ച്ഡി റെഡി എല്‍ഇഡി ടിവിയുടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ മോഡ് സഹായിക്കുന്നു. ക്ലൗഡ് വര്‍ക്കിങ്ങ്, മിററിങ്ങ് ലാപ്പ്‌ടോപ്പ് എന്നി സവിശേഷതകള്‍ വലിയ സ്‌ക്രീനില്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ റിമോട്ട് ആസ്സസ്സും ഇവയുടെ എടുത്തു പറയേണ്ട പ്രധാന സവിശേഷതകളാണ്. അത്യാകര്‍ഷകമായ ദൃശ്യാനുഭവമാണ് ഈ സ്മാര്‍ട്ട് ടിവി സമ്മാനിക്കുന്നത്. മൂന്ന് വ്യത്യസ്ത കളര്‍ ടോണുകളില്‍ ഈ സ്മാര്‍ട്ട് ടിവികള്‍ വെര്‍ച്ച്വല്‍ മൂ്യസിക്ക് എക്‌സ്പീരിയന്‍സ് നല്‍കുന്നു. കുറഞ്ഞ ഡിസ്റ്റോര്‍ഷനില്‍ ഉയര്‍ന്ന ക്വാളിറ്റിയിലുള്ള അള്‍ട്രാ ക്ലീന്‍ വ്യൂ ഉള്ള ഇമേഡ് ഉറപ്പാക്കുന്നു.
നെറ്റ്ഫഌക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ പോലുള്ള വെബ് ഓഎസുകളില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട സിനിമകളും സീരീസുകളും ആസ്വദിക്കാനായി ദീര്‍ഘകാത്തെ ഈടുനില്‍പ്പുറപ്പാക്കുന്നതും മികച്ച നിലവാരവുമുള്ള എല്‍ജി ബ്രാന്‍ഡിന്റെ 32 ഇഞ്ച് സ്മാര്‍ട്ട് എല്‍ഇഡി ടിവികള്‍ സഹായിക്കുന്നു. കൂടുതന്‍ നാച്ചുറല്‍ ഇമേജുകള്‍ക്കായി ഇവയുടെ അഡ്വാന്‍സ്ഡ് ഇമേജ് പ്രോസ്സസ്സറുകള്‍ കളര്‍ അഡ്ജസ്റ്റ് ചെയ്യുന്നു. ഇവയുടെ ഹോം ഡാഷ്‌ബോഡുകളുപയോഗിച്ച് റിമോട്ട് മൂലം സ്മാര്‍ട്ട് ഡിവൈസുകള്‍ കണക്ട് ചെയ്യാവുന്നതാണ്. വീടിന്റെ ആലങ്കാരികതയ്ക്ക് കൂടുതല്‍ പൊലിവേകാന്‍ ഇവയുടെ വേറിട്ട ഡിസൈനിനാകും.
സാധാരണയുള്ള 32 ഇഞ്ച് ടിവികളില്‍ നിന്നും കുറച്ച് കൂടി വലിയ ടിവിയാണ് ബഡ്ജറ്റിനുള്ളില്‍ തിരയുന്നതെങ്കില്‍ ടിസിഎല്‍ 40 ഇഞ്ച് ഫുള്‍ എച്ച്ഡി സെര്‍ട്ടിഫൈഡ് ആന്‍ഡ്രോയിഡ് ആര്‍ സ്മാര്‍ട്ട് എല്‍ഇഡി ടിവി തന്നെയാണ് മികച്ച ഓപ്പ്ഷന്‍. 2 എച്ച്ഡിഎംഐ പോര്‍ട്ടുകളും ഒരു യുഎസ്ബി പോര്‍ട്ടുമാണുള്ളത്. ഇന്‍ബില്‍ട്ട് വൈഫൈ ക്രോംകാസ്റ്റ്, സ്ലിം ഡിസൈന്‍, 178ഡിഗ്രി വ്യൂയിങ്ങ് ആങ്കിള്‍, എ+ ഗ്രേഡ് പാനല്‍, മികച്ച പിക്ച്ചര്‍ ക്വാളിറ്റി എന്നിവയൊക്കെ ഇവയുടെ പ്രധാന സവിശേഷതകളാണ്. കൂടാതെ ഗൂഗിള്‍ അസിസ്‌റ്, ആന്‍ഡ്രോയിഡ് ഗെയിമിങ്ങ്, പ്ലേ സ്റ്റോര്‍ പോലുള്ളവയ്ക്കും ആസ്സസ്സുണ്ട്. ഇവയുടെ മിനിഎല്‍ഇഡി ടെക്ക് ഫുള്‍ അറേ ലോക്കല്‍ ഡിമ്മിങ്ങും അത്യുഗ്രമായ ഇമേജ് ക്വാളിറ്റിയുറപ്പാക്കുന്നു.
നിങ്ങളുടെ വീട്ടിലേക്ക് വാങ്ങാവുന്ന ബെസ്റ്റ് സ്മാര്‍ട്ട് ടിവികളില്‍ മികച്ചതാണ് ഏസറിന്റെ 40 ഇഞ്ച് പി സീരീസ് ഫുള്‍ എച്ച്ഡി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് എല്‍ഇഡി ടിവി. ഏറ്റവും മികച്ച പികച്ചര്‍ ക്വാളിറ്റിയുറപ്പാക്കാന്‍ 64ബിറ്റ് ക്വാഡ് കോര്‍ പ്രൊസ്സസ്സുള്ള എല്‍ഇഡി ഡിസപ്ലേ സഹായിക്കുന്നു. ഇവയുടെ ഇന്റലിജന്റ് ഫ്രെയിം സ്റ്റെബിലൈസേഷന്‍ എഞ്ചിന്‍ ഡൈനാമിക്ക് സിഗ്‌നല്‍ കാലിബ്രേഷന്‍ എന്നിവ 60Hz ഡിസ്‌പ്ലേ വാഗ്ദാനം ചെയ്യുന്നു. കൂടാതെ 24 വാട്ട് ഹൈ ഫിഡെലിറ്റിയുള്ള ഡോള്‍ബി ഓഡിയോ മികച്ച ശ്രവ്യാനുഭവം നല്‍കുന്നു.
Content Highlights: amazon buy 4k smart tvs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..