കമ്പ്യൂട്ടറുകള്‍ക്കും ലാപ്പ്‌ടോപ്പിനുമായി മികച്ച ആന്റിവൈറസ് സോഫ്റ്റ് വെയറുകള്‍ വാങ്ങാം


വരൂ പ്രമുഖ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്ന ആന്റി വൈറസുകളുടെ ശേഖരം കാണാം.

amazon

ഇന്നത്തെ സ്മാര്‍ട്ട് ലോകത്തില്‍ ഒഴിച്ചുകൂടാനാവാത്തൊന്നാണ് കമ്പ്യൂട്ടറുകളും ലാപ്പ്‌ടോപ്പുകളും. അതുകൊണ്ട് തന്നെ അവ ശരിയായി സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതില്‍ തന്നെ ആദ്യത്തെ കാര്യം ഇവയുടെ പെര്‍ഫോര്‍മെന്‍സില്‍ കോട്ടം വരുത്തുന്ന വൈറസിനെ നിയന്ത്രിക്കുക എന്നതാണ്. അപ്പോള്‍ വാങ്ങേണ്ടത് ആന്റി വൈറസുകളാണ്. വിപണിയില്‍ പല തരത്തിലുള്ള ആന്റി വൈറസുകള്‍ വിപണിയില്‍ അവതരിപ്പക്കുന്നുണ്ട്. ഉപയോഗം, സവിശേഷതകള്‍, ഈടുനില്‍പ്പ് എന്നിവ കൊണ്ട് ഓരോന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. വരൂ പ്രമുഖ ബ്രാന്‍ഡുകള്‍ അവതരിപ്പിക്കുന്ന ആന്റി വൈറസുകളുടെ ശേഖരം കാണാം.

മാക്കഫീ ആന്റിവൈറസ്



ജോലിക്കും വ്യക്തിഗത ആവശ്യങ്ങള്‍ക്കും പ്രാഥമികമായി ഉപയോഗിക്കാവുന്ന ബഡ്ജറ്റില്‍ നില്‍ക്കുന്ന ഒരു ഉല്‍പ്പന്നമാണ് മാക്കഫീയുടെ ആന്റി വൈറസുകള്‍. ഒരു ഉപഭോക്താവിന് മൂന്ന് വര്‍ഷം വരെ ഉപയോഗിക്കാവുന്ന ആന്റിവൈറസ് ആയതുകൊണ്ട് തന്നെ എല്ലാ മാസം കൂടുംതോറും പുതിയ ആന്റി വൈറസ് സോഫ്റ്റ് വെയര്‍ അപ്ഡേറ്റ് ചെയ്യാനുള്ള നെട്ടോട്ടം കുറയ്ക്കാനാകും. മാക്കഫീയുടെ ഈ ആന്റിവൈറസിന് പെര്‍ മിനിറ്റില്‍ 784 യുണീക്ക് ത്രെറ്റ്‌സിനെയും 1.8 ബില്ല്യണ്‍ വൈറസുകളെ കലോചിതമായി കണ്ടുപ്പിടിക്കുന്നു.

നോര്‍ട്ടോണ്‍ 360 ഡീലക്‌സ്

നിങ്ങള്‍ക്ക് താങ്ങാവുന്ന വിലയിലും മികച്ച ഗുണനിലവാരത്തിലുമുള്ള ആന്റിവൈറസ് സോഫ്റ്റ്‌വെയറാണ് തിരയുന്നതെങ്കില്‍ നോര്‍ട്ടോണ്‍ 360 ഡീലക്‌സ് തന്നെയാണ് മികച്ച ഓപ്ഷൻ. പര്‍ച്ചേസ് ചെയ്യുമ്പോള്‍ തന്നെ എത്ര വര്‍ഷത്തേക്കെന്നും എത്ര പേര്‍ ഉപയോഗിക്കാമെന്നും ചൂസ് ചെയ്യാവുന്ന ഇന്ത്യയിലെ തന്നെ മികച്ച ആന്റിവൈറസാണ്. റിയല്‍-ടൈം ത്രെറ്റ്‌സ് പ്രൊട്ടക്ഷന്‍, സെക്യുവര്‍ വിപിഎന്‍, പാസ്‌വേഡ് പ്രൊട്ടകഷന്‍, സ്മാര്‍ട്ട് ഫയര്‍വാള്‍, പേരന്റല്‍ കണ്ട്രോള്‍ തുടങ്ങിയ ഫീച്ചറുകളൊക്കെ ഉള്ളത് കൊണ്ട് തന്നെ വളരെ ലാഭമാണ്. ഈ ആന്റിവൈറസ്സ് സോഫ്റ്റ്‌വെയറില്‍ 50ജിബി ക്ലൗഡ് സ്‌റ്റോറേജാണുള്ളത്.

കാസ്പ്പര്‍സ്‌കൈ ടോട്ടല്‍ സെക്യൂരിറ്റി

ഒരു വര്‍ഷം വരെയുള്ള ആന്റിവയറസ് സോഫ്റ്റ് വെയര്‍ ബഡ്ജറ്റില്‍ നല്‍കുന്ന ബ്രാന്‍ഡാണ് കാസ്പ്പര്‍സ്‌കൈ. ഏകദേശം എല്ലാ വിന്‍ഡോസ് ഡിവൈസിനും ഇവ അനുയോജ്യമാണ്. നിങ്ങളുടെ ലാപ്പ്‌ടോപ്പിന് ദീര്‍ഘകാല സുരക്ഷ ഉറപ്പാക്കാന്‍ ഇവ ശരിയായി ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതിയാകും. ഡ്രോപ്പ് ബോക്ക്‌സിലുള്ള 2ജിബി അഡീഷണല്‍ ഫ്രീ സ്‌റ്റോറേജ് നിങ്ങളുടെ പ്രധാനപ്പെട്ട ഡാറ്റകള്‍ ക്ലൗഡ് സ്റ്റോറേജില്‍ സേവ് ചെയ്യാനാവും.

ക്യൂക്ക് ഹീല്‍ ആന്റിവൈറസ് പ്രോ ലേറ്റസ്റ്റ് വേര്‍ഷ്യണ്‍

ഇന്ത്യന്‍ വിപണിയില്‍ ലഭിക്കുന്ന മറ്റൊരു വിശ്വസ്ത ആന്റിവൈറസ് സോഫ്റ്റ്‌വെയറാണ് ക്യൂക്ക് ഹീല്‍ ആന്റിവയറസ് പ്രോ ലേറ്റസ്റ്റ് വേര്‍ഷണ്‍. കാലോചിതമായി 800 മില്ല്യണ്‍ വരെ ത്രെറ്റ്‌സിനെ കുറിച്ച് അപ്ഡേറ്റ് ചെയ്യുന്നു. അതുകൊണ്ട് മികച്ച സുരക്ഷയില്‍ വിട്ടുവീഴ്ചകള്‍ വരുത്തേണ്ടതില്ല. കൂടാതെ നിങ്ങളുടെ കമ്പൂട്ടറിന്റേയോ ലാപ്പ്‌ടോപ്പിന്റയോ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്ന തരത്തിലുള്ള വെബ്‌സൈറ്റുകളിലേക്ക് എത്തി ചേരുന്നതും തടയുന്നു.

Content Highlights: amazon antivirus software

Disclaimer: ഇത് ഓഫർ കാലത്തെ വിലക്കുറവാണ്. ഓഫർ കാലപരിധിയും ഗുണമേന്മയും പരിശോധിച്ച ശേഷം പർച്ചേസ് ചെയ്യുക.

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented