
ആമസോണ്‍ പ്രൈം വീഡിയോ, നെറ്റ് ഫ്ളിക്സ് തുടങ്ങിയ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളില്‍ സിനിമകളുടേയും ടിവി സീരീസുകളുടേയും വന്‍ ശേഖരമാണ്. വീട്ടിലിരുന്ന് ലാപ്ടോപ്പില്‍ സിനിമ കാണുമ്പോള്‍ പലപ്പോഴും മികച്ച ശ്രവ്യാനുഭവം ലഭിക്കാറില്ല. മികവോടെ സിനിമകള്‍ ആസ്വദിക്കാന്‍ ഒട്ടനവധി സൗണ്ട്ബാറുകള്‍ വിപണികളിലുണ്ട്.
തിയേറ്ററിലേതിന് സമാനമായ ശ്രവ്യാനുഭവത്തോടെ സിനിമകള്‍ വീട്ടിലിരുന്ന് കാണാം. സോണി, ബോട്ട്, സെബ്രോണിക്സ്, ജെബിഎല്‍ എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളുടെ സൗണ്ട്ബാറുകള്‍ വന്‍ വിലക്കുറവില്‍ സ്വന്തമാക്കാം. ആമസോണില്‍ സൗണ്ട്ബാറുകള്‍ക്ക് 55% വരെ ഓഫറുണ്ട്.
അതിഗംഭീരമായ ശ്രവ്യാനുഭവം സമ്മാനിക്കുന്ന സൗണ്ട്ബാറുകള്‍ ഇപ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വാങ്ങാം. സോണി എച്ച്ടി-എസ്20ആര്, എല്‍ജി എസ്എല്‍4, ജെബിഎല്‍ എസ്ബി110, ഇന്‍ഫിനിറ്റി സോണിക് ബി200ഡബ്ല്യുഎല്‍, യമഹ വൈഎഎസ് 109 എന്നിവയാണ് വിപണികളില്‍ മുന്നിട്ടു നില്ക്കുന്നവ. അലക്സ വോയിസ് കണ്ട്രോള്, ഡോള്‍ബി ഡിജിറ്റല്‍ സാങ്കേതികവിദ്യകളടങ്ങിയ സൗണ്ട്ബാറുകളും ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം.
സോണി എച്ച്ടി-എസ്20ആര് സൗണ്ട്ബാര്‍ ഡോള്‍ബി ഓഡിയോ, ബ്ലൂടൂത്ത് കണക്റ്റിവിറ്റികളുളളവയാണ്. ഓട്ടോ, സ്റ്റാന്‍ഡേര്‍ഡ്, സിനിമ, മ്യൂസിക് സൗണ്ട് മോഡുകള്‍ തിരഞ്ഞെടുക്കാം. എച്ച്ഡിഎംഐ ഓഡിയോ റിട്ടേണ്‍ ചാനല്‍, ഒപ്റ്റിക്കല്‍ കണക്റ്റിവിറ്റി ഫീച്ചറുകളുളളതിനാല് ടിവിയുമായി എളുപ്പത്തില്‍ കണക്റ്റ് ചെയ്യാം. യുഎസ്ബി പോര്‍ട്ടുകളുമുണ്ട്.
എല്‍ജി എസ്എല്‍4 സൗണ്ട്ബാറിന് നല്ല ഓഫറുണ്ട്. 300 വാട്ട് ഔട്ട്പുട്ട് പവര്‍ഫുള്‍ 2.1 ചാനല്‍ സൗണ്ട്ബാറാണ്. കാര്‍ബണ്‍ വൂഫറുകള്‍ മികച്ച സൗണ്ട് ക്ലാരിറ്റി നല്കുന്നു. ശബ്ദത്തിനനുസരിച്ച് സൗണ്ട് മോഡുകള്‍ ക്രമീകരിക്കപ്പെടുന്ന അഡാപ്റ്റീവ് സൗണ്ട് കണ്ട്രോള് ഫീച്ചറുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുളളതിനാല് സ്മാര്‍ട്ട് ഫോണുകളുമായി കണക്റ്റ് ചെയ്യാം.
ഡോള്‍ബി ഡിജിറ്റല്‍ സാങ്കേതിക വിദ്യയുളള 110 വാട്ട് പവര്‍ ഔട്ട്പുട്ട് സൗണ്ട്ബാറാണ് ജെബിഎല്‍ സിനിമ എസ്ബി 110. ഡീപ്പ് ബാസ്സ് നല്കുന്ന സബ്വൂഫറുകളുണ്ട്. എച്ച്ഡിഎംഐ ഓഡിയോ റിട്ടേണ്‍ ചാനല്‍, ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറുകളുളളവ ഉപഭോക്താക്കള്‍ക്ക് വാങ്ങാവുന്ന മികച്ച സൗണ്ട്ബാറാണ്.
ഇന്‍ഫിനിറ്റി സോണിക് ബി200ഡബ്ല്യുഎല്‍ സൗണ്ട്ബാര്‍ ഉപഭോക്താക്കള്‍ക്ക് ഗംഭീരമായ ശ്രവ്യാനുഭവം നല്കുന്നവയാണ്. വീഡിയോ ഗെയിമുകളും പാട്ടുകളും സിനിമകളും ആസ്വദിക്കാം. ഓക്സ്, യുഎസ്ബി, ഒപ്റ്റിക്കല്‍ ഇന്‍പുട്ട് ഓപ്ഷനുകളുപയോഗിച്ച് വിവിധ ഡിവൈസുകളില്‍ കണക്റ്റ് ചെയ്യാനാകും. പവര്‍ഫുള്‍ സബ്വൂഫറുകളുമുണ്ട്. മികച്ച ഡിസൈനുകളുമായി പുറത്തിറങ്ങിയ സൗണ്ട്ബാര്‍ ഓഫറില്‍ ലഭ്യമാണ്.
ബോട്ട്, യമഹ, ഫിലിപ്സ് തുടങ്ങിയ ബ്രാന്‍ഡുകളിലെ സൗണ്ട്ബാറുകളും ഉപഭോക്താക്കള്‍ക്ക് വാങ്ങാം. സെബ്രോണിക്സ് ഗെയിമിംഗ് സൗണ്ട്ബാറുകളും ഇയര്‍ബഡുകളും വിപണികളിലുണ്ട്. യമഹ വൈഎഎസ്-209, യമഹ വൈഎഎസ്-109, സെബ്രോണിക്സ് സെബ്-ജൂക്ക്ബാര് 3820എ പ്രോ തുടങ്ങിയവ അലക്സ വോയിസ് കണ്ട്രോള് ഫീച്ചറുകളുളളവയാണ്. സെബ്രോണിക്സ് സെബ് ജൂക്ക്ബാര് 9200 ഡിഡബ്ല്യുഎസ് പ്രോ, ജെബിഎല്‍ സിനിമ എസ്ബി250, എല്‍ജി എസ്എന്‍4 എന്നിവ ഡോള്‍ബി ഡിജിറ്റല്‍ സാങ്കേതികവിദ്യയുളള മികച്ച സൗണ്ട്ബാറുകളാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ നിരവധി കോംപാക്റ്റ് സൗണ്ട്ബാറുകളും വിപണികളിലുണ്ട്.
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..